Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
ഏറെ സമാധാനം ഈ രാശിയ്ക്കു ഫലം
ഏറെ സമാധാനം ഈ രാശിയ്ക്കു ഫലം
ജീവിതത്തിന്റെ ഗതി പ്രവാഹത്തില്‍ നല്ലതും മോശവുമെല്ലാം സംഭവിയ്ക്കും. നാം പലപ്പോഴും ശ്രമിച്ചാലും ഇത്തരം ഗതികള്‍ നമുക്കു മാറ്റാന്‍ സാധിയ്ക്കുകയുമില്ല.
ദിവസങ്ങള്‍ നല്ലതും മോശവുമാക്കുന്നതില് ഗ്രഹ, രാശി സ്വാധീനത്തിന് ഏറെ പ്രാധാന്യമുണ്ട്. ന്ല്ല രാശിയെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 22 ശനി നിങ്ങളുടെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആളുകളെ കാണുന്ന, അവരുമായി സംവദിയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും ഏറെ ബുദ്ധിയുളള ചിലരുമായി. പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ പൂര്‍ണതയുളള ഒരു സമ്മാനം വാങ്ങാന്‍ സാധ്യത.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വാഗ്വാദങ്ങളുണ്ടാകാന് സാധ്യതയുള്ള ദിവസമാണ്. ഉച്ചയ്ക്കു ശേഷം കൂട്ടുകാരുമായി ബിസിനസ് കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യും. വൈകീട്ടോടെ പങ്കാളിയുമായി സമയം ചെലവഴിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പുതിയ ലക്ഷ്യങ്ങളോടെ ദിവസം തുടങ്ങാന്‍ സാധ്യത. എന്നാല്‍ ചില ചെറിയ പ്രശ്നങ്ങള്‍ നിങ്ങളുടെ പ്ലാനുകള്‍ നശിപ്പിയ്ക്കും. വൈകീട്ടോടെ സാമ്പത്തികമായ ചെറിയ പ്രശ്നങ്ങള്‍ക്കു സാധ്യത. എന്നു കരുതി ആശ കൈവിടേണ്ട കാര്യമില്ല. ധ്യാനം പോലുള്ളവ ഏറെ ഗുണം നല്‍കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വ്യവസായത്തിന് അനുകൂലമായ ദിവസമാണ്. വിദേശ സഞ്ചാരത്തിനു സാധ്യത. ഇതു നിങ്ങള്‍ക്ക് അനുകൂലമാകുകയും ചെയ്യും. എന്നാല്‍ ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ക്കു സാധ്യത. വൈകീട്ടോടെ ജീവിതത്തിലെ ഒരു പ്രധാന പാഠം നിങ്ങള്‍ പഠിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രമത്തിന് സമ്മിശ്ര ഫലങ്ങളാണുണ്ടാകുക. ബിസിനസ് പാര്‍ട്നര്‍ഷിപ്പുകള്‍ ചെറിയ നഷ്ടങ്ങളുണ്ടാക്കും. ജോലിക്കാര്‍ക്ക് ഉയര്‍ച്ചയില്‍ തടസങ്ങളുണ്ടാകും. മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ കൈക്കൊള്ളുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പ്രശ്ന പരിഹാരത്തിന് ഏറെ സമയം പിടിയ്ക്കും. എന്നാല്‍ ഫലം നിങ്ങള്‍ക്ക് അനുകൂലമാകും. മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുവാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രശസ്തി നേടിയെടുക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. എത്ര അപരിചിതര്ക്കിടയിലാണെങ്കിലും നിങ്ങള്‍ക്കു കാര്യങ്ങള്‍ നല്ലപോലെ ചെയ്തു തീര്‍ക്കാന്‍ പറ്റുന്ന ദിവസം. ജോലിയില്‍ ദിവസം മുഴുവന്‍ സ്ട്രെസുണ്ടാകുമെങ്കിലും വൈകീട്ടോടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വൈകീട്ടോടെ വിവാഹ വാര്‍ത്തകള്‍ക്കു സാധ്യത. മുതിര്‍ന്നവരോടും പ്രിയപ്പെട്ടവരോടുമെല്ലാം നല്ല രീതിയില്‍ പെരുമാറും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുട്ടികളും അവരുട ആവശ്യങ്ങളും ഇന്നു മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. കുട്ടികള്‍ നേട്ടങ്ങളുണ്ടാക്കും. മെഡിറ്റേഷന്‍ പോലുള്ളവയ്ക്കു സമയം ലഭിയ്ക്കും. പൊതുവേ ഏറെ സമാധാനപരമായ ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്രണയം മനസില്‍ നിറഞ്ഞു നില്ക്കുന്ന ദിവസമാണ്. കുടുംബവും കൂട്ടുകാരുമൊത്തു ചിലവിട്ട നല്ല ഓര്‍മങ്ങള്‍ ഓര്‍ത്തെടുക്കും. പ്രൊഫഷണല്‍ ലെവലില്‍ ഉയര്‍ച്ചകള്‍ നേടും. പൊതുവേ നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ബില്ലുകളും ചിലവുകളുമായി തിരക്കാകുന്ന ദിവസമാണ്. ചെലവിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ക്രിട്ടിക്കലായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകും. എല്ലാ വശങ്ങളും ചിന്തിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. വ്യക്തി ജീവിതത്തിലും ചില മാറ്റങ്ങള്‍ക്കായി പ്ലാന്‍ ചെയ്യും. പൊതുവേ നല്ല സമയമാണ്.



Click it and Unblock the Notifications
