Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ഈ രാശിയ്ക്ക് ഭാഗ്യചക്രം അനുകൂലം
ഈ രാശിയ്ക്ക് ഭാഗ്യചക്രം അനുകൂലം
ദിവസങ്ങളുടെ ഗതി മാറ്റത്തില്‍ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. നല്ലതും മോശവുമെല്ലാം നമ്മുടെ ജീവിതത്തില്‍ മാറി മാറി വരും. അപ്രതീക്ഷിതമായതു സംഭവിയ്ക്കുന്നതാണ് ജീവിതം.
നമ്മുടെ ജനനത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി. രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ നല്ല ഫലമാണ് ലഭിയ്ക്കുക. അല്ലെങ്കില്‍ ഫലവും മോശമാകും.
പ്രപഞ്ച ശക്തികള്‍ക്കൊപ്പം നമ്മുടെ പ്രവൃത്തികളും ചിന്തകളും നമ്മുടെ ഓരോ ദിവസങ്ങളേയും നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടതുമാണ്. എല്ലാം വിധിയ്ക്കു വിട്ടു കൊടുത്തുള്ള ജീവിതം നമുക്കു കാര്യമായി ഗുണം നല്‍കില്ല. കാരണം താന്‍ പാതി ദൈവം പാതി എന്ന പ്രമാണം തന്നെ കാരണം.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രകാരം 2019 ജൂണ്‍ 25 ചൊവ്വയിലെ നിങ്ങളുടെ രാശി ഫലം അറിയൂ. ഇതു നിങ്ങള്‍ക്കു ഗുണമോ ദോഷമോ ചെയ്യുന്നത് എന്നറിയൂ, ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിയ്ക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നും അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ തിരക്കുള്ള ദിവസമാണ്. പ്ലാനുകളും തീരുമാനങ്ങളും എല്ലാമായി പൊതുവേ തിരക്കുള്ള ദിവസം. മറ്റുള്ളവരില്‍ നിന്നും ജോലിയ്ക്കാവശ്യമായ വിവരങ്ങള്‍ ലഭിയ്ക്കാത്തതിനാല്‍ പൊതുവേ അല്പം പ്രശ്നങ്ങളും ഊര്ജക്കുറവുമെല്ലാം അനുഭവപ്പെടും. എന്നാല്‍ പിന്നീടു കാര്യങ്ങള്‍ എളുപ്പമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സന്തോഷവും സങ്കടവുമെല്ലാം ഇട കലര്‍ന്ന ദിവസമാണ്. വീട്ടിലെ തിരക്കുകള്‍ കാരണം ഉച്ചയ്ക്കു ശേഷം ഏറെ തിരക്കുണ്ടാകും. എന്നാല്‍ നിങ്ങളുടെ നിശ്ചയദാര്‍ഢ്യം കാരണം നിങ്ങള്‍ കാര്യങ്ങളെല്ലാം നേടുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയില്‍ നിന്നും സന്തോഷം ലഭിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് റീട്ടേയ്ല് ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ ഗുണകരമായ ദിവസമാണ്. ജോലിത്തിരക്കുകള്‍ക്കു ശേഷം നിങ്ങളുടെ പങ്കാളിയെ കൊണ്ടു നിങ്ങള്‍ ഷോപ്പിംഗിന് പോകാനും സാധ്യതയുണ്ട്. ഇത് ചിലവുണ്ടാക്കുമെങ്കിലും ഇതില്‍ നഷ്ടമില്ലെന്നു പിന്നീടു മനസിലാകും. കാരണം ഇതില്‍ നിന്നും ലഭിയ്ക്കുന്ന സന്തോഷം തന്നെ.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഭാഗ്യകരമായ ദിനമല്ല. നിങ്ങളുടേതല്ലാത്ത തെറ്റുകള്‍ കൊണ്ടു പ്രശ്നങ്ങൡ ചെന്നു പെടുന്ന ദിവസമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്താണു ചെയ്യേണ്ടതെന്നതിനെ കുറിച്ചു നിങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്നും നല്ലപോലെ അറിയുകയും ചെയ്യാമെന്നതു കൊണ്ട് ഇതിനു പരിഹാരം കണ്ടെത്തുകയും ചെയ്യും. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ അസന്ദിഗ്ധാവസ്ഥയില് നിന്നും മാറി മുന്നോട്ടു നീങ്ങുന്ന ദിവസമാണ്. ഓഫീസിലെ അന്തരീക്ഷം നിങ്ങള്‍ക്കു കൂടുതല്‍ ചേരുന്നതായി അനുഭവപ്പെടും. ഇത് നല്ലൊരു ലക്ഷണം കൂടിയാണ്. കാരണം ആളുകളുമായി സമരസപ്പെട്ടു പോകാന്‍ സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് പ്ലസന്റ് സര്‍പ്രൈസ് തരുന്ന ദിവസം. ബിസിനസ് പാര്‍ട്നര്‍മാര്‍ പൊതുവേ നല്ല വാര്‍ത്തകള്‍ നല്‍കും. കഴിഞ്ഞ പോയ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, വരും കാലത്തേയ്ക്കു വേണ്ട പ്ലാനുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിയ്ക്കുക. പ്രിയപ്പെട്ടവരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാന്‍ മടി വിചാരിയ്ക്കേണ്ടതില്ല. ഇത് ഗുണമേ നല്‍കൂ. വൈകീട്ടോടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഇമോഷണുകളും ഫീലിംഗുകളും ഉള്ള ദിവസമാണ്. ഇത്തരം വികാരങ്ങള്‍ പുറമേയ്ക്കു പ്രതിഫലിയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കു ലഭിയ്ക്കുന്ന വലിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ദിവസവും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വ്യത്യസ്ത തരം ആളുകളുമായി ഇടപഴകേണ്ടി വരുന്ന ദിവസമാണ്. നിങ്ങളുടെ വിജയത്തില്‍ നിങ്ങള്‍ക്കടുത്ത ആളുകളുടെ പ്രതികരണം വരെ നിങ്ങളെ ഞെട്ടിയ്ക്കുന്ന ദിവസവും. ആളുകളെ നയതന്ത്രപരമായി കൈകാര്യം ചെയ്യുവാന്‍ ശ്രമിയ്ക്കുക. ഇവരോട് കാര്ക്കശ്യമാകില്ല, വിലപ്പോകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഭാഗ്യ ചക്രം നിങ്ങള്‍ക്കനുകൂലമായി തിരിയുന്ന ദിവസമാണ് ഇന്ന്. ആഗ്രഹങ്ങള്‍ സാധിയ്ക്കുന്ന ദിവസം. അമിതമായ ആത്മവിശ്വസം തീരുമാനങ്ങളെ സ്വാധീനിയ്ക്കരുത്. നിരാശകളുണ്ടാകുമെങ്കില് ഇതെല്ലാം മാറും എന്ന രീതിയില്‍ മുന്നോട്ടു പോകുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്ലസന്റ് സര്‍പ്രൈസുകളുടെ ദിവസമാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ളവരെ നിങ്ങള്‍ സഹായിക്കുമെങ്കിലും വിചാരിച്ച ഫലം ലഭിയ്ക്കാതെ വരുന്നത് അസ്വസ്ഥതയുണ്ടാക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിയ്ക്കുന്ന ഒന്നാണ്. എന്നു കരുതി ഇതില്‍ നിരാശപ്പെടാതെ നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ നിങ്ങളുടെ കരുത്തായി മാറ്റാന്‍ ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കാതെ വരും. എന്നു കരുതി ഇതില്‍ നിരാശപ്പെടേണ്ടതില്ല. ഭാവിയില്‍ ഇതു നല്ല രീതിയില്‍ തന്നെ പോകും. ഇതിന്റെ ഫലം ലഭിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഏറെക്കാലമായുള്ള സൗഹൃദങ്ങളുടെ വില നിങ്ങള്‍ തിരിച്ചറിയുന്ന ദിവസമാണ് ആവശ്യമുള്ളപ്പോള്‍ അവരുടെ സഹായവും സഹകരണവും ലഭിയ്ക്കും. അവരുടെ സൗഹൃദം നിങ്ങള്‍ക്കു പ്രയോജനകരമാകും.



Click it and Unblock the Notifications
