Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ശത്രുക്കളെ സൂക്ഷിയ്ക്കുക, ഈ രാശി
ശത്രുക്കളെ സൂക്ഷിയ്ക്കുക, ഈ രാശി
ഓരോ ദിവസങ്ങളും നമുക്ക് പുതിയ പ്രത്യാശകള്‍ പകര്‍ന്നാണ് വരുന്നത്. ദിവസം നന്നാകണമേയെന്ന പ്രാര്‍ത്ഥനയോടെയാകും, നാം ഉണരുകയും.
എന്നാല്‍ എല്ലാ ദിവസവും നല്ല ഫലങ്ങളാകണമെന്നില്ല, ചിലപ്പോള്‍ മോശം ഫലങ്ങളുമുണ്ടാകും. ഗുണവും ദോഷവും ഒരുമിച്ചുള്ള ദിവസങ്ങളുമുണ്ടാകും.
രാശി ഫലം നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഇന്നത്തെ രാശി ഫലം, അതായത് 2019 ഏപ്രില്‍ 25 വ്യാഴാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു ഗുണകരമോ ദോഷമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കുടുംബവും ജോലിയും ഒരുപോലെ കൊണ്ടു പോകുന്ന ദിവസമാണ്. കീര്‍ത്തി നേടാനുളള ആഗ്രഹം അടുത്തു തന്നെ സാധിയ്ക്കുവാന്‍ യോഗമുണ്ട്. ചിലപ്പോള്‍ ഇന്നു തന്നെ. കുടുംബത്തോടൊപ്പം വൈകീട്ട് സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. പൊതുവെ നല്ല ദിവസമാണ് എന്നു വേണം, പറയാന്‍.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മടുപ്പിയ്ക്കുന്ന ദിനചര്യകളില്‍ നിന്നും രക്ഷ നേടുവാന്‍ നിങ്ങള്‍ തന്നെ വഴി കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനം എന്തെന്നു കണ്ടെത്തുക. എല്ലാ തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അടിസ്ഥാനമുണ്ട്. ഇതു കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് കൂട്ടുകാരില്‍ നിന്നും കുടുംബത്തില്‍ നിന്നുമെല്ലാം അളവില്ലാത്ത സ്നേഹം ലഭിയ്ക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്. വ്യക്തിപരവും ജോലി സംബന്ധവുമായ ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍ക്കും പറ്റിയ ദിവസവും. സന്തോഷം കാത്തിരിയ്ക്കുന്ന ദിവസമാണ്, ഈ രാശിയ്ക്ക്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുന്ന ദിവസമാണ്. ഇതു കണ്ടു പിടിയ്ക്കാന്‍ ജ്യോതിഷമടക്കമുള്ള സഹായം തേടാന്‍ സാധ്യതയുള്ള ദിവസവും. ജീവിത ശൈലി മെച്ചപ്പെടുത്തി ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പക്ഷിയെപ്പോലെ പറന്നുയരാന്‍ മൂഡുള്ള ദിവസമാണ്. മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാന്‍ മൂഡില്ലാത്ത ദിവസം. ജോലി സംബന്ധമായ യാത്രകള്‍ ഗുണം നല്‍കും. വ്യക്തി ബന്ധങ്ങളില്‍ ഈഗോ പ്രശ്നങ്ങള്‍ ഒഴിവാക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ മനസിലേയ്ക്കു തന്നെ ആഴത്തിലിറങ്ങുന്ന, ആഴത്തില്‍ ചിന്തിയ്ക്കുന്ന ദിവസമാണ്. ധന സംബന്ധമായ നേട്ടമുണ്ടാകും, പ്രിയപ്പെട്ടവര്‍ക്കായി ചെലഴിയ്ക്കുകയും ചെയ്യും. ഇതു വഴി സ്ട്രെസ് മറി കടക്കും. ഏറെ അടുത്ത ആരെങ്കിലുമായി മനസു തുറന്നുള്ള സംസാരത്തിനും അവസരം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക. കാരണം നിങ്ങളുടെ ശത്രുക്കളും നിങ്ങളോടു മത്സരിയ്ക്കുന്നവരും നിങ്ങളെ താഴെയിടാന്‍ ശ്രമം നടത്താന്‍ സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ ഡീലുകളില്‍ ഏറെ ശ്രദ്ധ വേണം. പ്രിയപ്പെട്ടവര്‍ അല്പം അകന്നു പോകുന്ന ദിവസവും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വീട്ടില്‍ പുതുമോടികള്‍ വരുത്തും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം പരീക്ഷിയ്ക്കും. വീട്ടില്‍ സുഹൃത്തുകളുമായി ചേര്‍ന്നു സന്തോഷിയ്ക്കാന്‍ അവസരങ്ങളുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് രൂപത്തിലും വസ്ത്രധാരണത്തിലുമെല്ലാം ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇതിലൂടെ മറ്റുള്ളവരെ ആകര്‍ഷിയ്ക്കാനും ശ്രമിയ്ക്കും. ഇത് നിങ്ങളുടെ ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ക്കും കാരണമാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സൗഹൃദങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട ദിവസം. നിങ്ങള്‍ക്കു ചേരുന്നവരെ മാത്രം നിങ്ങള്‍ തെരഞ്ഞെടുക്കുക. ഓരോ തുട്ടും അധ്വാനിച്ചുണ്ടാക്കിയെന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തു പ്രവര്‍ത്തിയ്ക്കുന്ന ദിവസവും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വീടോ വാഹനമോ വാങ്ങുവാന്‍ ബുക്കു ചെയ്യുവാന്‍ പറ്റിയ ദിവസമാണ്. എന്നാല്‍ എന്താണെങ്കിലും തിരക്കിട്ടു വാങ്ങേണ്ടതില്ല. ജോലിയോ വീടോ മാറാനുള്ള സാധ്യതയുമുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ദയ കാണിയ്ക്കുന്ന. കാരുണ്യ സേവനങ്ങള്‍ക്കു തോന്നുന്ന ദിവസമാണ്. കുടുംബത്തിനും വീടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുമുണ്ടാകും. ജോലിയില്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ ലക്ഷ്യം നേടാനാകും.



Click it and Unblock the Notifications











