Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാര്യസാധ്യം ഈ രാശിയ്ക്കു ഫലം
കാര്യസാധ്യം ഈ രാശിയ്ക്കു ഫലം
ദിവസങ്ങള്‍ നമ്മെ സ്വാധീനിയ്ക്കുന്നതു പല തരത്തിലാണ്. ചിലപ്പോള്‍ നല്ല രീതിയില്‍. ചിലപ്പോള്‍ മോശം രീതിയില്‍. എന്നു നല്ലതാകും പ്രതീക്ഷയെങ്കിലും ജീവിതമായതു കൊണ്ടു തന്നെ മോശമായവയും സംഭവിയ്ക്കും. ഇതിനേയും നാം നേരിട്ടേ മതിയാകൂ.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ദിവസങ്ങളേയും. സോഡിയാക് സൈന്‍ പ്രകാരം, രാശി പ്രകാരം ഇന്നത്തെ ദിവസം, 2019 മാര്‍ച്ച് 27 ബുധന്‍ എന്തു ഫലം നിങ്ങളെ തേടിയെത്തുന്നു എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ പോകുന്ന ദിവസമാകില്ല. ലാഭം തരാത്ത നിക്ഷേപങ്ങള്‍ക്കു സാധ്യതയുമുണ്ട്. പഴയ സുഹൃത്തിനെ വീണ്ടും കാണുവാനുള്ള സാധ്യതയുള്ള ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാഹചര്യങ്ങള്‍ നിങ്ങളുടെ തനി നിറം പുറത്തു കൊണ്ടു വരാന്‍ സാധ്യത. നിങ്ങളെ ആരെങ്കിലും പ്രകോപിപ്പിയ്ക്കാന്‍ ശ്രമിച്ചാല്‍ ഇതില്‍ പെട്ടു പോകരുത്. സമയം പോകുന്നതോടെ ഇത്തരം മൂഡുകളില്‍ നിന്നും നിങ്ങള്‍ പുറത്തു വരികയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു മറ്റുള്ളവരുടെ വര്‍ക്ക് ലോഡ് കൂടി വരുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്ക് ഭാരമേകും. വൈകീട്ടോടെ പങ്കാളിയുടെ സമീപനം നിങ്ങള്‍ക്ക് സാന്ത്വനമേകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പെട്ടെന്നു തന്നെ തീരുമാനങ്ങളെടുക്കേണ്ടി വരുന്ന ദിവസമാണ്. ജോലിയില്‍ ഏതെങ്കിലും വിധത്തിലെ സമ്മര്‍ദം ഏറ്റെടുക്കുവാന്‍ നിങ്ങള്‍ മടി കാണിയ്ക്കുന്ന ദിവസവുമാണ്. നിങ്ങളുടെ ബോസ് നല്കുന്ന പരീക്ഷണങ്ങള്‍ വളരെ വിദഗ്ധമായി മറി കടക്കുന്ന ദിവസവും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രാമാണ്യവും വിശ്വസ്തതയും മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. ജോലിയില്‍ ചെറിയ പ്രശ്നങ്ങളുണ്ടാകാം. വ്യവസായം ചെയ്യുന്നവര്‍ക്ക് പണം കൈ മാറിയുള്ള സാഹചര്യങ്ങളുമുണ്ടാകാം. നിങ്ങളുടെ കഴിവുകളും അധ്വാനവും നിങ്ങള്‍ക്കു കാര്യമായ ഫലം നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ ചിന്തിയ്ക്കുന്ന ദിവസമാണ്. ഗവണ്മെന്റ് ഒഫീഷ്യല്‍സിന് ഇന്ന് നല്ല ദിവസമാകും. പ്രൊഫഷണലിസം മുന്നിട്ടു നില്ക്കുന്ന ദിവസം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലി വശാല്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കും. ഇതു വിജയിക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങളുടെ ഇമോഷനുകളിലും ഇമേജിലും ശ്രദ്ധ വയ്ക്കുക. ഇവ മറ്റുള്ളവര്‍ക്കു മുന്നില്‍ മോശമാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. ജോലി തേടുന്നവര്‍ക്കും പൊതുവേ നല്ല ദിവസമാണ്. പങ്കാളിയ്ക്കൊപ്പം നല്ല നിമിഷങ്ങളുണ്ടാകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സോഷ്യല്‍ സര്‍ക്കിളില്‍ നിങ്ങളുടെ പേരും സ്ഥാനവും ഉയരുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചിലരില്‍ അസൂയ വളര്‍ത്തിയേക്കും. ശത്രുതകള്‍ തീര്‍ക്കുക, ശത്രുക്കളെയല്ല.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പല കാര്യങ്ങളും നടക്കുന്ന ദിവസമാണ്. ജോലിയേക്കാള്‍ വീടിന് പ്രാധാന്യം നല്കുന്ന ദിവസമാണ്. വീട്ടിലെ പ്രധാന അംഗമെന്ന നിലയില്‍ നിങ്ങളുടെ വാക്കുകള്‍ വിലപ്പെട്ടതുമാണ്. ചിലര്‍ക്കെങ്കിലും റൊമാന്റിക് വൈകുന്നേരത്തിനു സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയം, സംസാരം മറ്റുള്ളവരുടെ ശ്രദ്ധ നേടുന്ന ദിവസമാണ്. നിങ്ങളുടെ വീക്ഷണങ്ങള്‍ മറ്റുള്ളവരെ ആകര്ഷിയ്ക്കും. ചിട്ട പാലിയിക്കുന്നതു പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഒത്തൊരുമയുള്ള അവസരങ്ങളുണ്ടാക്കും. ഇത് നിങ്ങള്‍ക്ക് നന്ദിയും ബഹുമാനവുമെല്ലാം നേടിത്തരികയും ചെയ്യും. സഹപ്രവര്‍ത്തകരുടെ പിന്തുണയും നേടും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ പിക്നിക്കിന് സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ ഉച്ച വരെ ഏകാഗ്രതക്കുറവ് അനുഭവപ്പെടും. പിന്നീട് ഉയര്‍ച്ചയുണ്ടാകും. പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കാനും പിക്നിക് സംബന്ധമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും സാധിയ്ക്കും.



Click it and Unblock the Notifications
