Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
ബന്ധങ്ങളില്‍ വഴിത്തിരിവ്, ഈ രാശിയ്ക്ക്
ബന്ധങ്ങളില്‍ വഴിത്തിരിവ്, ഈ രാശിയ്ക്ക്
രാശിയും ഗ്രഹ നിലയുമെല്ലാം നമ്മുടെ ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഇത് നല്ലതെങ്കില്‍ നല്ല ദിവസവും മോശമെങ്കില്‍ മോശം ദിവസവുമെന്നതാണ് കണക്ക്. ഒപ്പം നമ്മുടെ പ്രവൃത്തി, ചിന്ത എല്ലാം പ്രധാനമാണ്.
ഇന്നത്തെ രാശി ഫലം, അതായത് 2019 ഫെബ്രുവരി 21 വ്യാഴം നിങ്ങള്‍ക്ക് അനുകൂലമായി നില്ക്കുന്നുവോ അതോ പ്രതികൂലമോ എന്നു തിരിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ സ്നേഹത്തിനായുള്ള ദിവസമാണ.് ഇതു കൊണ്ടു തന്നെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തെ പുതിയ ഊര്‍ജത്തോടെ സമീപിയ്ക്കും. എന്നാല്‍ ശുഭാപ്തി വിശ്വാസമില്ലാത്തത് ദോഷവും വരുത്തും. ഇത്തരം കാര്യങ്ങളില്‍ പെട്ട് പ്രശ്നത്തിലാകരുത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ പ്ലാനുകള്‍ മുന്നോട്ടു വയ്ക്കും. കാര്യങ്ങള്‍ അവതരിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വസ്ത്ര ധാരണത്തിനും ശ്രദ്ധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളെ സ്നേഹിയ്ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ എത്രത്തോളം സ്നേഹിയ്ക്കുന്നുവെന്നു തെളിയിക്കപ്പെടും. ഈ സ്നേഹം തിരിച്ചു കൊടുക്കുവാന്‍ ്ശ്രമിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ഒറ്റപ്പെട്ട ജീവിതം അവസാനിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. അതായത് പങ്കാളിയെ കണ്ടെത്താനോ അവരുടെ സാമീപ്യത്തിനോ സാധ്യതയുള്ള ദിവസമാണ്. ജോലിയിലും നിങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങള്‍ നിഴലിയ്ക്കുന്ന ദിവസമാണ.് ആളുകളുമായി തര്‍ക്കത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക.

വിര്‍ഗോ അഥവാ കന്നി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ നല്ലൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. ഇതു ബന്ധം ഏതു വഴിയ്ക്കു പോകുമെന്നതിന്റെ സൂചന കൂടിയാണ്. ഗെറ്റ് ടുഗെതറിനുള്ള സാധ്യതയുമുണ്ട്. ഇത് കുടംബമായിട്ടോ കൂട്ടുകാരായിട്ടോ ആകാം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ പ്രശ്നങ്ങളുണ്ടെങ്കിലും ഇതിന് പരിഹാരവുമുണ്ട് എന്ന ചിന്ത ഉറപ്പിയ്ക്കുന്ന ദിവസമാണ്. ഇത് നല്ല കാര്യവുമാണ്. ഇത് ജോലിയില്‍ ഗുണം ചെയ്യും. വൈകീട്ടോടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ സാധ്യതയുമുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി ഇന്നു മറ്റുള്ളവരോട് ദയയും കെയറും കാണിയ്ക്കുന്ന ദിവസമാണ്. ഇഷ്ടപ്പെട്ടവരോടു മനസു തുറന്നു സംസാരിയ്ക്കുന്ന, ചര്‍ച്ചകള്‍ നടത്തുന്ന ദിവസമാണ്. സോഷ്യല്‍ സംബന്ധമായി നല്ല ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ബെസ്റ്റ്, അതായത് പരമാവധി കഴിവു തെളിയിക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. സംസാരവും ഇതില്‍ ഒരു പരിധി വരെ സഹായിക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇ്ന്ന്ു പൊതുവേ പങ്കാളിയുമായുള്ള തെറ്റിദ്ധാരണകള്‍ മാറാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹായം ലഭിയ്ക്കും. ഇതേ സമയം നിങ്ങളോട് മത്സരിയ്ക്കുന്നവരെ പറ്റിയും ചിന്ത വേണം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ വിദേശത്തു നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ മുഴുവനുമായി ശ്രദ്ധിയ്ക്കുന്ന ദിവസവും. ജോലിയില്‍ മിടുക്കു തെളിയിക്കുവാന്‍ പ്രത്യേക വഴികള്‍ കണ്ടെത്തും. കഠിനാധ്വാനം ചെയ്യുക, ഫലം ലഭിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ഉയര്‍ച്ചയുള്ള ദിവസമാണ്. ഇതു ജോലിയിലും ബിസിനസിലും. ഇതു വരെയുള്ള സമ്മര്‍ദത്തില്‍ നിന്നും മോചനം നേടുന്ന ദിവസവുമാണ്. സോഷ്യല്‍ ഒത്തു ചേരലുകള്‍ക്കു സാധ്യതയുണ്ട്.



Click it and Unblock the Notifications
