Latest Updates
-
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത!
ഇന്നു ഭാഗ്യ കടാക്ഷം ഈ രാശിയ്ക്കു ഫലം
ഇന്നു ഭാഗ്യ കടാക്ഷം ഈ രാശിയ്ക്കു ഫലം
നല്ല ദിവസമാകണം, ഓരോ ദിവസവും എന്ന പ്രാര്‍ത്ഥനയോടെയാകും എല്ലാവരും ഉണര്ന്നെഴുന്നേല്ക്കുക. ചില ദിവസങ്ങള്‍ ഭാഗ്യം കൊണ്ടു വരും, ചില ദിവസങ്ങള്‍ ദൗര്‍ഭാഗ്യവും.
ഭാഗ്യവും നിര്‍ഭാഗ്യവും മാറി വരുന്ന ജീവിതത്തില്‍ രാശി, ഗ്രഹ സ്വാധീനവും ഏറെ പ്രധാനമാണ്. രാശി ഭാഗ്യം നല്ലതെങ്കില്‍ നല്ലതും മോശമെങ്കില്‍ മോശവുമാകും, ഫലം.
2019 ഫെബ്രുവരി 28 വ്യാഴാഴ്ചയിലെ രാശി ഫലം നിങ്ങള്ക്കെങ്ങനെയാണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ ഇതു വരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലി പൂര്‍ത്തിയാക്കാനുള്ള തിരക്കുള്ള ദിവസമാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ദിവസമാണ്. മുന്‍പു സംഭവിച്ച തെറ്റുകള്‍ തിരുത്തും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ നല്ലൊരു ദിവസമാകും. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിയ്ക്കും. സാധാരണയേക്കാള്‍ കൂടുതല്‍ എന്തെങ്കിലും നേടാന്‍ താല്പര്യമെങ്കില് ഇന്ന് ഇതിനു പററിയ ദിവസമാണ്. ജോലിയിലും സോഷ്യല്‍ ലൈഫിലും എല്ലാവരുടേയും വിശ്വാസവും സപ്പോര്‍ട്ടും ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ആത്മാര്‍ത്ഥതയെ കുറിച്ച് മറ്റുള്ളവര്‍ സംസാരിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മഹത്തരമായ, ഉന്നതിയിലെത്തുന്ന ദിവസമാണ് ഇന്ന്. സാധാരണ ചെയ്യുന്ന ജോലികള്‍ക്കൊപ്പം വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. വിവാഹം, പാര്‍ട്നര്‍ ഷിപ്പ് കാര്യങ്ങള്‍ക്ക് നല്ല ദിവസമാണ്. എന്തെങ്കിലും സാധനങ്ങള്‍ വില്ക്കാന് പറ്റിയ ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ പല കാര്യങ്ങളും ഒരുമിച്ചു ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. എന്നാലും നിങ്ങളുടെ എനര്‍ജി ഇതെല്ലാം തന്നെ പൂര്‍ത്തീകരിയ്ക്കുവാന്‍ സഹായിക്കും. ബാക്കി കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ ടൂര്‍ സാധ്യതകളുണ്ട്. ചിലപ്പോള്‍ കുടുംബത്തോടൊപ്പമാകും. ചെയ്യുന്ന ജോലികള്‍ ഭംഗിയായി പൂര്ത്തീകരിയ്ക്കാനാകും. പൊതുവേ ഭാഗ്യ കടാക്ഷമുള്ള ദിവസമാണ് ഇന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഇതു വരെയുള്ള നിങ്ങളുടെ വിജയം തുടര്‍ന്നു പോകാന്‍ ഏകാഗ്രതയോടെ മുന്നേറുക. ബന്ധങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇതാണ് മനസിന് സമാധാനം നല്കുന്നതെന്നോര്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ സ്പിരിച്വല്‍ മൂഡ് നിങ്ങളെ പിന്തുടരുന്ന ദിവസമാണ.് മെഡിറ്റേഷന്‍ പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. ജോലിയില്‍ സഹപ്രവര്‍ത്തകള്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തും. എന്നു കരുതി ഇതു കാരണം നിങ്ങള്‍ ഇതെക്കുറിച്ചു കൂടുതല്‍ വിഷമിയ്ക്കേണ്ടതുമില്ല. ശാന്തമായി, തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് സാധാരണയുള്ള മടുപ്പിയ്ക്കുന്ന ദിനചര്യകളില്‍ നിന്നും മാറി അല്പം ക്രിയേറ്റീവായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന, ചെയ്യേണ്ട ദിവസമാണ്. ഹാര്‍ഡ് വര്‍ക്കല്ല, സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ലക്ഷ്യം മറക്കാതിരിയ്ക്കുക. സമയം തീരെ കുറവുള്ള ദിവസമാകും, ഇന്ന്. ഇതു കൊണ്ടു തന്നെ ഇത്തരത്തില്‍ സമാധാനമപരമായി ഇരിയ്ക്കാന്‍ സാധിയ്ക്കാത്ത ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കാര്യങ്ങള്‍ ചെയ്യുന്ന, പ്രത്യേകിച്ചും ഭാവിയിലേയ്ക്കു വേണ്ട സാമ്പത്തിക സംബന്ധമായ കാര്യങ്ങള്‍ കൂടി മുന്‍ കണ്ട് കാര്യങ്ങളും പ്ലാനുകളും ഉണ്ടാക്കേണ്ട ദിവസം. കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദിവസമാണ്. ജോലിയില്‍ ബോസടക്കം എല്ലാവരും നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയും. ജോലി ആസ്വദിച്ചു ചെയ്യും. പഴയ സുഹൃത്തുകളുമായി ബന്ധം പുലര്‍ത്തും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ നല്ല രീതിയില്‍ തുടങ്ങിയാല്‍ പകുതി ജോലി കഴിഞ്ഞുവെന്ന തത്വം ഓര്‍ക്കേണ്ട ദിവസമാണ്. ജോലിയിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സീനിയര്മാരുടേയും സഹപ്രവര്‍ത്തകരുടേയും സഹായം തേടും.



Click it and Unblock the Notifications