Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാമ്പത്തികം മെച്ചപ്പെടും ഈ രാശിയ്ക്ക്
സാമ്പത്തികം മെച്ചപ്പെടും ഈ രാശിയ്ക്ക്
ദിവസങ്ങള്‍ വേഗത്തില്‍ മാറി വരും. ഇന്നത്തെ ഭാഗ്യമാകില്ല, നാളെ. നമ്മുടെ പ്രവൃത്തി, ചിന്ത എന്നിവ പ്രധാനം. ഇതോടൊപ്പം ഗ്രഹ, രാശി സ്വാധീനവും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ഫെബ്രുവരി 23 ശനി നിങ്ങളുടെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ന് വീട്ടില്‍ നിന്നും വസ്തുവകകളായി സഹായം ലഭിയ്ക്കുന്ന ദിവസമാണ്. ഇത് ബുദ്ധിപരമായി ഉപയോഗിയ്ക്കുക. വൈകീട്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയില്‍ പെട്ടവര്‍ക്ക് ഇന്ന് വീട്ടിലെ ഉത്തരവാദത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്ന ദിവസമാണ്. ജോലിയില്‍ കൂടെയുള്ളവരില്‍ നിന്നും സപ്പോര്‍ട്ട് കുറയും. നിങ്ങളുടെ അധ്വാനമാണ് ഗുണം നല്‍കുക എന്നറിയുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രമങ്ങള്‍ക്കു തിരിച്ചടി ലഭിയ്ക്കുന്ന ദിവസമാണ്. എങ്കിലും മുന്നോട്ടു തന്നെ പോവുക. ഇതു മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാകും, ഇന്നത്തേത്. ഒരു കോഫി ബ്രേക്ക് എടുക്കുവാന്‍ പോലും സമയമില്ലാത്ത വണ്ണം തിരക്കുള്ള ദിവസമാകും. ജോലി നല്ല പോലെ ചെയ്യുവാനും സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയില്‍ സ്ട്രെസും ചില തടസങ്ങളുമെല്ലാം വന്നു ചേരുന്ന ദിവസമാണ്. എന്നിരുന്നാലും നിങ്ങളുടെ എതിരാളികളെ തോല്പ്പിയ്ക്കാന് സാധിയ്ക്കുന്ന ദിവസമാണ്. ഇതു ജോലി സ്ഥലത്തെ പൊസിഷനും ബഹുമാനവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പങ്കാളിയുമൊത്തു നല്ല നിമിഷങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാകും. പ്രത്യേകിച്ചും വൈകീട്ടോടെ സ്നേഹ നിര്‍ഭരമായ നിമിഷങ്ങളുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് അടുത്ത ഏതെങ്കിലും ബന്ധുക്കള്‍ കാരണമുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരമുണ്ടാകുന്ന ദിവസമാണ്. കൂടപ്പിറപ്പുകളുമായി സ്വത്തു തര്‍ക്കങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്. ഇമോഷനുകള്‍ നിയന്ത്രിച്ചു നിര്‍ത്തുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കുടുംബക്കാര് പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി നിങ്ങളോടു ചര്‍ച്ച നടത്തും. ജോലി പൊതുവേ സംതൃപ്തി തരുന്ന ഒന്നാകും. പുതിയ ജോലി ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധ വേണം. ടൂര്‍ സംബന്ധമായ ചെലവുകളുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി ഏറെ നേട്ടമുള്ള ദിവസമാണ്. നെഗറ്റീവ് സമീപനമുള്ള ആളുകളെ സൂക്ഷിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ദുഷ്ട താല്പര്യങ്ങളുള്ളവര് നിങ്ങളെ പിന്തുടരുന്ന ദിവസമാണ്. എന്നാലും നിങ്ങളുടെ ഭാഗ്യം ഇതില്‍ നിന്നെല്ലാം നിങ്ങളെ സംരക്ഷിയ്ക്കും. നിങ്ങളുടെ സ്ഥാനവും ആരോഗ്യവും സംരക്ഷിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് തുടക്കം മുതല്‍ പല കാര്യങ്ങളിലും അസ്വസ്ഥതയുണ്ടാകുന്ന ദിവസമാണ്. എന്നാലും ലക്ഷ്യം നേടാന്‍ ഇതൊന്നും തടസമുണ്ടാകില്ല. വൈകീട്ടോടെ സാമ്പത്തികമായ ഞെരുക്കത്തിന് സാധ്യത. കരിയറില്‍ അവസരങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ആളുകളുമായി ഒത്തു ചേര്‍ന്നു സന്തോഷിയ്ക്കുവാന്‍ പറ്റിയ ദിവസമാണ്. ആരാധനാലയങ്ങളില്‍ പോകാന്‍ സാധ്യതയുള്ള സമയവും.



Click it and Unblock the Notifications
