Latest Updates
-
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
ഏകാന്തതയാണ് ഈ രാശിയ്ക്കു ഫലം
ഏകാന്തതയാണ് ഈ രാശിയ്ക്കു ഫലം
നല്ല ദിവസങ്ങള്‍ പ്രതീക്ഷിച്ചാകും, നാം ഉണര്ന്നെഴുന്നേല്ക്കുക. എന്നാല്‍ ചിലപ്പോള്‍ ഫലം വിപരീതവും. ഒരു ദിവസം മോശമെന്നു കരുതി അടുത്ത ദിവസവും ഇങ്ങനെയാകണം എന്നില്ല. കാരണം പുസ്തത്തിന്റെ ഏടുകള്‍ പോലെ ജീവിതവും മാറി മറിഞ്ഞു വരും.
പല ഘടകങ്ങളാണ് നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നത്. ഇതില്‍ നല്ലതും മോശവുമെല്ലാം പെടും. ഇതില്‍ ഒന്നാണ് രാശി സ്വാധീനം. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും നമ്മുടെ ദിവസങ്ങളേയും ഭാഗ്യങ്ങളേയുമെല്ലാം സ്വാധീനിയ്ക്കുന്നുമുണ്ട്.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 24 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ആവേശത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. ഇത് പ്രതീക്ഷിയ്ക്കാത്ത ഫലവും നല്‍കും. ജോലികള്‍ ഏറെ വേഗത്തില്‍ ചെയ്തു തീര്‍ത്ത് ബാക്കി സമയം ഭാവി പരിപാടികള്‍ക്കു വേണ്ടി ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. ഇതു പോലെ കഴിഞ്ഞ കാലത്തെ തെറ്റുകളെക്കുറിച്ചോര്ക്കുകയും ഇതു മനസിലാക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഏറെ ഊര്‍ജസ്വലതയുള്ള ദിവസമാണ്. പൊതുവേ കളി തമാശകളോടെയുള്ള മൂഡിലുള്ള, മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുന്ന ദിവസമാണ്. പഴയ കൂട്ടുകാരുമായി ചേര്‍ന്നു സമയം ചെലവഴിയ്ക്കാന്‍ സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പലതരം വികാരങ്ങള്‍ ഒരുമിച്ചുള്ള ദിവസം. വ്യക്തിപരവും പ്രൊഫഷണലുമായി പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ഇവ രണ്ടും ബാലന്‍സ് ചെയ്തു പോകുന്നതിന് അല്പം ബുദ്ധിമുട്ടേണ്ടിയും വരും. എന്നാലും ഇരു വശങ്ങളിലും ന്യായം പുലര്‍ത്താന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഫിലോസഫിയോട് താല്പര്യമുള്ള, ഇതെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് ജിജ്ഞാസ കൊണ്ടാകാം, അല്ലെങ്കില്‍ ഇത് പ്രൊഫഷനെ സഹായിക്കുന്നതിനു വേണ്ടിയാകാം. മനുഷ്യ മനസിനെ പഠിയ്ക്കാന്‍, അറിയാന്‍ ശ്രമിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഏറെക്കാലമായുള്ള പ്രയത്നങ്ങള്‍ക്കു പ്രയോജനം ലഭിയ്ക്കുന്ന, അഭിനന്ദനങ്ങള്‍ നേടുന്ന ദിവസമാണ്. പ്രത്യേകിച്ചും ജോലിയില്‍. പുതിയ പ്രൊജക്ടുകളില്‍ സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടേയും പിന്തുണ ലഭിയ്ക്കും. നല്ല രീതിയില്‍ തുടങ്ങിയാല്‍ പകുതി ജോലി തീര്‍ന്നുവെന്ന കാര്യം ഓര്‍ത്തു പ്രവര്‍ത്തിയ്ക്കുക, നല്ല രീതിയില്‍ തുടങ്ങുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ കാര്യങ്ങളെല്ലാം എഴുതി വച്ചു പിന്തുടരന്ന ദിവസമെന്നു വേണം, പറയാന്‍. ഇതില്‍ തന്നെ മുന്‍ഗണനയുള്ളത് അനുസരിച്ചു ചെയ്യുകയും വേണം. എഴുതിയതു കൊണ്ടു കാര്യമില്ലെന്നര്‍ത്ഥം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വിവാഹ സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നവരില്‍ ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുള്ള ദിവസമാണ്. പൊതുവേ സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകുന്ന ദിവസമാണ്. വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ അസന്ദിഗ്ധാവസ്ഥയുണ്ടാകുന്ന ദിവസമാണ്. പൊതുവേ ഏകാന്തതയും ഒറ്റപ്പെടലുമെല്ലാം അനുഭവപ്പെടുന്ന ദിവസമാണ്. ഇതേ സമയം നിങ്ങളുടെ ഉത്തരവാദിത്വം ഇതു പുറത്തു കാണിയ്ക്കാന്‍ അനുവദിയ്ക്കാത്ത ദിവസവും. ജോലിയും കൂട്ടുകാരുമെല്ലാം ഇത്തരം നെഗറ്റീവ് ചിന്തകളില്‍ നിന്നും അകന്നു നില്ക്കാന് സഹായിക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്വന്തം വേഷത്തിലും രൂപത്തിലുമെല്ലാം ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. വസ്ത്രങ്ങള്‍ക്കും ആഭരണത്തിനുമായി പണം ചലവഴിയ്ക്കാന് സാധ്യതയുമുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് എത്ര ടെന്‍ഷനുണ്ടെങ്കിലും നിങ്ങള്‍ കൂള്‍ മൂഡിലാകും. ഇത് എല്ലാവരേയും അദ്ഭുതപ്പെടുത്തുകയും ചെയ്യും, മാത്രമല്ല, വെല്ലുവിളികള്‍ നല്ല രീതിയില്‍ ഏറ്റെടുത്തു പ്രവര്‍ത്തിയ്ക്കും. കുടുംബ സമാധാനം ജോലിയില്‍ പൂര്‍ണമായും ശ്രദ്ധിച്ചു മുന്നേറുവാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ ഭാഗ്യകരമായ ദിവസമാണ്. സഹപ്രവര്‍ത്തകരും മേലധികാരികളുമെല്ലാം നിങ്ങളില്‍ സന്തോഷിയ്ക്കുന്ന ദിവസമാണ്. പഴയ സൗഹൃദങ്ങള്‍ പുനസ്ഥാപിയ്ക്കാന്‍ ശ്രമിയിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം തന്നെ നിങ്ങളെ ഒറ്റപ്പെടുത്തുവാന്‍ സാധ്യതയുള്ള ദിവസമാണ് ഇന്ന്. പൊതുവേ സന്തോഷവാനായ മനുഷ്യനെങ്കിലും ഇത്തരം കാര്യങ്ങള്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഇതില്‍ നിരാശപ്പെടേണ്ടതില്ല, സാഹചര്യങ്ങളില്‍ പിന്നീടു മാറ്റമുണ്ടാകും. പങ്കാളിയില്‍ നിന്നും സന്തോഷവും സമാധാനവും ലഭിയ്ക്കും.



Click it and Unblock the Notifications