Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കെട്ടുപാടില്‍ നിന്നും പുറത്തു വരും രാശി
കെട്ടുപാടില്‍ നിന്നും പുറത്തു വരും രാശി
ദിവസങ്ങള്‍ ശാന്തമായും അശാന്തമായും നമ്മെ എതിരേല്ക്കും. ചിലപ്പോള്‍ നല്ലതാകും, ചിലപ്പോള്‍ മോശവും. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ നല്ലതുമെല്ലാം വരാറുണ്ട്. ജീവിതമെന്നതിന്റെ അര്‍ത്ഥം തന്നെ ഇതാണ്.
നമ്മുടെ ദിവസങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ നമുക്കു പങ്കുണ്ട്, നമ്മുടെ പ്രവൃത്തി, ചിന്തകള്‍, കഠിനാധ്വാനം എന്നിവയെല്ലാം ഇതില്‍ പെടും. എന്നാല്‍ ഇതല്ലാതെയും ചില പ്രപഞ്ച ശക്തികള്‍ നമ്മെ നിയന്ത്രിയ്ക്കുന്നു. ഇതില്‍ ഗ്രഹ സ്വാധീനവും രാശി സ്വാധീനവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ അനുകൂല ഫലം, അല്ലെങ്കില്‍ പ്രതികൂലവും. ഇതും മാറി മാറി വരും. ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ മോശവുമെല്ലാം ഫലമായി വരും.
ഇന്നത്തെ രാശി ഫലം, അതായത് 2019 ജൂണ്‍ 21ലെ രാശി ഫലം എങ്ങനെ എന്നറിയൂ, ഇത് നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ജോലി കാരണവും സാമൂഹിക സേവനത്താലും ഏറെ തിരക്കുള്ള ദിവസമാണ്. തിരക്കുകളില്‍ നിന്നും വിടുതല്‍ നേടി അല്പം റിലാക്സ് ചെയ്യുന്നതു ഗുണം നല്‍കും. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കെട്ടുപാടുകളില്‍ നിന്നും പുറത്തു വരുന്ന ദിവസമാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് പഴി കേള്‍ക്കേണ്ടിയും വരും. നിങ്ങളുടെ ആത്മവിശ്വാസത്തെ ഇതു ബാധിയ്ക്കുവാന്‍ സാധ്യത. നിങ്ങളുടെ ശക്തിയില്‍ വിശ്വസിയ്ക്കുക, ദൗര്‍ബല്യം ശക്തിയാക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചു ചിന്തിയ്ക്കുവാന്‍ സാധ്യത. പ്രത്യേകിച്ചും ഒരുമിച്ചു കിടക്കുന്ന വസ്തുവകകളുടെ കാര്യത്തില്‍. അതായതു മറ്റുള്ളവര്‍ കൂടി ഉള്‍പ്പെടുന്ന വസ്തുവകകളുടെ കാര്യത്തില്‍.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ആളുകളാല്‍ ചുറ്റപ്പെടുന്ന, അവരെ സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ് ഇന്ന്. സാമൂഹിക ബന്ധങ്ങള്‍ നിങ്ങള്‍ക്കു ഗുണകരമായി വരും. വിദ്യാര്‍ത്ഥികള്‍ക്കും പഠന സംബന്ധമായി നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. പൊതുവേ നല്ല ദിവസമാണ് എന്നു വേണം, പറയുവാന്‍.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സമ്മിശ്ര ഫലമാണ്. ഗുണ ദോഷങ്ങള്‍ ഒരുപോലെ വരുന്ന ദിവസം. പ്രതീക്ഷിച്ചതു വരില്ല, അപ്രതീക്ഷിതമായതു സംഭവിയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സംരക്ഷണ കവചമൊരുക്കേണ്ടിയും വരും. വൈകീട്ടാകുന്നതോടെ പൊതുവേ കാര്യങ്ങള്‍ക്ക് സമാധാനമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. ഇത് അവഗണിയ്ക്കരുത്. പൊതുവേ സമാധാനവും ഉയര്ച്ചയുമുണ്ടാകുന്ന ദിവസമാണ്. വിനോദങ്ങള്‍ക്കായി അവസരമൊരുങ്ങും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ചു പെരുമാറുന്ന ദിവസമാണ്. നിങ്ങളുടെ ഐഡിയകള്‍ ജോലിയില്‍ ഉയര്‍ച്ചയുണ്ടാക്കും. പൊതുവേ ഏറെ സന്തോഷകരമായ ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബിസിനസുകാര്‍ക്ക് പറ്റിയ ദിവസമാണ്. എന്നാല്‍ ഗ്രഹങ്ങള്‍ അത്ര അനുകൂല സ്ഥിതിയിലല്ലാത്തതു കൊണ്ടു തന്നെ ചില തടസങ്ങളും കാണുന്നു. സമയമെടുത്ത് ഇത്തരം തടസങ്ങള്‍ നീക്കി മുന്നോട്ടു പോകുക. ഇതേ രീതിയില്‍ പുതിയ സംരംഭങ്ങള്‍ക്കും തുടക്കം കുറിയ്ക്കാം.

സാജിറ്റേറിയസ് ധനു രാശി
സാജിറ്റേറിയസ് ധനു രാശിയ്ക്ക് ഇന്ന് ധ്യാനം പോലുള്ള കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ദിവസമാണ്. ഇതിലൂടെ മനശാന്തി കണ്ടെത്തുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും. ബുദ്ധിപരമായി, കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിയ്ക്കും. പൊതുവേ സമാധാനപരമായ ദിവസമാണ് ഇന്ന്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വീക്ഷണവും ബുദ്ധിയുമെല്ലാം മറ്റുള്ളവരുടെ കരിയറില്‍ നേട്ടങ്ങള്‍ നല്കുന്ന ദിവസമാണ്. ഇത് അവരെ ലക്ഷ്യത്തിലെത്തിയ്ക്കും. പ്രശ്നങ്ങള്‍ക്കിടയിലൂടെ അവസരങ്ങള്‍ കണ്ടെത്തുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. ഏതെങ്കിലും പ്രൊജക്ടില്‍ ഏര്പ്പെട്ടിരിയ്ക്കുന്നവരെങ്കില് ഇവര്‍ക്ക് ഇത് വിജയകരമായി പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയത്തിലെ കഴിവുകള്‍ നേട്ടങ്ങള്‍ നല്കുന്ന ദിവസമാണ്. പ്രത്യേകിച്ചും മീറ്റിംഗുകളില്‍ ഇത് സഹായിക്കും. നിങ്ങളുടെ ഐഡിയകളോട് മറ്റുള്ളവര്‍ പൊരുത്തപ്പെടാതെ വന്നാല്‍ അസ്വസ്ഥമാകാതിരിയ്ക്കുക. ഇത് ഏറെ പ്രധാനമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സ്പരിചില്വല് രീതിയില്‍ മുന്നേറുന്ന ദിവസമാണ്. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. നിന്റെ അയല്‍ക്കാരനെ സ്നേഹിയ്ക്കുക എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന ദിവസവും കൂടിയാണ്.



Click it and Unblock the Notifications