Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
വെല്ലുവിളി അതിജീവിച്ചു വിജയം നേടും രാശി
വെല്ലുവിളി അതിജീവിച്ചു വിജയം നേടും രാശി
ഓരോ ദിനവും പുതു പ്രതീക്ഷകളോടെയാണ് കണ്ണു തുറക്കുക. നാം പുതിയ ദിവസത്തിലേയ്ക്കു കണ്ണു തുറക്കുന്നതും ഇങ്ങനെ തന്നെ. പ്രാര്‍ത്ഥനയോടെ, ആശങ്കകളോടെ, പ്രതീക്ഷയോടെ.
നമ്മുടെ ജീവിതത്തിന്റെ ഗതി മാറ്റങ്ങളില്‍ അദൃശ്യ ശക്തികള്‍ക്കു കരമുണ്ട്. ഇതു പോലെ തന്നെ നമ്മുടെ ദിവസങ്ങളുടെ ഗതികളിലും. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മുടെ ദിവസങ്ങളെ പല വിധത്തിലും സ്വാധീനിയ്ക്കുന്നു. ഗ്രഹ, രാശി സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 23 ചൊവ്വാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇന്നത്തെ ഗ്രഹ, രാശി സ്വാധീനം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ. ഇതു പ്രകാരം ഇന്നത്തെ ദിവസം
നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്ക്കുന്ന, പ്രകാശമുള്ള, നല്ലൊരു ദിവസമാണ്. ക്രിയേറ്റീവായിരിയ്ക്കാന് തോന്നുന്നുവെങ്കില്‍ ഇഷ്ടമുളള മേഖലയില്‍ പ്രവര്‍ത്തിയ്ക്കാം. ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് സൂക്ഷിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഏതു പ്രശ്നവും ചീട്ടുകൊട്ടാരം പോലെ നിങ്ങളുടെ ബുദ്ധിയ്ക്കു മുന്നില്‍ കീഴടങ്ങുന്ന ദിവസമാണ്. പ്രൊമോഷനോ ശമ്പള വര്‍ദ്ധനവോ നിങ്ങളെ തേടിയെത്തുന്ന ദിവസവുമാണ്. പണമിടപാടുകള്‍ നടത്തുന്നവര്‍ക്കും ബ്രോക്കര്‍മാര്‍ക്കും നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തിയ്ക്കുന്ന, ബോധവാനാകുന്ന ദിവസമാണ്. പൊസറ്റീവിറ്റി കൂടുതലുള്ളതു കൊണ്ടു തന്നെ ജിം പോലുള്ള കാര്യങ്ങള്‍ക്കു സമയം ചെലവഴിയ്ക്കും. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യപരമായ വശം ശ്രദ്ധിയ്ക്കും. എന്നാല്‍ ഇതൊന്നും അമിതമാകരുത്. മാത്രമല്ല, ഇന്നു മുഴുവന്‍ ചെയ്ത് നാളെ വേണ്ട എന്നതുമരുത്. പ്ലാന്‍ ചെയ്ത് എല്ലാം പതുക്കെപ്പതുക്കെ നടപ്പാക്കുക. ഒന്നും കൂടുതല്‍ ചെയ്യരുത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അധികം അവസരങ്ങള്‍ ലഭിയ്ക്കുന്ന ദിവസമല്ല. മാത്രമല്ല, കിട്ടുന്ന അവസരങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടുള്ള ചില സന്ദര്‍ഭങ്ങളില്‍ പെടുത്തുകയും ചെയ്യും. ഇതില്‍ നിങ്ങളുടെ തെറ്റില്ലാതെ തന്നെ. എന്നാല്‍ നിങ്ങളുടെ കഴിവുകള്‍ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. മാത്രമല്ല, ഭൂതകാലത്തില്‍ ചെയ്തു പരിചയമുള്ളതു കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ക്കു പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല സഹകരണം ലഭിയ്ക്കുന്ന ദിവസമാണ്. സ്വകാര്യ ജീവിതത്തിലും സുഹൃത്തുകളുടേയും പങ്കാളിയുടേയും പിന്തുണ ലഭിയ്ക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുത്ത് ഇതിന് പരിഹാരം കണ്ടെത്തുവാന്‍ ശ്രമിയ്ക്കും. ചിലവു വര്‍ദ്ധിയ്ക്കുന്നതിനാല്‍ ചില സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ഈസി ഗോയിംഗ് ഡേ എന്നു പറയാം. നിങ്ങളുടെ സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാരാളം അവസരങ്ങള്‍ ഉണ്ടാകും. ഉയര്‍ച്ചയും ലാഭവുമുള്ള ദിവസമാണ് ഇന്ന്. സോഷ്യല്‍ പരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുക്കാന്‍ അവസരം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഭൂതകാലത്തിലെ നിങ്ങളുടെ നേട്ടങ്ങളെ തന്നെ മറി കടക്കുന്ന ദിവസമാണ്. നിങ്ങളുടെ കൂടെയുള്ളവര്‍ നിങ്ങളെ മറി കടക്കാന്‍ നോക്കുമെങ്കിലും നിങ്ങളുടെ കഴിവുകള്‍ ഇത്തരം ശ്രമങ്ങള്‍ മറി കടക്കാന്‍ നിങ്ങളെ സഹായിക്കും. ധ്യാനം പോലുള്ളവ ചെയ്യുന്നത് ശാന്തത നല്‍കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങളില്‍, ആരോഗ്യപരമായ ഭക്ഷണങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. അല്ലാത്ത പക്ഷം അമിത വണ്ണമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൂടെ വരും. ഭക്ഷണ കാര്യത്തില്‍ ആരോഗ്യമുള്ളവ മാത്രം പിന്തുടരുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സൗഹൃദങ്ങള്‍ ഇരട്ടിയാകുന്ന ദിവസമാണ്. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏല്പ്പിയ്ക്കപ്പെടും. പുതിയ കാര്യങ്ങളുടെ മേല്‍നോട്ടവും ലഭിയ്ക്കും. എല്ലാ വെല്ലുവിളികളും അതിജീവിച്ചു നിങ്ങള്‍ വിജയം നേടുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതിയ പ്ലാനുകള്‍ ഉണ്ടാക്കി പ്രാവര്‍ത്തികമാക്കുന്ന ദിവസമാണ്. എന്നാല്‍ ചിലതിന് താമസം നേരിടും. ഇത് നിരാശയുണ്ടാക്കും. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയ തോതില്‍ ആയുസുണ്ടാകില്ല. ഇതെക്കുറിച്ചോര്ത്തു വിഷമിയ്ക്കാനില്ല. വിജയം നിങ്ങള്‍ക്കൊപ്പമാകും. ക്ഷമയോടെ കാത്തിരിയ്ക്കുക. ഗുണം തേടിയെത്തും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വ്യക്തതയോടെ ചിന്തിയ്ക്കേണ്ട ദിവസമാണ്. എല്ലായ്പ്പോഴും പോലെ നിങ്ങളുടെ വിജയത്തിന് ഇമോഷണുകള് തടസം നില്ക്കുന്ന ദിവസമാണ്. ഭാവിയെ ബാധിയ്ക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോഴും മറ്റേതു തീരുമാനമെങ്കിലും ശ്രദ്ധയോടെ നീങ്ങുക. കൂട്ടുകാര്‍ നിയമപരമായി സഹായിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതവും പ്രണയ ജീവിതവും നിങ്ങള്‍ക്കു വിഷമത്തിനിട വരുത്തും. വികാരങ്ങളെ ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ താല്പര്യപ്പെടുമെങ്കിലും ഇതു സാധിയ്ക്കാതെ വരും. ദീര്‍ഘ വീക്ഷണവും തുറന്ന ചര്‍ച്ചകളും പ്രശ്ന പരിഹാരത്തിന് നല്ലതാണ്.



Click it and Unblock the Notifications
