Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
ഭാഗ്യദിനമാണ് ഇന്നീ രാശിയ്ക്ക്
ഭാഗ്യദിനമാണ് ഇന്നീ രാശിയ്ക്ക്
ദിവസങ്ങള്‍ക്ക് ശര വേഗത്തില്‍ പോകുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇന്നത്തെ ദിവസമാകില്ല, നാളത്തേത്. ഇന്നത്തെ ഭാഗ്യ നിര്ഭാഗ്യങ്ങളാകില്ല, നാളത്തേത്. ദിവസങ്ങള്‍ നമുക്ക് അദ്ഭുതങ്ങളും ആശങ്കകളും നിറച്ചാണ് പോകുക.
രാശി, ഗ്രഹ സ്വാധീനം ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഏറെ പങ്കു വഹിയ്ക്കുന്നു. ഇതനുസരിച്ച് ഇന്നത്തെ ദിവസം, അതായത് 2019 ഫെബ്രുവരി 22 വെളളിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ പുതിയ പുതിയ ഐഡിയകള്‍ വരുന്ന ദിവസമാകും. ഇത് നടപ്പാക്കാന്‍ സാധിയ്ക്കുന്നവയുമാണ്. എന്നിരുന്നാലും തിരക്കു പിടിച്ച തീരൂമാനങ്ങള്‍ ഒഴിവാക്കുക. ഇത് ദോഷം വരുത്തും. മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ക്കു കാതു കൊടക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ ഭാഗ്യദിനമായിരിയ്ക്കും. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ ഏറെക്കാലമായുള്ള ആഗ്രഹങ്ങള്‍ സാധിയ്ക്കുന്ന ദിവസമാണ്. മത്സര പരീക്ഷാ വിജയത്തിനും സാധ്യത.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പ്രണയത്തില്‍ വീഴാനുള്ള സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ മാതാപിതാക്കളോ കുട്ടികളോ നിങ്ങള്‍ക്കു സാമ്പത്തിക നേട്ടം കൊണ്ടു വരാന്‍ സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്ലാനുകള്‍ പിന്തുടരുന്ന ദിവസമാണ്. ഇതു പോലുള്ള ദിവസങ്ങള്‍ വളരെ അപൂര്‍വവും. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ നിങ്ങളിലേയ്ക്കു തന്നെ ഒതുക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസവുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദിനചര്യകള്‍ കൂടുതല്‍ ഫലപ്രദമാകും വിധം ദിവസം ക്രമീകരിയ്ക്കുവാന്‍ ശ്രമിയ്ക്കും. പ്ലാനുണ്ടാക്കാന്‍ എളുപ്പമെങ്കിലും പിന്തുരുന്നത് ബുദ്ധിമുട്ടാണെന്നോര്ക്കുക. ഇത് നിങ്ങളുടെ ഇച്ഛാശക്തിയും ചിട്ടയും അനുസരിച്ചിരിയ്ക്കും. ആരോഗ്യപരമായ പ്രശ്നങ്ങളില്‍ ശ്ര്ദ്ധ നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ പ്രധാനപ്പെട്ട തീരുമാനങ്ങളെടുത്ത് വിജയത്തിലേക്കു നീങ്ങുന്ന ദിവസമാണ്. വീട്ടിലും ബിസിനസിനും സന്തോഷകരമായ അവസരത്തിനു സാധ്യതയുണ്ട്. പാര്‍ട്ടിയ്ക്കും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ഫലം പ്രതീക്ഷിയ്ക്കാതെ കര്‍മം ചെയ്യുക എന്ന വാക്കുള്ക്കൊണ്ടു പ്രവര്‍ത്തിയ്ക്കേണ്ട ദിവസം. ഫലം പിന്നീടു ലഭിയ്ക്കും. റിസല്‍ട്ടിനെ കുറിച്ചോര്‍ത്തു വിഷമിയ്ക്കുന്നത് ദോഷമേ വരുത്തൂ. ഒഴുക്കിനൊത്ത് പോകുക. ചില സുപ്രധാന കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ദിവസവുമുള്ള ജോലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ട ദിവസമാണ്. ജോലിയില്‍ ചില മാറ്റങ്ങള്‍ കൂടുതല്‍ ഊര്‍ജം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സ്ാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സാഹചര്യങ്ങള്‍ നിങ്ങളെക്കൊണ്ടു പെട്ടെന്നു തന്നെ തീരുമാനങ്ങള്‍ എടുപ്പിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ഇത് ഭാവിയില്‍ ദോഷങ്ങള്‍ വരുത്തില്ലെന്ന് ഉറപ്പു വരുത്തി തീരുമാനിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ പ്രൊഫണല്‍ എന്ന നിലയില്‍ നിങ്ങളുടെ കഴിവു തെളിയിക്കേണ്ട ദിവസമാണ്. സാധാരണ വഴിയില്‍ നിന്നു മാറി ഇതു ചെയ്യുന്നത് പുതിയ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും. കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിയ്ക്കുന്നത് സന്തോഷം നല്‍കും. ഇത് ഇവരുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കും. പ്രയോജനമില്ലാത്ത കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കില്ല. ഇത് നിങ്ങളുടെ യാത്ര ഏറെ എളുപ്പമാക്കും. വേഗത്തിലുമാക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള ദിവസമാകും. ജോലി നല്ല പോലെ ചെയ്തു കഴിഞ്ഞാല്‍ ലഭിയ്ക്കുന്ന സംതൃപ്തി നിങ്ങളുടെ സ്ട്രെസിനേക്കാള് മുന്നിട്ടു നില്ക്കും. വൈകീട്ട് വീട്ടില്‍ പ്ലസന്റ് സര്‍പ്രൈസ് ലഭിയ്ക്കാന്‍ സാധ്യത.



Click it and Unblock the Notifications











