Just In
- 4 min ago
ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴി
- 51 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
Don't Miss
- Sports
ഒന്നല്ല, ഓസ്ട്രേലിയയില്‍ ഇന്ത്യ കളിക്കുക രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍? നടന്നാല്‍ ചരിത്രം
- Movies
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങള്‍
- News
'1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്'
- Finance
വസ്തു ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം?
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
പാര്‍ട്നര്‍ഷിപ്പിലൂടെ പണമുണ്ടാക്കും രാശി
ദിവസങ്ങളും മാസങ്ങളുമെല്ലാം ശര വേഗത്തില്‍ പോകും. കാലത്തിന്റെ വേഗതയും ഗതിയും പിടിച്ചു നിര്‍ത്താന്‍ മനുഷ്യരാശിയ്ക്കു സാധിയ്ക്കില്ലതാനും.
നാം അറിയാതെ തന്നെ നമ്മുടെ ദിവസങ്ങളെ, നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ നിയന്ത്രിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുറമേ സോഡിയാക് സൈന്‍ അഥവാ രാശി സ്വാധീനവും പെടുന്നു.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജൂലൈ 20 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ, നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ മാനസികമായ എല്ലാ കഴിവും ഉപയോഗിയ്ക്കേണ്ട ദിവസമാണ്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ അത്യാവശ്യമായി വരുന്ന സന്ദര്‍ഭമാണ്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ ഭാവിയെ വരെ ബാധിയ്ക്കുന്നുവെന്നതിനാല് ഇതെല്ലാം സൂക്ഷിച്ചു വേണം, എടുക്കുവാനും.
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ മാനസികമായ എല്ലാ കഴിവും ഉപയോഗിയ്ക്കേണ്ട ദിവസമാണ്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ അത്യാവശ്യമായി വരുന്ന സന്ദര്‍ഭമാണ്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ ഭാവിയെ വരെ ബാധിയ്ക്കുന്നുവെന്നതിനാല് ഇതെല്ലാം സൂക്ഷിച്ചു വേണം, എടുക്കുവാനും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു പ്രിയപ്പെട്ടവര്‍ക്കായി വേദനകള്‍ ഏറ്റു വാങ്ങാന്‍ നിങ്ങള്‍ തയ്യാറാകും. ഇത് ഗുണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ നല്ല മനോഭാവം ഗുണം നല്കുന്ന ദിവസമാണ്. നിങ്ങളുടെ കുറവുകള്‍ നിങ്ങളുടെ നേട്ടങ്ങളായി മാറ്റിയെടുക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മത-സാംസ്കാരിക പരമായ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. കുടുംബവുമായി പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ദിവസമാണ്. പല കാര്യങ്ങളും ഇത്തരം ചര്‍ച്ചകളില്‍ വരികയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചെയ്യുന്ന ഏതു കാര്യമെങ്കിലും ഇതില്‍ മനസും ശരീരവുമര്‍പ്പിച്ചു ചെയ്യുന്ന ദിവസമാണ്. എന്നാല്‍ ഇതിന്റെ ഫലം ഉടനടി ലഭിയ്ക്കണമെന്നുമില്ല. ഇതു കൊണ്ട് ദുഖിയ്ക്കേണ്ട ആവശ്യമില്ല. ഇതിനുള്ള ഫലം ഭാവിയില്‍ ലഭ്യമാകുക തന്നെ ചെയ്യും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഏതു കാര്യത്തില്‍ പങ്കെടുത്താലും ഇതിലെല്ലാം തന്നെ മുന്‍പന്തിയില്‍ എത്താനുള്ള സാധ്യതയേറെയാണ്. ഇത് മത്സരങ്ങളായിക്കോട്ടെ, കളിയായിക്കോട്ടെ, തര്ക്കമായിക്കോട്ടെ, എന്തിലും നിങ്ങളാകും, മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയില്‍ നില്ക്കുക. നിങ്ങളുമായി അഭിപ്രായ വ്യച്യാസമുള്ള, നിങ്ങളുടെ ഭാഗ്യങ്ങള്‍ തടയാന്‍ ശ്രമിയ്ക്കുന്നവരെയും നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെ അവസരം കാത്തിരിയ്ക്കുകയെന്നതാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കു ചെയ്യാനാകുന്ന കാര്യം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ നല്ല ഭാവിയ്ക്കായി നിങ്ങള്‍ പണം കാത്തു സൂക്ഷിയ്ക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഏറെ പ്രധാന്യം നല്‍കും. സ്പിരിച്വാലിറ്റി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു പണമുണ്ടാക്കുന്ന ദിവസമാണ്. ഇത് പാര്‍ട്നര്‍ഷിപ്പ് ഡീലിലൂടെയാകാന് സാധ്യതയേറെയാണ്. വിധി നിങ്ങള്‍ക്കു നേരെ സഹായഹസ്തം നീട്ടുന്ന ദിവസം കൂടിയാണിന്ന്. നിങ്ങളുടെ സെന്റിമെന്റ്സ് നിങ്ങളുടെ ചിന്തകളെ കറുപ്പാക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. കൂടുതല്‍ സ്ട്രെസ് അരുത്. നിങ്ങളുടെ പ്രതീക്ഷകള്‍ അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സ്വര്‍ണമുട്ടയിടുന്ന കോഴി ഒരു ദിവസം ഒരു മുട്ട മാത്രമേ ഇടൂ എന്ന കാര്യം ഓര്മ വേണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കണ്ണ് നിങ്ങളുടെ ലക്ഷ്യത്തിലാകണം. റിസര്‍ച്ച് ജോലികള്‍ക്ക് അവസരമുണ്ട്. പഴയകാല സൗഹൃദത്തെ കണ്ടെത്തുവാന്‍ സാധ്യത.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സന്തോഷവും ആനന്ദവുമുള്ള ദിവസമാണ്. പാര്‍ട്ടൈം കോഴ്സില്‍ ചേരുവാന്‍ സാധ്യതയുള്ള ദിവസം. പൊലീസ്, ലീഗല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ സ്ഥാനത്തിന്റെ ശക്തി ഉപയോഗപ്പെടുത്തുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കാത്തിരിയ്ക്കുന്ന ദിവസമാണ്. ഏറെക്കാലം കാത്തിരിയിക്കുന്ന നല്ല വാര്‍ത്തകള്‍ വരുന്ന സന്ദര്‍ഭം. നിങ്ങളുടെ ശ്രദ്ധ ജോലിയില്‍ പതിയുന്ന ദിവസമാണ്. പുതിയ ജോലി തുടങ്ങാന്‍ സാധ്യതയുള്ള ദിവസവുമാണ്. ഇത് നിങ്ങളുടെ ഭാവിയില്‍ പ്രധാനവുമാകും. പുതിയ ജോലിയ്ക്കു ശ്രമം നടത്തുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ അറിവ് കൂടുതല്‍ നേടുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങള്‍ നല്ല മത്സരം നല്കുന്ന ദിവസവുമാണ്. നിങ്ങള്‍ക്കു നേരെ വരുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ ഗുണത്തിനായി ഉപയോഗപ്പെടുത്തുന്ന ദിവസവുമാണ്. ഉയരങ്ങളില്‍ എത്താന്‍ പാകത്തിന് ബുദ്ധിയും കഴിവുമുള്ളയാളാണ് നിങ്ങള്‍. നിങ്ങളുടെ ചിറകിന്റെ കരുത്തില്‍, നിങ്ങളുടെ കഴിവില്‍ വിശ്വസിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന നിങ്ങള്‍ നിങ്ങളുടെ വില തിരിച്ചറിയുന്ന ദിവസമാണ്. നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിയ്ക്കാനും അനാവശ്യ ചെലവുകള്‍ നിയന്ത്രിയ്ക്കാനും ശ്രമിയ്ക്കുന്ന ദിവസവും. നിങ്ങളുടെ ചെലവുകള്‍ അല്പം ഉയരാന്‍ സാധ്യതയുണ്ട്. സ്കീമുകളില്‍ പണം നിക്ഷേപിയ്ക്കുന്നതു നല്ലതാണ്.