Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള രാശി
വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള രാശി
ദിവസങ്ങളുടെ ഗതി പ്രവാഹം മാറി മാറി വരും. ചിലപ്പോള്‍ അനുകൂലമായാകും, ചിലപ്പോള്‍ പ്രതികൂലമായും. നാം കരുതുന്ന പോലെയാകില്ല, പലപ്പോഴും ദിവസങ്ങള്‍ പോകുന്നത്.
നമ്മുടെ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഓരോ നിമിഷങ്ങളും നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത രീതികളിലും നിയന്ത്രിയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ നാമറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ശക്തികളുണ്ട്.
ജനിച്ച മാസ പ്രകാരം ഓരോ രാശിയില്‍, അതായത് സോഡിയാക് സൈനില്‍ പെടുന്നവരാണ് നാമോരോരുത്തരും. ഇതനുസരിച്ച് പ്രത്യേകതകളുമുണ്ടാകും.
രാശി സ്വാധീനം ഓരോ ദിവസത്തേയും ഓരോരോ തരത്തില്‍ സ്വാധീനിയ്ക്കുന്നുണ്ട്. ഇത്തരം സ്വാധീനമനുസരിച്ച് ഇന്നത്തെ ദിവസത്തെ ഫലം, അതായത് 2019 ജൂണ്‍ 27 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ ഉത്സാഹമുള്ള ദിവസമാകും. ഇതു വരെ നീട്ടി വച്ചിരുന്ന ശുഭ കാര്യങ്ങള്‍ നടത്താന്‍ നല്ല ദിവസം. നിങ്ങള്‍ ചെയ്യാന്‍ താല്പര്യപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പോലും താല്പര്യം തോന്നുന്ന ദിവസം. പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ ദിവസവും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ അടുത്തു നില്ക്കുന്ന ചില ലക്ഷ്യങ്ങള്‍, അതായത ഭാവിയിലേയ്ക്കുള്ളതല്ല, നേടുന്ന ദിവസമാണ്. ജോലി സമ്മര്‍ദത്തിന്റെ കാര്യത്തില്‍ കുറവുണ്ടാകില്ലെങ്കിലും ഏതു വെല്ലുവിളികളും നേരിടാന്‍ തക്ക പ്രാപ്തി നിങ്ങള്‍ക്കുണ്ടാകുന്ന ദിവസമാണ്. ദീര്‍ഘ ദൂര ലക്ഷ്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിയ്ക്കുന്ന ദിവസം. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പണവും സമയവും ചെലവഴിയ്ക്കുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ചെറിയ കാര്യങ്ങളെക്കുറിച്ചോര്‍ത്തു വിഷമിയ്ക്കാതെ നിങ്ങള്‍ നിങ്ങളുടെ ഊര്‍ജം ശരിയായ വിധത്തില്‍ ഉപയോഗിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ പങ്കാളിക്കൊപ്പം ഷോപ്പിംഗ് സാധ്യതകളുമുണ്ട്. ഇതിനു വരുന്ന ചിലവില്‍ ദുഖിയ്ക്കേണ്ടതില്ല. കാരണം ഇത് ഉപകാരപ്രദമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ആര്‍ട്ടിസ്റ്റുകള്‍ക്കും ക്രിയേറ്റീവായ ആളുകള്‍ക്കും പൊതുവേ നല്ല ദിവസമാണ്. വല്ലാതെ തിരക്കും തീരെ സാവധാനവുമല്ലാതെ, ഇടയിലുള്ള വഴി തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. തിരക്കുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട ഒരാളോട് നിങ്ങളുടെ മനസു തുറക്കുന്ന, മനസിലുള്ളതു തുറന്നു പറയുന്ന ദിവസമാണ്. നിങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയുന്ന ദിവസം. വിശ്വസിയ്ക്കാമെന്നു തോന്നുന്ന കാര്യങ്ങള്‍ എല്ലാ തന്നെ തുറന്നു പറയും. റൊമാന്‍സിന് പൊതുവേ അനുകൂലമായ ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പാര്ട്നര്ഷിപ്പുകളും ധന സംബന്ധമായ കാര്യങ്ങളും നിറയുന്ന ദിവസമാണ്. ജോലിയ്ക്കു പ്രാധാന്യം നല്കുന്ന ദിവസവും. പലയിടങ്ങളില്‍ നിന്നും മത്സരങ്ങള്‍ നേരിടേണ്ടി വരും. വൈകീട്ടോടെ ബിസിനസ് സംബന്ധമായ നേട്ടങ്ങളുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ബാക്കി വച്ചിരിയ്ക്കുന്ന ജോലികള്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിയ്ക്കും. നിങ്ങളുടെ ഊര്‍ജവും എനര്‍ജിയുമെല്ലാം പുതിയ സംരംഭങ്ങള്‍ക്കും സഹായകമാണ്. ബിസിനസ് ഡീലുകളില്‍ വിജയത്തിനു സാധ്യത.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടവും പ്രണയവുമെല്ലാം നിങ്ങള്‍ക്കു ലഭിയ്ക്കുന്ന ദിവസമാണ്. ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിയ്ക്കും. കുടുംബവുമായി അടുത്ത നില്ക്കുന്ന ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്പിരിച്വല്‍ രീതിയിലെ ദിവസമാകും. സ്പിരിച്വാലിറ്റിയിലെ നിങ്ങളുടെ വിശ്വാസം വര്‍ദ്ധിയ്ക്കുന്ന ദിവസം. ഒഴിവാക്കാനാകാത്ത ചിലവുകള്‍ വന്നു ചേരുന്ന ദിവസമാണ്. വൈകീട്ടോടെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുവാന്‍ സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വ്യക്തിപരമായും തൊഴില്‍പരമായും ഏറെ നല്ല ദിവസമാണ്. ഇവ രണ്ടിലും നിങ്ങള്‍ക്കു നേട്ടങ്ങളുണ്ടാക്കാന്‍ സാധിയ്ക്കും. അപ്രതീക്ഷിതമായ സംഭവങ്ങള്‍ നേരിടേണ്ടി വരും. ദിവസം ചെല്ലുന്തോറും പല സംഭവങ്ങളുമുണ്ടാകും, ഇതെല്ലാം സന്തോഷദായകവുമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ബിസിനസ് വേള്‍ഡിന്റെ പ്രാധാന്യം മനസിലാകുന്ന ദിവസമാണ്. ചിട്ടയില്ലാത്തതിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്ന ദിവസം. പല പ്ലാനുകളും പദ്ധതികളും വീണ്ടും ആവിഷ്കരിയ്ക്കേണ്ടി വരുന്ന ദിവസം. ഇത് ജോലിയിലായാലും കുടുംബത്തിലായാലും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ വെറും നിരീക്ഷണത്തോടെ പ്രവര്‍ത്തിയ്ക്കുന്നതു ദോഷം വരുത്തും. നഷ്ടമുണ്ടാക്കും. വ്യക്തിപരമായി ജീവിതത്തില്‍ സന്തോഷകരമായ പല മുഹൂര്ത്തങ്ങളുമുണ്ടാകും.



Click it and Unblock the Notifications