Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
സന്തോഷകരമല്ലാത്ത സര്‍പ്രൈസുകള്‍ ഈ രാശിയ്ക്ക്
സന്തോഷകരമല്ലാത്ത സര്‍പ്രൈസുകള്‍ ഈ രാശിയ്ക്ക്
പല ദിവസങ്ങളും പല തരത്തിലാണ് നമ്മുക്ക് അനുഭവമാകുക. നല്ല അനുഭവങ്ങളുണ്ടാകാം, മോശമാകാം. ഇന്നത്തെ പോലെയാകണം എന്നല്ല നാളെ എന്നതും വാസ്തമാണ്.
പല ഘടകങ്ങളും ദിവസങ്ങളെ സ്വാധീനിയിക്കുന്നുണ്ട്. രാശി ഫലം ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. രാശി സ്വാധീനം, ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ നല്ല അനുഭവം, അല്ലെങ്കില്‍ മോശവുമെന്നതാണു വാസ്തവം.
ഇതു പ്രകാരം 2019 മാര്‍ച്ച് 24 ഞായറാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. സംഗീതം പോലെയുളളവ അഭ്യസിയ്ക്കുന്നതു നല്ലതാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ സന്തോഷകരമല്ലാത്ത സര്‍പ്രൈസുകളുണ്ടാകും. വിചാരിച്ച പോലെ കാര്യങ്ങളൊന്നും നടന്നില്ലെന്നു വരും. തിരിച്ചടികള്‍ ഏറെയുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. വൈകീട്ടോടെ കാര്യങ്ങള്‍ സാധാരണ നിലയ്ക്കാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടേതായ ആക്ടിവിറ്റികളില്‍ മുഴുകുന്ന ദിവസമാണ്. കുടുംബത്തോടു നിങ്ങളുടെ കെയര്‍ കാണിയ്ക്കുക. പുതിയ ബന്ധങ്ങള്‍ക്കു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഇമോഷണലാകാതെ കാര്യങ്ങള്‍ നേരായ രീതിയില്‍ നീക്കാനുള്ള ദിവസമാണ്. ഭയങ്ങളെ പരാജയപ്പെടുത്താനുള്ള അവസരമാണ്. നിങ്ങളുടെ വികാരങ്ങള്‍ യുക്തിയെ പരാജയപ്പെടുത്തരുത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വിസ്മൃതിയിലാണ്ട ബന്ധങ്ങള്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുന്ന ദിവസമാണ്. പണ്ടത്തെ സൗഹൃദങ്ങളാകാം. പൊതുവേ സന്തോഷകരമായ ദിവസമാണ്. ദാമ്പത്യം പൊതുവേ സന്തോഷകരമാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ബന്ധങ്ങളുടെ കാര്യത്തില്‍ സെന്‍സും സെന്‍സിബിലിറ്റിയും മേല്‍ക്കൈ നേടി പ്രവര്‍ത്തിയ്ക്കും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുമെങ്കിലും അവസാനം സ്വന്തം മനസാക്ഷിയുടെ സ്വരം കേട്ടു പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശി ഇന്നു പൊതുവേ ആക്ടീവായ ദിവസമാകും. പ്രത്യേകിച്ചും ജോലികള്‍ പൂര്ത്തീകരിയ്ക്കുന്നതില്. നിങ്ങളുടെ ചിന്തകള്‍ പുതിയ ഉയരങ്ങളിലെത്തും. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ സാധിയ്ക്കും. ലക്ഷ്യം നേടുന്നതു വരെ ഉറങ്ങരുത് എന്നതാണ് പൊതുവേ നിങ്ങളുടെ വാക്യം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് നല്ല നിമിഷങ്ങളുണ്ടാക്കും. അവരുടെ ഇഷ്ടത്തിനു വസ്തുക്കള്‍ വാങ്ങുവാന്‍ ശ്രമിയ്ക്കും. കൈവിട്ടു ചിലവാക്കുമെന്നു പറയാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലി സംബന്ധമായി വീട്ടില്‍ നിന്നും മാറി നില്ക്കുന്നതു വിഷമം നല്‍കുമെങ്കിലും ഇതിനു കിട്ടുന്ന ഫലം സന്തോഷിപ്പിയ്ക്കും. പൊതുവേ സന്തോഷകരമായ സര്‍പ്രൈസുകള്‍ക്കു സാധ്യതയുള്ള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലിയുടെ ഉയര്‍ച്ചയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിയ്ക്കുന്ന ദിവസമാണ്. ഇത്തരം സഹപ്രവര്‍ത്തകര്‍ ഭാഗ്യവുമാണ്. ജോലി മാറാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമല്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്ക്കുന്ന ദിവസമാണ്. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എല്ലാ വശങ്ങളും കണക്കാക്കി തീരുമാനമെടുക്കുമെങ്കിലും ഇവ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. വിജയത്തിന് പ്രാക്ടിക്കല്‍ ആകുകയെന്നതു പ്രധാനം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നല്ലൊരു സുഹൃത്തായിരിയ്ക്കുകയെന്നതാണ് ഏറെ പ്രധാനം. പുതിയ കണക്ഷനുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുളള ദിവസവുമാണ്.



Click it and Unblock the Notifications
