Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
തൊടുന്നതു പൊന്നാക്കുന്ന രാശിയിത്
തൊടുന്നതു പൊന്നാക്കുന്ന രാശിയിത്
ഓരോ ദിവസവും നല്ല ദിവസമാകണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് നാമെല്ലാവരും ഉണര്ന്നെഴുന്നേല്ക്കുക. നല്ല ദിവസം ആശിച്ച്, പ്രതീക്ഷിച്ച്. എന്നാല്‍ എപ്പോഴും ഇത് അപ്രതീക്ഷിതമായാകും, വരിക. നല്ലതു വരുമെന്നു കരുതുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ ചിലപ്പോള്‍ നല്ലതും.
ദിവസത്തിന്റെ ഗതി വിഗതികള്‍ നിയന്ത്രിയ്ക്കുന്നതില്‍ നമ്മുടെ ചിന്തകളും പ്രവൃത്തികള്‍ക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഇതിനൊപ്പം നാമറിയാതെ നമ്മെ നിയന്ത്രിയ്ക്കുന്ന ചില ശക്തികള്‍ക്കും.
ഇത്തരം ശക്തികളില്‍ രാശി, സോഡിയാക് സൈനുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.നാം ജനിയ്ക്കുന്ന ഇംഗ്ലീഷ് മാസമനുസരിച്ചാണ് സോഡിയാക് സൈന്‍ കണക്കാക്കുന്നത്. ഒരു മാസം തന്നെ രണ്ടു സോഡിയാക് സൈന്‍ വരാം. ഇത് തീയതിയനുസരിച്ചാകും. ഇതു പ്രകാരം ഒരേ മാസം തന്നെ ജനിച്ചവര്‍ രണ്ടു രാശിയില്‍ പെടുന്നതും സാധാരണയാണ്. ആകെയുള്ള 12 രാശികളില് ഏതെങ്കിലും ഒരു രാശിയില്‍ നാം പെടുമെന്നത് സത്യമാണ്.
ഇവ അനുകൂലമെങ്കില്‍ അനുകൂല ഫലവും അല്ലെങ്കില്‍ പ്രതികൂലവുമാകും, ഫലം.
രാശി ഇന്നത്തെ ദിവസം, അതായത് 2019 മെയ് 28 ചൊവ്വാഴ്ച നമുക്കൊപ്പം ആണോയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വിജയം നിങ്ങള്‍ക്കൊപ്പമുള്ള ദിവസമാണ്. ഇത് നിങ്ങളുടെ തന്നെ കഴിവിനാല് നേടുന്നതും. പഠന വിഷയങ്ങളില്‍ ആഴത്തിലെ അറിവു നേടാനും കൂടുതല്‍ പഠിയ്ക്കുവാനും തീരുമാനിയ്ക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് മറ്റുള്ളവരെ സ്വാധീനിയ്ക്കുവാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്ന ദിവസമാണ്. എന്തെങ്കിലും നേടിയെടുക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ ഇതിനു തടസം വരുന്ന, എന്നാല്‍ പിന്നീടിത് നേടിയെടുക്കുന്ന ദിവസമാണ്. നിങ്ങള്‍ ചെയ്യുന്നതെന്തും വിജയിക്കും. മറ്റുള്ളവരോടെ സൗഹാര്‍ദപരമായ സമീപനം പുലര്‍ത്തുക, ഇത് കൂടുതല്‍ സന്തോഷം നല്‍കും. ബിസിനസുകാര്‍ക്ക് ഇന്ന് അപ്രതീക്ഷിത ലാഭമാണ് ഫലം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സാംസ്കാരിക, മതപര, ബൗദ്ധികപരമായ കാര്യങ്ങളാല്‍ ഏറെ തിരക്കുള്ള ദിവസമാണ് ഇന്ന്. ചില സോഷ്യല്‍ ചടങ്ങുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടി വരും. ചാരിറ്റി പോലുളള കാര്യങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വരികയും ചെയ്യും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് നല്ല ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സാധാരണയായുള്ള ചില കാര്യങ്ങള്‍ അസാധാരണ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. ഉച്ച തിരിഞ്ഞ് ആളുകളുടെ പൊതുവായ മനശാസ്ത്രം മനസിലാക്കുവാന്‍ അവസരം ലഭിയ്ക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് വരും വരായ്കകളെ കുറിച്ചു ചിന്തിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുക തന്നെ വേണം. നിങ്ങളുടെ മൂഡു മാറ്റം നിങ്ങളില്‍ അസ്വസ്ഥത നിറച്ചേക്കാം, പ്രത്യേകിച്ചും രാവിലെ. പല കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് കൂടുതല്‍ ടെന്‍ഷനുണ്ടാക്കും. എങ്കിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരവുമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് മൂന്നാമതൊരാളുടെ കാര്യങ്ങളില്‍ കൈ കടത്താതിരിയ്ക്കുന്നതാണ് നല്ലത്. ഇത് ബന്ധങ്ങള്‍ തകര്‍ക്കാന്‍ കാരണമാകും. നിയമപരമായ പ്രശ്നങ്ങളില്‍ കോടതിയ്ക്കു പുറത്തു വച്ചുള്ള ഒത്തു തീര്‍പ്പാകും, ഗുണം ചെയ്യുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് മടുപ്പിയ്ക്കുന്ന സാധാരണ ജോലികളില്‍ നിന്നും വിടുതല്‍ നേടി യാത്രയ്ക്കു പോകാന്‍ താല്പര്യം തോന്നുന്ന ദിവസമാണ്. ഈ യാത്ര നിങ്ങള്‍ക്കു ഗുണകരമാകുകയും ചെയ്യും. വ്യക്തി ബന്ധങ്ങളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. വൈകീട്ടോടെ പ്രിയപ്പെട്ടവരില്‍ നിന്നുണ്ടാകുന്ന ചില സംസാരങ്ങള്‍ നിങ്ങളെ മുറിവേല്‍പ്പിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിയുടെ കാര്യത്തില്‍ നിങ്ങളുടെ കമ്പനി നിങ്ങളെ ഒരു കൈ മുതലായി കണക്കാക്കും. പങ്കാളിയുമൊത്ത് സന്തോഷകരമായ നിമിഷങ്ങള്‍ ചെലഴിയ്ക്കും. നിങ്ങളുടെ ഉയര്‍ച്ചയില്‍ അറിയാത്ത ആളുകള്‍ പോലും സഹായം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സുവര്ന്ന ദിനമാണെന്നു പറയാം. തൊടുന്നതെല്ലാം പൊന്നാകുന്ന, എന്തിലും വിചാരിച്ചതിനേക്കാള്‍ ലാഭവും നേട്ടവുമുണ്ടാകുന്ന ദിവസമാണ്. മറ്റുള്ളവരെ അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിയ്ക്കുവാന് നിങ്ങളും മടിയ്ക്കില്ല. പ്രിയപ്പെട്ടവരും അവരോടുള്ള നിങ്ങളുടെ കരുതല്‍ തിരിച്ചറിയും. എന്നാല്‍ അവര്‍ക്കായി ചിലവഴിയ്ക്കുമ്പോള് മുന്‍കരുതല്‍ വേണം. അനാവശ്യ ചെലവു വേണ്ട.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിജയകരമായ ഒരു ദിവസത്തിനു വേണ്ട എല്ലാ ഘടകങ്ങളും ഒരുപോലെ നിങ്ങളെ തുണയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമായി കരുതരുത്. സാഹചര്യങ്ങളുടെ പ്രാധാന്യം മനസിലാക്കി സഹപ്രവര്‍ത്തകരുടെ കൂടി പിന്തുണ നേടുക. കുടുംബത്തോടൊപ്പം സമയം കൂടുതല്‍ ചെലവഴിയ്ക്കുന്നത് അവര്‍ക്ക് നിങ്ങള്‍ എത്ര പ്രിയപ്പെട്ടതാണെന്നു തിരിച്ചറിയുവാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശി പൊതുവേ സങ്കല്പങ്ങളില് ചേര്‍ന്ന് റിയാലിറ്റിയെ മറക്കുന്ന സ്വഭാവമാണ്. എന്നാല്‍ നടക്കാത്ത സ്വപ്നങ്ങള്‍ നിങ്ങളെ മുറിപ്പെടുത്തുകയേയുള്ളൂവെന്നു തിരിച്ചറിയുക. ഉള്ളതില്‍ സന്തോഷിയ്ക്കുക. ജോലിയില്‍ സഹപ്രവര്‍ക്കരുടെ പിന്തുണയോടെ പൊതുവെ എളുപ്പമായ ദിവസവുമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു മുഴുവന്‍ ചെറിയ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം പരിഹരിയ്ക്കുവാന്‍ ശ്രമം നടത്തുന്ന ദിവസമാണ്. ജോലിയില്‍ ഉയര്‍ച്ച വേണമെങ്കില്‍ മൂഡു മാറ്റങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് പ്രധാനം. വൈകീട്ടോടെ പ്രശ്നങ്ങള്‍ അകന്നു പോകുകയും ചെയ്യും.



Click it and Unblock the Notifications