Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഇന്ന് ശ്രദ്ധിയ്ക്കണം, ഈ രാശി
ഇന്ന് ശ്രദ്ധിയ്ക്കണം, ഈ രാശി
ദിവസങ്ങളുടെ പ്രയാണത്തിനനുസരിച്ച് ഭാഗ്യ നിര്‍ഭാഗ്യങ്ങളിലും മാറ്റം വരും. ചിലത് ഭാഗ്യം കൊണ്ടു വരുന്ന ദിവസമാണ്. ചിലതു ദുര്ഭാഗ്യം കൊണ്ടു വരുന്ന ദിവസവും.
സോഡിയാക് സൈന്‍ അഥവാ രാശി ഫലം പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് നല്ല രീതിയിലും മോശം രീതിയിലുമെല്ലാം.
2019 ഫെബ്രുവരി 27 ബുധനാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്ക് അനൂകൂലമാണോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വളരെ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. തിടുക്കപ്പെട്ടെടുക്കുന്ന ഒരു തീരുമാനത്തിനാല്‍ ഇത്രയും കാലം ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം പോലും ഇല്ലാതായെന്നു വരും. ഇതാണ് ശ്രദ്ധ വേണം, എന്നു പറയുന്നതും. വൈകീട്ട് രാവിലെയുള്ള ഈ സ്ട്രെസ് ഒഴിവാക്കാന്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വിശ്വാസങ്ങളിലും തത്വങ്ങളിലും ഉറച്ചു വിശ്വസിയ്ക്കുന്ന ദിവസമാണ്. ഇതു പോലെ മറ്റുള്ളവരുടെ തത്വങ്ങളും വിശ്വാസങ്ങളും വില കൊടുക്കുന്നതും നല്ലതാണ്. അസഹിഷ്ണുത മറ്റുള്ളവരുടെ അപ്രീതിയ്ക്കും കാരണമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സെന്‍സിറ്റീവും ഇമോഷണലുമായ പ്രകൃതം പ്രശ്നമുണ്ടാക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വേണം. വ്യക്തിബന്ധങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുക. വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പ്ലാനുണ്ടെങ്കില്‍ തല്ക്കാലത്തേയ്ക്കു മാറ്റി വയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ സന്തോഷകരമായ മൂഡുള്ള ദിവസമാണ്. ചെയ്യുന്ന ജോലികള്‍ സന്തോഷത്തോടെ ചെയ്യും. സാമ്പത്തി പ്രശ്നങ്ങള്‍ അലട്ടും. പൊതുവേ കളര്‍ഫുള്‍ ദിവസമാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ കഴിവുകള്‍ തെളിഞ്ഞു നില്ക്കുന്ന ദിവസമാണ്. ഫ്രീ ലാന്‍സിംഗ് ബിസിനസിലുള്ളവര്‍ക്ക് ഏറെ നല്ലതാണ്. ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ അംഗീകരിയ്ക്കപ്പെടുന്ന, പ്രശംസ പിടിച്ചു പറ്റുന്ന ദിവസമാണ്. പ്രൊമോഷനും പണവുമെല്ലാം വരാന്‍ സാധ്യതയുണ്ട്. വീടും ജോലിയും ബാലന്‍സ് ചെയ്താണ് ഇതു നേടുന്നതെന്നതും പ്രധാനമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ഓഫീസില്‍ സ്റ്റാറാകുന്ന ദിവസം. ജോലിയില്‍ ബോസില്‍ നിന്നും പ്രശംസ നേടും. ജോലിയില്‍ പല നേട്ടങ്ങളും കാത്തിരിയ്ക്കുന്നുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ ജീവിതമുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്ന, നേരിടാന്‍ പ്രാപ്തമാകുന്ന ദിവസമാണ്. ഇതിനു കാരണം നിങ്ങളുടെ ആത്മവിശ്വാസമാണ്. എത്ര വലിയ ഉത്തരവാദിത്വമെങ്കിലും ഏറ്റെടുത്തു വിജയം നേടാന്‍ സാധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ കമ്പനിയില്‍ പൊതുവേ വെല്ലുവിളികളുള്ള പ്രൊജക്ട് ഏറ്റെടുക്കുന്ന, കമ്പനി നിങ്ങളില്‍ വിശ്വാസം വയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനവും ശ്രമവും അഭിനന്ദനം നേടും. ഇതില്‍ വിജയിക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ കഴിവുകള്‍ പരീക്ഷിയ്ക്കപ്പെടുന്ന, നിങ്ങള്‍ ഇതില്‍ വിജയിയാകുന്ന ദിവസമാണ്. നിങ്ങളുടെ ഉപബോധ മനസിനെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ധന സംബന്ധമായ കാര്യങ്ങളാകും, ഇന്നു മുന്‍പന്തിയില്‍ നില്ക്കുക. ഓഫീസിലെ ജോലി അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടും. ജോലിയില്‍ പുതിയ പ്രൊജക്ടുകള്‍ ലഭിയ്ക്കുന്നതു കാരണം കൂടുതല്‍ അധ്വാനിയ്ക്കാന്‍ ഒരുങ്ങുക. യാത്രയ്ക്കും സാധ്യത.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ വര്‍ക്കഹോളിക് ആയ, ബാക്കി വന്ന ജോലികള്‍ തീര്‍ക്കുന്ന ദിവസമാണ്. നിങ്ങളുടെ എനര്‍ജി ലെവല്‍ ഉയരത്തിലെത്തും.



Click it and Unblock the Notifications