പോയ ധനം തിരികെ നേടും രാശി ഭാഗ്യം

പോയ ധനം തിരികെ നേടും രാശി ഭാഗ്യം

ദിവസങ്ങളുടെ ഗതി പ്രവാഹത്തില്‍ നാം നിനച്ചിരിയ്ക്കുന്ന, നിനയ്ക്കാത്ത കാര്യങ്ങള്‍ ധാരാളം വന്നു ചേരും. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ നല്ലതുമെല്ലാം ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.

നമ്മുടെ ദിനങ്ങളെ നമ്മളറിയാതെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ ചില്ലറയല്ല, ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ക്കും നമ്മില്‍ ഒളിഞ്ഞിരിയ്ക്കുന്ന ചിന്തകള്‍ക്കും പ്രസക്തിയുണ്ട്. ഇതിനു പുറമേ നാം പോലുമറിയാതെ നമ്മെ നിയന്ത്രിയ്ക്കുന്ന ചില ശക്തികള്‍ക്കും.

ഇത്തരം ശക്തികളില്‍ ഗ്രഹ, രാശി സ്വാധീനം പ്രധാനമാണ്. നല്ല ഫലങ്ങളെങ്കില്‍ നമ്മുടെ ദിവസവും നന്നായിരിയ്ക്കും. മോശമെങ്കില്‍ ഇതിന് അനുസരിച്ചും.

2019 മെയ് 21 ചൊവ്വാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്ക് എപ്രകാരം എന്നറിയൂ. ഇതു നിങ്ങള്‍ക്ക് ഗുണമോ ദോഷ ഫലമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉള്‍സ്വരം, മനസാക്ഷിയുടെ സ്വരം നിങ്ങള്‍ കേള്‍ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യും. പൊതുവേ സന്തോഷകരമായ ദിവസമെങ്കിലും ചില ചില്ലറ നിരാശകള്‍ക്കും സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചിന്തകള്‍ കാടു കയറിപ്പോകാതെ സൂക്ഷിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ദോലിയില്‍ അല്‍പം സമ്മര്‍ദമുണ്ടാകും. തീരുമാനമെടുക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ വ്യക്തമായി വിലയിരുത്തി തീരുമാനമെടുക്കുക.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഫലപ്രാപ്തിയുടെ ദിനമാണെന്നു വേണം, പറയുവാന്‍. ദിനചര്യകള്‍ക്കൊപ്പം വീട്ടുകാര്യങ്ങളിലും പ്രാധാന്യം നല്‍കുന്ന ദിവസമാണ്. നിങ്ങളുടെ സ്വന്തം എന്നു കരുതാവുന്ന ഒരാള്‍ വേണമെന്നു തോന്നുന്ന ദിവസം. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ വേണം, വേണ്ട എന്നിങ്ങനെ രണ്ടു മനസുണ്ടാകുന്ന ദിവസവും. വില്‍ക്കാന്‍ എന്തെങ്കിലുമെങ്കില്‍ ഇതിനു ചേര്‍ന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയില്‍ പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യേണ്ടി വരും. ഇത് ഒരു മായാജാലക്കാരന്റെ കഴിവോടെ നിങ്ങള്‍ സമയത്തു തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്യും. അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. ചെയ്യുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്ന ദിവസം. ജോലിയില്‍ പൊതുവേ ഉയര്‍ച്ചയുള്ള ദിവസം. ജോലിയില്‍ അര്‍ഹിയ്ക്കുന്ന ഫലത്തെ കുറിച്ചു നിങ്ങള്‍ വിഷമിയ്ക്കുമെങ്കിലും നിങ്ങള്‍ വിചാരിച്ചതിനേക്കാള്‍ മധുരമായ ഫലമാകും നിങ്ങള്‍ക്കു ലഭിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ജോലികള്‍ക്കുള്ള റിസര്‍ട്ടു ലഭിയ്ക്കുവാന്‍ നല്ല പ്ലാനുകള്‍ ഉണ്ടാക്കുന്ന ദിവസമാണ്. വലിയ ലക്ഷ്യങ്ങളിലേയ്ക്കു കണ്ണു വയ്ക്കുക, ഇത് നിങ്ങള്‍ക്ക് അസാധ്യമല്ലെന്നുറപ്പിയ്ക്കുക. മൂല്യങ്ങളും വിജയസാധ്യതയും തമ്മില്‍ മാറ്റുരയ്ക്കുമെങ്കിലും മനുഷ്യത്വമുള്ള ആളെന്ന നിലയില്‍ മൂല്യങ്ങള്‍ വിജയിക്കുന്ന ദിവസം.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാകും. ഇതു കൊണ്ടു തന്നെ അസ്വസ്ഥതയും ദേഷ്യവും തോന്നുന്ന ദിവസവും. പൊതുവേ സന്തോഷവാനായ നിങ്ങള്‍ക്ക് സങ്കടവും നിരാശയുമുണ്ടാകുമെങ്കിലും ഉള്‍ക്കരുത്തിന്റെ ബലത്തില്‍ നിങ്ങള്‍ ഇതിനെയെല്ലാം നേരിടുന്ന ദിവസം. ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുക.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കഴുതയെപ്പോലെ പണിയെടുക്കേണ്ടി വരുന്ന ദിവസമെങ്കിലും ഏറെ ഉത്സാഹത്തോടെ തന്നെ പണിയെടുക്കും. വീട്ടു ജോലികള്‍ക്കു ചേര്‍ന്ന ദിവസമാണ്. ജോലിയിലെ സമ്മര്‍ദം കുടംബത്തിന്റെ സഹായത്താല്‍ തരണം ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള, സമാധാനം കിട്ടാത്ത ദിവസമാണെന്നു പറയാം. എങ്കിലും ഇതില്‍ നിന്നും മോചനത്തിനായി ഒരു ബ്രേക്ക് എടുക്കുന്നതാണ് നല്ലത്.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ധന ലാഭം ഫലമായി പറയുന്ന ദിവസമാണ്. പണം നഷ്ടപ്പെട്ടുവെന്നോര്‍ത്തു ദുഖിയ്ക്കുന്നവര്‍ക്ക് ഇതില്‍ നേട്ടമുണ്ടാകുന്ന, ഈ ദുഖം മാറുന്ന ദിവസം. ജോലി സാധാരണ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ജോലിയുടെ അന്തരീക്ഷം അല്‍പം കൂടി നല്ലതുമാകും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ആഗ്രഹങ്ങളുള്ള, ആഗ്രഹ പൂര്‍ത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ദിവസം. ഇതിനായി നിങ്ങളുടെ വഴികളെക്കുറിച്ച് നിങ്ങള്‍ക്ക് പശ്ചാത്താപവും തോന്നില്ല. ലക്ഷ്യം നേടാനുള്ള കഴിവു നിങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവും സഹായിക്കും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ടെന്‍ഷനും സ്‌ട്രെസും അനുഭവപ്പെടുന്ന ദിവസം. മറ്റാരെങ്കിലുമായി ചില കാര്യങ്ങളില്‍ സമ്മതക്കുറവ് തോന്നുന്ന ദിവസവും. പ്രിയപ്പെട്ടവര്‍ക്കു പോലും ഇത്തരം സാഹചര്യത്തില്‍ നിന്നും നിങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിയ്ക്കില്ല. മെഡിറ്റേഷന്‍ പോലുള്ളവ ഗുണം ചെയ്യും.

പോയ ധനം തിരികെ നേടും രാശി ഭാഗ്യം

പോയ ധനം തിരികെ നേടും രാശി ഭാഗ്യം

നന്മകളിലൂടെ, സത്പ്രവൃത്തികളിലൂടെ സഞ്ചരിച്ചാല്‍ ശക്തികളും നമുക്കൊപ്പം നില്‍ക്കുമെന്നു തിരിച്ചറിയുക. കഠിനാധ്വാനവും ഭാഗ്യത്തോടൊപ്പം ലക്ഷ്യം നേടുവാന്‍ പ്രധാനം എന്നതും ഓര്‍ക്കുക. തിരിച്ചടികളില്‍ പതറാതിരിയ്ക്കുക.

X
Desktop Bottom Promotion