Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആറാമിന്ദ്രിയം വഴി കാട്ടും രാശിയിന്നിത്
ആറാമിന്ദ്രിയം വഴി കാട്ടും രാശിയിന്നിത്
നല്ല ദിവസങ്ങളുണ്ടാകും, മോശം ദിവസങ്ങളും. ദിവസങ്ങള്‍ നല്ലതും മോശവുമാക്കുന്നത് പല ഘടകങ്ങളും ചേര്‍ന്നാണ്. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള നമ്മുടെ മൂഡു മുതല്‍ ഇതിനു കാരണങ്ങളായി വരും. നമ്മുടെ ചിന്തകള്‍, പ്രവൃത്തികള്‍, ചുറ്റുപാടുകള്‍ എല്ലാം തന്നെ ഒരു ദിവസം നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.
രാശിയും ദിവസ സ്വാധീനത്തില്‍ പ്രധാനപ്പെട്ടതാണ്. നല്ല രാശിയെങ്കില്‍ നല്ല ദിവസം, അല്ലെങ്കില്‍ മോശം ദിവസവും. രാശി സ്വാധീനം അനുസരിച്ച് 2019 ജൂണ്‍ 20 വ്യാഴം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. ഓഫീസിലേയും വീട്ടിലേയും തിരക്കുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. ബോസില്‍ നിന്നും അല്പം ഇളവുകള്‍ ലഭിയ്ക്കുന്നത് ആശ്വാസമാകും. മുതിര്‍ന്നവരില്‍ നിന്നും നല്ല ഉപദേശങ്ങളും ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഭരണ നൈപുണ്യം തെളിയിക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കു നിങ്ങളില്‍ മതിപ്പുണ്ടാകും. എന്നാല്‍ യാതൊന്നും അധികമാകരുത്. നിങ്ങളുടെ കഴിവിനപ്പുറം ഒന്നും ഏറ്റെടുക്കുകയും ചെയ്യരുത്. ഇതു തിരിച്ചടികള്‍ക്കു കാരണമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പാര്‍ട്നര്‍ഷിപ്പ് ബിസിനസുകള്‍ക്ക് യോജിച്ച ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാമതെത്താന്‍ കഴിയുന്ന ദിവസം. പഠനത്തിന്റെ കാര്യത്തില്‍ ഹയര്‍ സ്റ്റഡീസിന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് കാര്യസാധ്യങ്ങള്‍ക്കായി പണം ചെലവാക്കുന്ന ദിവസമാണ്. നിങ്ങളുടെ കാര്യം നടക്കാന്‍, അതിന് അനുസരിച്ചു കാര്യങ്ങള്‍ മാറാന്‍ പണം ചെലവാക്കുന്ന ദിവസം. പണം വരുന്നതിനനുസരിച്ചു ചെലവുമുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ടെന്‍ഷനുണ്ടാകുന്ന ദിവസമാണ്. ഇതിനാല്‍ തന്നെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക. പ്രധാനപ്പെട്ട മീറ്റിംഗുകള്‍ വിജയകരമായി അവസാനിയ്ക്കും. എന്നാല്‍ അതേ സമയം ഇതു നിങ്ങളെ ക്ഷീണിപ്പിയ്ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാധാരണ ദിവസം തന്നെയാണ്. സാധാരണ ദിനചര്യകള്‍ നിറഞ്ഞ ദിവസം. നിങ്ങളുടെ ജോലിയെ യാതൊന്നും തന്നെ ബാധിയ്ക്കുവാന്‍ നിങ്ങള്‍ അനുവദിയ്ക്കില്ല. മറ്റുള്ളവരുടെ ഹൃദയം കീഴടക്കാന്‍ സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രത്യേകതകള്‍ അഭിനന്ദനം നേടിത്തരുന്ന ദിവസമാണ്. പല ബുദ്ധിമുട്ടുള്ള കാര്യങ്ങളും ഏറ്റെടുക്കുകയും ഇതു വിജയിപ്പിയ്ക്കുകയും ചെയ്യും. ഡാന്‍സ്, മ്യൂസിക് തുടങ്ങിയവയില്‍ താല്പര്യം കാണിയ്ക്കും. പല കാര്യങ്ങളും ചെയ്യണം എന്നു ചിന്തിയ്ക്കുന്നവര് ഇന്നു പ്രവര്‍ത്തിയ്ക്കും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ ഗ്രഹങ്ങള്‍ അനുകൂലമായി നില കൊള്ളുന്ന ദിവസമാണ്. ടീം എന്ന പ്രധാന്യം മനസിലാക്കി ഇതനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്ന ദിവസം. ഇത് ജോലിയില്‍ ഐക്യമുണ്ടാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ അല്പം മടി തോന്നുന്ന ദിവസമാണ്. ഇത് ചിലപ്പോള്‍ ക്ഷീണം കാരണവുമാകാം. ഇതിനാല്‍ മറ്റുള്ളവര്‍ക്കു കൂടി ജോലി വീതിച്ചു നല്‍കും. ഇത് ബുദ്ധിപൂര്‍വം ചെയ്യുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആറാമിന്ദ്രിയം ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ സഹായിക്കും. ലക്ഷ്യത്തിനായി നിങ്ങള്‍ ഏതു വിധേനയും ശ്രമിയ്ക്കും. പൊതുവെ മൃദു മനോഭാവത്തോടു കൂടിയ വ്യക്തിയായതിനാല്‍ മറ്റുള്ളവരുടെ ദുഖത്തില്‍ ദുഖിയ്ക്കുകയും അവരെ സഹായിക്കുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മുന്‍പു ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ബിസിനസിലെ എതിരാളികള്‍ ഉപദ്രവമുണ്ടാക്കും, മാത്രമല്ല, നിങ്ങളുടെ ആരോഗ്യവും ഇന്ന് അല്പം മോശമാകും. എല്ലാ കാര്യങ്ങളും അതേ രീതിയില്‍ എടുക്കുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പുതിയ പ്രൊജക്ടുകള്‍ ആരംഭിയ്ക്കുവാന്‍ സാധ്യതയുള്ള, നല്ല ദിവസം. കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിയ്ക്കും. അവരാണ് നിങ്ങളുടെ ശക്തിയെന്ന കാര്യം തിരിച്ചറിഞ്ഞു തന്നെ.



Click it and Unblock the Notifications
