Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചതി പറ്റാതെ സൂക്ഷിയ്ക്കുക, ഈ രാശി
ചതി പറ്റാതെ സൂക്ഷിയ്ക്കുക, ഈ രാശി
നല്ല ദിവസങ്ങള്‍ക്കായുള്ള പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ചിലപ്പോള്‍ കടക വിരുദ്ധമായാകും സംഭവിയ്ക്കുക. ചിലപ്പോള്‍ നാം പ്രതീക്ഷിയ്ക്കുന്ന പോലെയും.
ദിവസങ്ങളുടെ ഏറ്റക്കുറവുകള്‍ പല കാര്യങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. ചിലപ്പോള്‍ രാശി, ചിലപ്പോള്‍ നമ്മുടെ പ്രവൃത്തികള്‍. നാം എത്ര പ്രവൃത്തിച്ചാലും രാശി ഫലവും അനുകൂലമാകണം, നേരെ മറിച്ചും.
ഇന്നത്തെ ദിവസം, അതായത് 2019 മാര്‍ച്ച് 25 തിങ്കള്‍ നിങ്ങളുടെ രാശി ഫലം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ചതിയ്ക്കപ്പെടാതിരിയ്ക്കാന് ശ്രദ്ധ വേണ്ട സമയമാണ്. മറ്റുള്ളവരേക്കാള്‍ മുന്നിട്ടു നില്‍ക്കുമെങ്കിലും ശത്രുക്കളെ ഉണ്ടാക്കാനുള്ള സാധ്യതയും കുറവല്ല. പുതിയ വീടോ വാഹനമോ വാങ്ങാന്‍ പറ്റിയ ദിവസവുമല്ല.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളും നല്ലതുപോലെ പോകുന്ന ദിവസമല്ല. പൊതുവേ ദിവസം പോകുമെങ്കിലും പ്രശ്നസാധ്യത തള്ളിക്കളയാനാകില്ല. പ്രൊഫഷണല്‍ ലെവലില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടാകില്ല. മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. ഇവരുമായി തര്‍ക്കങ്ങളുണ്ടാകുകയും ഇത് അവരെ വിഷമിപ്പിയ്ക്കുകയും ചെയ്തേക്കാം. അവരുടെ വീക്ഷണങ്ങളെ ബഹുമാനിയ്ക്കുക. ആവശ്യമെങ്കില്‍ മാപ്പു ചോദിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഇമോഷനുകള്‍ മാറ്റി വച്ച് ജോലിയില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ ഡിമാന്റുകള്ക്കായി ഏറെ സമയം കളയേണ്ടി വരുന്ന ദിവസവുമാണ്. അവരുടെ ഡിമാന്റുകള്‍ നടത്തിക്കൊടുക്കുന്തോറും ഇതെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും വര്‍ദ്ധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രണയിക്കുന്നവര്‍ക്ക് പൊസറ്റീവായ വഴിത്തിരിവുകളുണ്ടാകും. വീട്ടുകാരെ കൂട്ടിയിണക്കുന്നതില്‍ മുന്‍കയ്യെടുക്കും. ചിട്ടകള്‍ പാലിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തേണ്ട ദിവസമാണ്. ഇതിനുള്ള ഊര്‍ജം ഉപകാരപ്രദമായ കാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുക. ഇല്ലെങ്കില്‍ മറ്റാരെങ്കിലും നിങ്ങളുടെ ദേഷ്യത്തിന് ഇരയായിത്തീരും. ജോലി സംബന്ധമായ കാര്യങ്ങളില്‍ ഉന്നതിയുണ്ടാകും

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കൂട്ടു സംരംഭങ്ങളില്‍ നിന്നും മാറി നില്ക്കും. വലിയ പ്രൊജക്ടുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ളതു കൊണ്ടു തന്നെ ടീം വര്‍ക്കും സഹപ്രവര്‍ത്തകരേയും ഒത്തൊരുമിച്ചു കൊണ്ടു പോകാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ രൂപ ഭംഗി വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന, ആളുകള്‍ നിങ്ങളുടെ സൗന്ദര്യത്തില്‍ ആകര്‍ഷിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ ഐഡിയകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കാന്‍ സാധിയ്ക്കും. അവരുടെ കാഴ്ചപ്പാടുകള്‍ അറിയാനും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കുകയെന്നത് ചിലപ്പോഴെങ്കിലും പ്രധാനമാണ്. ഇന്നു നിങ്ങള്‍ നിങ്ങളുടെ അടുത്തവരോട് നിങ്ങളുടെ തോന്നലുകള്‍ പങ്കു വയ്ക്കും. എന്നാല്‍ ഇത് മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങളുടെ വില കളയുന്ന വിധത്തിലാകരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മടുപ്പിയ്ക്കുന്ന സ്ഥിരം ദിനചര്യകളാല് നിങ്ങളുടെ ഊര്‍ജം നഷ്ടപ്പെടുന്ന ദിവസമാണ്. പൊതുവേ നക്ഷത്രങ്ങളും അനുകൂലമല്ല. നല്ല നാളേയ്ക്കായി കാത്തിരിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കൂടപ്പിറപ്പുകളുമായുള്ള പ്രശ്നങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ദിവസമാണ്. പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും. സഹായം ആവശ്യമുള്ളവര്‍ക്ക് ഇതെത്തിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് പ്രണയത്തിന് അനുകൂല ദിവസമാണ്. വിവാഹിതര്‍ക്ക് റൊമാന്റിക് നിമിഷങ്ങള്‍ക്കു സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാരെ ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പ്ലാനുകളെ ബാധിയ്ക്കാന്‍ അവസരമുണ്ടാക്കരുത്. ജോലിയിലും വികാരങ്ങളും കൂട്ടുകലര്ത്തുന്നത് ദോഷമേ ചെയ്യൂ. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിയ്ക്കാതെ നോക്കുക.



Click it and Unblock the Notifications
