Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഉറച്ച തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാകും രാശി
ഉറച്ച തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാകും രാശി
ദിവസങ്ങളുടെ ഗതി പ്രവാഹത്തില്‍ നമ്മുടെ ദിവസങ്ങളും മാറി മറിഞ്ഞു വരും. നല്ലതു മോശവുമെല്ലാം ഉണ്ടാകുകയും ചെയ്യും. ചില ദിവസങ്ങള്‍ നല്ലതെങ്കില്‍ ചിലതു മോശമാകും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഏറെ രീതികളില്‍ ഓരോ ദിവസത്തേയും സ്വാധീനിയ്ക്കുന്നുണ്ട്. അനുകൂലമായാണ് രാശിയുടെ നില്‍പെങ്കില്‍ നല്ല ദിവസവും അല്ലെങ്കില്‍ മോശം ദിവസവുമാണ് ഫലമായി പറയുക.
ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 29 ശനിയാഴ്ചയിലെ രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ജോലിയില്‍ ധീരമായ നടപടികളെടുക്കും. പുതിയ ഐഡിയകളും അഭിപ്രായങ്ങളുമായി മുന്നേറും. എന്നാല്‍ വൈകീട്ടോടെ അല്‍പം നഷ്ടത്തിനും സാധ്യതയുണ്ട്. ജോലിയില്‍ നിന്നും വിടുതല്‍ നേടി റിലാക്‌സ് ചെയ്യുന്നത് ഉന്മേഷം നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഷോപ്പിംഗ് സാധ്യതകളുള്ള ദിവസമാണ്. കൗതുകമുള്ള, കലാപരമായ വസ്തുക്കള്‍ വാങ്ങുവാന്‍ സാധ്യത. വീട്ടിലേയ്ക്കു കൗതുക വസ്തുക്കള്‍ വാങ്ങി വീട് അലങ്കരിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് കുടുംബപരമായ ആഘോഷങ്ങള്‍ക്കും സോഷ്യല്‍ പരിപാടികള്‍ക്കും പ്രാധാന്യം നല്‍കും. നിങ്ങളുടെ വീടു പുനര്‍നിര്‍മിയ്ക്കുവാന്‍ മുന്‍കയ്യെടുക്കും. വൈകീട്ടോടെ സോഷ്യല്‍ ലൈഫുണ്ടാകും, പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പുതിയ വീടു വാങ്ങാനുള്ള പ്ലാനുകള്‍ക്ക് തുടക്കം കുറിയ്ക്കുകയോ ഉള്ള വീട് പുനര്‍ നിര്‍മിയ്ക്കാന്‍ അവസരമൊരുക്കുകയോ ചെയ്യും. ഈ ചിലവുകള്‍ താങ്ങാനുള്ള സാമ്പത്തികവും നിങ്ങള്‍ക്കുണ്ടാകും. ബിസിനസിനും പണം നിക്ഷേപിയ്ക്കുവാന്‍ സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കുടുംബത്തിലുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്കു സാധ്യതയുണ്ട്. ധന, സ്വത്തു സംബന്ധമായ കാര്യങ്ങള്‍ക്കു സാധ്യത. ജോലിയില്‍ സഹപ്രവര്‍ത്തകരെ എതിര്‍ക്കാന്‍ സാധ്യത. ഇന്ന് ഇമോഷനുകള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതാണ് നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ബന്ധങ്ങളുടെ കാര്യത്തില്‍ മാജിക് കാണിയ്ക്കുവാന്‍ സാധിയ്ക്കും. ആളുകളുമായി ഇടപെടുന്ന കാര്യത്തിലും. വൈകീട്ടോടെ പല കാര്യങ്ങളുമായി തിരക്കുള്ള ദിവസമാകും. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സമയത്തിന്റെ വില തിരിച്ചറിയുന്ന ദിവസമാണ്. ഓരോ നിമിഷവും ഏറെ വിലപ്പട്ടതായി മാറുന്ന ദിവസം. രാവിലെ പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. പൊതുവേ തിരക്കുള്ള ദിവസം.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ സാഹസികതയോടു താല്‍പര്യം തോന്നുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ ബുദ്ധിപരമായ പ്രകടനമുണ്ടാകുന്ന ദിവസവും. ബിസിനസ് കാര്യങ്ങളിലും നല്ലതു വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരുടെ ഇഷ്ടം, താല്‍പര്യം കാത്തു രക്ഷിയ്ക്കുവാന്‍ താല്‍പര്യം തോന്നുന്ന ദിവസമാണ്. വൈകീട്ടോടെ ബിസിനസ് ട്രിപ്പുകള്‍ക്കു സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകരരാശി
കാപ്രിക്കോണ്‍ അഥവാ മകരരാശിയ്ക്ക് ഇന്ന് ജോലിയിലും പേഴ്‌സണല്‍ കാര്യങ്ങളിലും തിരക്കുള്ള ദിവസമാണ്. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ സഹകരണവും ലഭിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ചിതറിക്കിടക്കുന്ന ഐഡിയകള്‍ പ്രാവര്‍ത്തികമാക്കുന്ന ദിവസമാണ്. ഇതിന്റെ ക്രെഡിറ്റും ലഭിയ്ക്കും. ജീവിതത്തെ കൂടുതല്‍ മനസിലാക്കുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് രണ്ടു മനസോടെ നില്‍ക്കുന്ന ദിവസമാണ്. ഇതു കാരണം ഉറച്ച ഒരു തീരുമാനമെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ദിവസവും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇതു കൊണ്ടു തന്നെ അല്‍പം മാറ്റി വയ്ക്കുന്നതാണ് നല്ലത്. വൈകീട്ടോടെ സുഹൃത്തുകളുമായി സമയം ചെലവഴിയ്ക്കും. പൊതുവേ നല്ല ദിവസം.



Click it and Unblock the Notifications











