അംഗീകാരവും വിജയമധുരവും ഈ രാശിഫലം

അംഗീകാരവും വിജയമധുരവും ഈ രാശിഫലം

നാം പ്രതീക്ഷിയ്ക്കുന്ന രീതിയിലല്ല, നമ്മുടെ ജീവിതം നമ്മെ കൊണ്ടെത്തിയ്ക്കുക. പലപ്പോഴും നാം പ്ലാന്‍ ചെയ്തു നടപ്പാക്കാന്‍ നോക്കുമ്പോള്‍ ജീവിതം വേറെ വഴിയ്ക്കു തിരിഞ്ഞു പോകുന്നതു കണ്ടു നിസഹായതയോടെ നില്‍ക്കേണ്ടിയും വരും.

ജീവിതത്തിന്റെ ഗതി വിഗതികളെ നിയന്ത്രിയ്ക്കുന്ന ശക്തികള്‍ പലതാണ്. നാമറിയാതെ തന്നെ പ്രപഞ്ച ശക്തികള്‍ക്കും ഇതില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നു വേണം, പറയുവാന്‍.

ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 22 തിങ്കളാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു നിങ്ങള്‍ക്കു നല്ലതോ മോശമോ വരുത്തുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ കാലമായി താല്‍പര്യമുണ്ടായിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ അവസരമുണ്ടാകുന്ന ദിവസമാണ്. ആര്‍ട്ട് ഓഫ് ലിവിംഗ് പോലെയുള്ള കാര്യങ്ങളില്‍ താല്‍പര്യമുണ്ടാകുന്ന ദിവസവും. പൊതുവെ വിജയമുണ്ടാകുന്ന, നല്ല ഒരു ദിവസം എന്നു വേണം, പറയുവാന്‍.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ റൊമാന്റിക് ബന്ധം ഏറെ മുന്നോട്ടു പോകുന്ന ദിവസമാണ.് നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിയ്ക്കുന്ന ദിവസവുമാണ്. ആത്മാര്‍ത്ഥ പ്രണയത്തിന് വിജയമുണ്ടാകുന്ന ദിവസം .

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളില്‍ ഏറെ സുതാര്യത നില നിര്‍ത്തുന്ന ദിവസമാണ്. നിങ്ങള്‍ ഇന്ന് ആരെയെങ്കിലും പ്രൊപോസ് ചെയ്യുകയാണെങ്കില്‍ വിജയിക്കാന്‍ സാധ്യതയുള്ള ദിവസവും. വേദനയേക്കാളേറെ സന്തോഷം നേടുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ കഴിഞ്ഞ കാലത്തെ കുറിച്ച്, അതില്‍ പറ്റിയ തെറ്റുകളെ കുറിച്ച് ചിന്തിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ നിങ്ങളുടെ തെറ്റുകള്‍ ലോകാവസാനമാകില്ലെന്നോര്‍ക്കുക. ഇതിനാല്‍ പഴയ കാല തെറ്റുകളുടെ ചിന്തയില്‍ പെട്ടു കിടക്കാതെ പ്രവൃത്തിച്ചു തുടങ്ങുക.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന നിങ്ങളുടെ കാര്‍ക്കശ്യം വിട്ടു കളയേണ്ട ദിവസമാണ്. സാഹചര്യങ്ങളനുസരിച്ച് പൊരുത്തപ്പെടാന്‍ പഠിയ്ക്കുക. ഇത്തരം സ്വഭാവമില്ലെങ്കില്‍ൃ ഇത് സൗഹൃദ, കുടുംബ, ബിസിനസ് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നീട്ടി വയ്ക്കാന്‍ നിര്‍ബന്ധയ്ക്കപ്പെടും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ ശാന്തമായിരിയ്ക്കുന്ന ദിവസമാണ്. നടക്കുന്നതിനൊന്നിനും തന്നെ നിങ്ങളിലെ ശാന്തത കളയുവാന്‍ സാധിയ്ക്കില്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തടസങ്ങള്‍ മറി കടക്കാന്‍ നിങ്ങള്‍ക്ക് തുണയായി നില്‍ക്കും ജോലിയില്‍ ഏറെ ആത്മസമര്‍പ്പണുളള ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വേണ്ടതെന്തെന്നു നല്ലതു പോലെ ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുക. പ്രത്യേകിച്ചും ബിസിനസ്, ജോലി സംബന്ധമായ കാര്യങ്ങളില്‍. നക്ഷത്ര, ഗ്രഹ സ്വാധീനം അനുകൂലമായ ദിവസമാണ്. കാര്യങ്ങള്‍ക്കു മുന്‍കൈ എടുത്തു പ്രവര്‍ത്തിയ്ക്കുക.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരോട്, അടുപ്പമുള്ളവരോട് ഒപ്പം ചെലവഴിയ്ക്കുക. അഭിപ്രായ ഭിന്നതകള്‍ കേള്‍ക്കേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍ മാറ്റേണ്ടതില്ല, എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി അഭികാമ്യമാകും വിധത്തില്‍ നേരായി പ്രവര്‍ത്തിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആത്മപരിശോധന നടത്തുന്ന ദിവസമാണ്. പ്രശ്‌നങ്ങളുടെ മൂല കാരണം കണ്ടു പിടിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസവും. എന്നാല്‍ ഇതു കൊണ്ടു മാത്രം കാര്യമില്ല, പ്രശ്‌നത്തിന്റെ കാരണം കണ്ടു പിടിച്ച് ഇതു പരിഹരിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കുമ്പോഴാണ് ഗുണമുണ്ടാകുക. പതുക്കെയല്ല, വേഗത്തില്‍ പ്രവര്‍ത്തിയ്‌ക്കേണ്ട ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലിയില്‍ നിങ്ങള്‍ക്കു മറ്റുള്ളവരേക്കാള്‍ പ്രവൃത്തി പരിചയം കുറവാണെങ്കിലും നിങ്ങളുടെ ബോസ് പ്രശ്‌നപരിഹാരത്തിനു നിങ്ങളെ വിശ്വസിയ്ക്കുന്ന ദിവസമാണ്. ഇതിനുു കാരണം നിങ്ങളുടെ കഴിവും ബുദ്ധിശക്തിയുമാകും. ഇത്തരം പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളിയോടു മനസു തുറക്കുന്ന ദിവസം കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം മുന്നിട്ടു നില്‍ക്കുന്ന, വിജയത്തിന്റെ തേന്‍ മധുരം നുകരുന്ന ദിവസമെന്നു പറയാം. ഇതിനാല്‍ നിങ്ങളെ തേടി അംഗീകാരങ്ങളും വരും. ഇത്തരം കാര്യങ്ങളാല്‍ സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി പോലെയുള്ള കാര്യങ്ങളിലും പങ്കെടുക്കും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് രാവിലെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് പിന്നീട് മാറിക്കിട്ടും. വൈകീട്ടോടെ നല്ല മൂഡിലെത്തും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.

Story first published: Monday, July 22, 2019, 11:01 [IST]
X
Desktop Bottom Promotion