Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിദേശവേരുകളുള്ളവര്ക്ക് രാശിപ്രകാരം നല്ല ഗുണം
വിദേശവേരുകളുള്ളവര്ക്ക് രാശിപ്രകാരം നല്ല ഗുണം
ദിവസങ്ങളുടെ ഗതി വേഗം നാം പോലുമറിയാതെ മാറി മറയും. നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമെല്ലാം ഇട കലരുന്നതാണ് ജീവിതം. നല്ലതു മാത്രം പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും തിരിച്ചും ഗുണ ദോഷ സമ്മിശ്രമായ ജീവിതവുമെല്ലാം ഫലമാണ്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. നല്ല രീതിയിലും മോശം രീതിയിലും. രാശി ഫലം നന്നെങ്കില്‍ നല്ലതും മോശമെങ്കില്‍ മോശവുമാകും, ഫലം.
2019 മാര്‍ച്ച് 26 ചൊവ്വാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സെന്‍സിറ്റീവായതു കൊണ്ടു തന്നെ ചിലര്‍ നിങ്ങളെ അലോസരപ്പെടുത്തുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശാന്തത കൈ വിടുന്നതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തിയാല്‍ പരിഹാരവും എളുപ്പമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ആശയങ്ങളും ചിന്തകളും പുറത്തു പ്രകടിപ്പിയ്ക്കാന്‍ കഴിയുന്ന ദിവസമാണ്. മറ്റുള്ളവര്‍ ഇത് അംഗീകരിയ്ക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യും. ജോലിയില്‍ ബോസ് സഹായിക്കും. പൊതുവേ കാര്യമായ പ്രയാസങ്ങളൊന്നും തന്നെ അനുഭവിയ്ക്കാന്‍ ഇടയില്ല. സന്തോഷകരമായ ദിവസം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് അങ്ങേയറ്റം ഇമോഷണലായ, റൊമാന്റിക്കായ ദിവസമായിരിയ്ക്കും, ഇന്ന്. വ്യക്തി ബന്ധങ്ങളേയും ആരോഗ്യത്തേയും കരിയറിനേയും കുറിച്ചു ചിന്തിയ്ക്കുന്ന, വിഷമിയ്ക്കുന്ന ദിവസവും. സ്ട്രെസ് ഒഴിവാക്കാന്‍ ശ്രമിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷം തോന്നുന്ന ദിവസമാണ്. പ്രണയത്തിന് സാധ്യതയുണ്ട്. പൊതുവേ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസവുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലികള്‍ സമയത്തിനനുസരിച്ചു ചെയ്തു തീര്‍ക്കും. ഉയര്‍ന്ന ഒഫീഷ്യല്‍സില്‍ നിന്നും പ്രയോജനം ലഭിയ്ക്കും. നിങ്ങളുടെ അര്‍പ്പണ മനോഭാവത്തെ അവര്‍ അഭിനന്ദിയ്ക്കും. പ്രൊമോഷന് സാധ്യതകളുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനു ഗുണം ലഭിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ബിസിനസില്‍ കൂട്ടു കച്ചവടങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ വേണം. ആളുകളെ കീഴില്‍ നിര്‍ത്തി നയിക്കുന്നത് ഗുണം നല്‍കും. നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ തന്നെ മേല്‍ക്കൈ എടുക്കുക. മറ്റുള്ളരെ അനുവദിയ്ക്കാതെ.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് അമിത ചെലവില്ലാതെ ശ്രദ്ധിയ്ക്കുക. വിദേശത്തു വേരുകളുള്ളവര്ക്ക് നല്ല ഗുണം ലഭിയ്ക്കും. ശുഭാപ്തി വിശ്വാസം കൈ വിടരുത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെക്കാലമായുള്ള സ്വപ്നം സാക്ഷാത്കരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ഇത് വീടാകാം, വാഹനമാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും. ബന്ധുക്കളില്‍ നിന്നും സമ്മാനം നേടാനോ നല്‍കാനോ വഴിയുണ്ട്. പോക്കറ്റ് കാലിയാകാതെ സൂക്ഷിയ്ക്കണമെന്നു മാത്രം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ സാധാരണ ദിവസം. മടുപ്പിയ്ക്കുന്ന സാധാരണ ദിനചര്യകളും. വൈകീട്ടോടെ സ്ഥിതി ഗതികളില്‍ അല്പം മാറ്റാം കാണാം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഹെര്‍ക്കുലിയന്‍ ടാസ്കുകള് ഏറ്റെടുക്കുന്ന ദിവസം. അതായത് വലിയ ഉത്തരവാദിത്വങ്ങള്‍. ഇതിനോടു നിങ്ങള്‍ക്ക് നീതി പുലര്‍ത്താനും സാധിയ്ക്കും. വീട്ടില്‍ പൊതുവേ സന്തോഷകരമായ സാഹചര്യമാകും. പൊതുവേ സന്തോഷകരമായ ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നല്ലൊരു ടീം പ്ലെയറായതു കൊണ്ട് ഇന്നു നിങ്ങളുടെ പ്രകടനം ഏറെ ഉയരത്തിലെത്തുന്ന ദിവസമാണ്. അതായത് ഗ്രൂപ്പായി പ്രവര്‍ത്തിയ്ക്കുമ്പോള്‍ നിങ്ങളുടെ പ്രകടനം ഏറെ നന്നാകുന്ന ദിവസം. നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും ടീമുമായി ഷെയര്‍ ചെയ്യുക. കൂട്ടുകാരും കുടുംബവുമായി സമയം ചെലഴിയ്ക്കാന് സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ എനര്‍ജി ഏറെ മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. പൊതുവേ ഫ്രീ ലാന്‍സര്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിയ്ക്കും. സന്തോഷകരമായ സര്‍പ്രൈസുകള്‍ക്ക് സാധ്യത.



Click it and Unblock the Notifications
