Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ രാശിയ്ക്ക് പൊസറ്റീവ് ദിനം
ഈ രാശിയ്ക്ക് പൊസറ്റീവ് ദിനം
ദിവസങ്ങളുടെ കണക്കു പുസ്തകം നാം കരുതുന്ന രീതിയില്‍ എഴുതിച്ചേര്ക്കാനാകില്ല. നാം കൂട്ടുന്ന കണക്കുകള്‍ പലതും തെറ്റുന്ന പുസ്തമാണ് ജീവിതം എന്നു വേണം, പറയാന്‍. ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. നമ്മുടെ ചിന്ത, സമീപനം, പ്രവൃത്തി എന്നിവയ്ക്കു പ്രധാന സ്ഥാനം.
ഇതിനു പുറമേ സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. നല്ല രാശിയെങ്കില്‍ നല്ല ദിവസം, അല്ലെങ്കില്‍ മോശം എന്നു വേണം, പറയാന്‍.
ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 22 തിങ്കളാഴ്ചയിലെ രാശി ഫലം എന്താണെന്നറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് രാവിലെ സമയം അല്പം ടെന്‍ഷനുണ്ടെങ്കിലും വൈകീട്ടോടെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച് ഇതു മാറ്റിയെടുക്കും. തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് നല്ലപോലെ ചിന്തിയ്ക്കുക. തിരക്കു പിടിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം തന്നെ ഇല്ലാതാക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മാതാപിതാക്കളുമായി ചെറിയ പ്രശ്നങ്ങള്‍ക്കോ തെറ്റിദ്ധാരണകള്‍ക്കോ സാധ്യതയുള്ള ദിവസമാണ്. എന്നിരുന്നാലും ഇത് സംസാരത്തിലൂടെ തീര്‍ക്കാവുന്നതേയുള്ളൂ. പിന്നീടു ദിവസം നല്ലതായി മാറും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഗെറ്റ് ടുഗെതറിനു പറ്റിയ ദിവസമാണ്. കുടുംബവും കൂട്ടുകാരുമായി ചേരാന്‍ പറ്റിയ ദിവസം. ഇതിനായി ശ്രമിയ്ക്കാം. ഇത് പങ്കാളിയേയും സന്തോഷിപ്പിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നല്ല ഉത്സാഹമുള്ള ദിവസമാണ് ഇന്ന്. ഇതു കൊണ്ടു തന്നെ ചെല്ലുന്ന സ്ഥലങ്ങളില്‍ നല്ല മൂഡ് സൃഷ്ടിയ്ക്കുവാന്‍ പറ്റിയ ദിവസമാണ്. എന്നാല്‍ ഈ ഉത്സാഹത്തിന് തടയിട്ട് മോശം വാര്‍ത്തയും വരും. സ്ട്രെസ് വരുന്നുവെങ്കില്‍ ബ്രേക്കെടുക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയ്ക്കു പ്രാധാന്യം നല്കുന്ന ദിവസമാണ്. ജോലി കൂടുതല്‍ ചെയ്യുകയും ചെയ്യും. അധ്വാന ഫലം എളുപ്പത്തില്‍ ലഭിച്ചില്ലെങ്കിലും അടുത്തു തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഫലം ലഭിയ്ക്കുകയും ചെയ്യും. വ്യക്തി ബന്ധങ്ങളില്‍ പ്രത്യേകിച്ചൊന്നും സംഭവിയ്ക്കാന്‍ പോകുന്നുമില്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലി നല്ല പോലെ ചെയ്യുവാനുള്ള ആഗ്രഹം മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. നല്ല പോലെ അധ്വാനിച്ച ശേഷം വൈകീട്ടോടെ റിലാക്സേഷന് അവസരം ലഭിയ്ക്കുന്ന ദിവസവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് റിസ്കെടുക്കുന്നതു കൊണ്ടു തന്നെ ഇതില്‍ നിന്നും ഏറെ പ്രയോജനം ലഭിയ്ക്കുന്ന ദിവസവുമാണ്. ഓഫീസിലെ സീനിയര്‍മാര്‍ നിങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കുന്ന ദിവസവുമാണ്. മററുള്ളവരുമായി വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ബുദ്ധി.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കണ്ണും ചെവിയും തുറന്നു വയ്ക്കേണ്ട, കാണുന്നതു മാത്രം വിശ്വസിയ്ക്കേണ്ട ദിവസമാണ്. കേള്‍ക്കുന്നതു വിശ്വസിയ്ക്കുന്നത് ദോഷം വരുത്തും. വ്യത്യസ്തമായി നില്‍ക്കാനുള്ള കഴിവു ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നല്ല ദിവസമായി തുടങ്ങുന്ന ഒന്ന്. പങ്കാളിയുമായി വീട്ടു ജോലികള്‍ ഒരുമിച്ചു ചെയ്യുന്നത് സന്തോഷം നല്‍കും. സ്നേഹം നിറഞ്ഞ അവസരങ്ങള്‍ ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊസറ്റീവ് സമീപനത്തോടെ തുടങ്ങുന്നതു കൊണ്ടു തന്നെ നല്ല ദിവസമാണ്. നിങ്ങളുടെ ജോലിയോടുള്ള വിശ്വസ്തതയും സമര്‍പ്പണവും മറ്റുള്ളവരേക്കാള്‍ മുന്നില്‍ നിങ്ങളെ എത്തിയ്ക്കും. പങ്കാളിയുമായി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങള്‍ ചിന്തിയ്ക്കുന്ന ദിവസമാണ്. കൂട്ടുകാരുമൊത്തു ചേര്‍ന്നുള്ള സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. സൗഹൃദത്തിന്റെ വില പരസ്പരം മനസിലാക്കുന്ന ദിവസവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളോട് അടുത്തയാളുമായി മനസിലെ ചിന്തകള്‍ പങ്കു വയ്ക്കുന്ന ദിവസം. നല്ല രീതിയിലെ ആശയവിനിമയം ആളുകളെ അടുപ്പിയ്ക്കും. നല്ല ആളുകളുടെ കൂടെച്ചേര്‍ന്ന് ജോലി ചെയ്യുവാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. ഇതു വ്യക്തിപരമായി ജോലിയില്‍ ഉയര്‍ച്ച നല്‍കും.



Click it and Unblock the Notifications
