Latest Updates
-
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം
ഇന്ന് പണത്തിനു ബുദ്ധിമുട്ടും രാശി
ഇന്ന് പണത്തിനു ബുദ്ധിമുട്ടും രാശി
ജീവിതത്തിന്റെ ഗതികള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിയ്ക്കും. ചിലപ്പോള്‍ നല്ല ഗതിയും ചിലപ്പോള്‍ മോശവും. നല്ല ദിവസം പ്രതീക്ഷിയ്ക്കുമ്പോള്‍ ഇതിനു വേണ്ടി ചിലതു ചെയ്യുമ്പോള്‍ പ്രതീക്ഷിയ്ക്കുന്ന ഫലമാകില്ല, ലഭിയ്ക്കുക. എന്നാല്‍ പ്രതീക്ഷിച്ചിരിയ്ക്കാതെ നാമാഗ്രഹിയ്ക്കുന്ന ഫലങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല തരത്തിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. രാശി, ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ നല്ലതും മോശമെങ്കില്‍ മോശം ദിവസവുമാാകാം.
ഇന്നത്തെ രാശി ഫലം, അതായത് 2019 ഏപ്രില്‍ 23ലെ രാശി ഫലം എങ്ങനെയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വലിയ ആഗ്രഹങ്ങള്‍ വൈകീട്ടോടെ സഫലമാകും. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ എടുക്കാതെ സെന്‍സോടു കൂടിയുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വ്യക്തി ബന്ധങ്ങളും വ്യക്തിപരമായ കാര്യങ്ങളും മുന്നിട്ടു നില്‍ക്കുന്ന ദിവസമാണ്. പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിച്ച് ഇതില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസം. ഇത് കുടുംബവും കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നതിന് കാരണവുമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യത്തെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസമാണ്. ഇതിനായി വ്യായാമം പോലുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കും. വൈകീട്ടോടെ ബിസിനസില്‍ നിന്നും ഏറെ ലാഭം ലഭിയ്ക്കുന്ന ദിവസം കൂടിയാണ്. വൈകീട്ടോടെ പങ്കാളിയുമായി സമയം ചെലവഴിയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ ചെറിയ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ഉച്ചയോടെ പണത്തിനും ലേശം ബുദ്ധിമുട്ടുണ്ടാകും. ഉള്ളിലെ ചിന്തകളും മെഡിറ്റേഷനുമെല്ലാം പ്രധാനമായ ദിവസമാണ.്

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥതയും വിശ്വസ്തതയും മറ്റുള്ളവരെ അമ്പരപ്പിയ്ക്കുന്ന ദിവസം. ആത്മിവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യും. ഇതു കൊണ്ടു തന്നെ ആര്‍ക്കും നിങ്ങളെ തടയാനുമാകില്ല. പൊതുവേ ഏറെ ഊര്‍ജദായകമായ ദിവസമാണ്. സ്വന്തം ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സാമൂഹ്യ സേവനത്തിനും അവസരം കണ്ടെത്തും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആത്മാര്‍ത്ഥതയും സമയ നിഷ്ഠയും പാലിയ്ക്കുന്ന ദിവസമണ്. എന്നാല്‍ കോണ്‍ട്രാക്റ്റ് സംബന്ധമായ കാര്യങ്ങള്‍ ഏറെ ശ്രദ്ധ വച്ചു കാര്യങ്ങള്‍ ചെയ്യുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ മേലധികാരികളുടെ പ്രശംസ ലഭിയ്ക്കും. പ്രൊമോഷന്‍, ശമ്പള വര്‍ദ്ധന എന്നിവയ്ക്കും സാധ്യതയുണ്ട്. ശത്രുപക്ഷത്തുള്ളവരുമായി വാക്കുതര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. പുതിയ ബന്ധങ്ങള്‍ക്കു തുടക്കം. പൊതുവേ ഏറെ വിജയകരമാണ് ഈ ദിവസം.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സ്വപ്‌നങ്ങള്‍ ജീവിയ്ക്കാനുള്ള, താല്‍പര്യപ്പെടുന്നതു പോലെ ജീവിയ്ക്കാനുള്ള ദിവസം. സ്വപ്‌ന വസതിയോ വാഹനമോ ലഭിയ്ക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്. ഷോപ്പിംഗ് സാധ്യതകളുമുണ്ട്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഊര്‍ജത്തോടെ പ്രവര്‍ത്തിച്ച് ലക്ഷ്യം നേടാനുള്ള ദിവസമാണ്. ബിസിനസില്‍ വിചാരിച്ച പോലെ കാര്യം നടന്നുവെന്നു വരില്ല. കാത്തിരുന്നാല്‍ ഫലം ലഭിയ്ക്കുക തന്നെ ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രണയമാകും, നിങ്ങളുടെ മുന്‍ഗണന. എന്നാല്‍ ഇത് നിങ്ങള്‍ക്കു കാര്യമായ ധന നഷ്ടമില്ലാതെ നോക്കുക. കാരണം പ്രണയിക്കുന്നയാള്‍ക്കു വേണ്ടി പരിധി വിട്ടു ചിലവാക്കരുത്. ജോലിയില്‍ സഹപ്രവര്‍ത്തകരെ സംരക്ഷിയ്ക്കുന്ന നിലപാടു കൈക്കൊള്ളും. സോഷ്യല്‍ രീതികളിലും കാര്യമായ പങ്കാളിത്തമുണ്ടാകും. പൊതുവേ ഏറെ നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഴിവുകള്‍ അംഗീകരിയ്ക്കപ്പെടുന്ന ദിവസമാണ്. വിമര്‍ശനങ്ങള്‍ നിങ്ങളെ തളര്‍ത്തില്ല. ഇന്ന് നിങ്ങളുടെ ദിവസമാണ്, നിമിഷമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വിനോദത്തിനുള്ള അവസരങ്ങളുണ്ടാകുന്ന ദിവസമാണ്. എന്നാല്‍ കാര്യമില്ലാതെ മൂഡു മാറ്റവുമുണ്ടാകും. ജോലിയില്‍ അവഗണന കാണിയ്ക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications











