Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഭാഗ്യം ഈ രാശിക്കാരെ കടാക്ഷിയ്ക്കും
ഭാഗ്യം ഈ രാശിക്കാരെ കടാക്ഷിയ്ക്കും
ജീവിതത്തിന്റെ ഗതി നാമറിയാതെ തന്നെ മാറിക്കൊണ്ടിരിയ്ക്കും. ചിലപ്പോള്‍ നല്ല ഫലവും ചിലപ്പോള്‍ ദോഷ ഫലവുമാകും. ഇവ പലപ്പോഴും നാം പ്രതീക്ഷിയ്ക്കാത്ത സമയത്തുമാകും വരിക.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം കാര്യങ്ങളില്‍ കാര്യമായ പങ്കു വഹിയ്ക്കുന്നുണ്ട്. ഇതനുസരിച്ച് 2019 മാര്‍ച്ച് 8 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സമാധാനപരമായിരിയ്ക്കാന് ശ്രമിയ്ക്കുക. കാരണം ആളുകള്‍ നിങ്ങളെ തര്ക്കങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ട്. ചില പ്രശ്നങ്ങള്‍ക്കും സാധ്യത കാണുന്നു.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഭാഗ്യം നിങ്ങളെ കടാക്ഷിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ പ്രകടനം ഇന്ന് ഏറെ നല്ലതാകും. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ രംഗങ്ങളില്‍ നേട്ടമുണ്ടാകും. സഹപ്രവര്‍ത്തകരില്‍ നിന്നും എല്ലാ സഹകരണവും പിന്തുണയും ലഭിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ ഇന്നു മറ്റുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ചിന്തിയ്ക്കും. സമൂഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. റീട്ടേയ്ല് ബിസിനസ് രംഗത്തുള്ളവര്‍ക്ക് മെച്ചം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്ന ദിവസമാണ്. എന്നാലും ഇതു വേണ്ടത്ര ഗുണം ചെയ്തില്ലെന്നു വരും. ഭാവിയില്‍ ഇതിന്റെ ഗുണം, അവരുടെ അടുപ്പം പിന്നീടു ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നല്ല മൂഡായിരിയ്ക്കും. ഓഫീസിലെങ്കിലും വീട്ടിലെങ്കിലും. സന്തോഷകരമായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കും. ജോലിയില്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീക്കാന്‍ കഴിയില്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സോഷ്യല്‍ സംബന്ധമായ, ഇത്തരം കാര്യങ്ങള്‍ക്കായി ചിലവഴിയ്ക്കുന്ന ദിവസമാണ്. എന്നു കരുതി പ്രാധാന്യമുള്ള കാര്യങ്ങള്‍ അവഗണിയ്ക്കരുത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ ബാലന്‍സില്‍ നിര്‍ത്തേണ്ടതു പ്രധാനം. ഇത് ജോലിയില്‍ നേട്ടങ്ങളുണ്ടാക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വളരെ ക്ലിയറായ വീക്ഷണത്തോടെ, ഏകാഗ്രതയോടെ ജോലി ചെയ്യും. സഹപ്രവര്‍ത്തകരുടേയും ബോസിന്റെയും അംഗീകാരം ലഭിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മനസിന്റെ സ്വരം കേള്‍ക്കുന്ന, കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ നൊസ്റ്റാള്‍ജിക് അനുഭവങ്ങളുടെ ദിവസമാണ്. പഴയ ബന്ധങ്ങള്‍ പുതുക്കുന്ന ദിവസം. പൊതുവേ ഫലദായകമായ ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന പൊതുവേ ആഘോഷിയ്ക്കാനുള്ള ദിവസമാണ്. എന്നാല്‍ ആഘോഷങ്ങള്‍ നിങ്ങളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താതെ സൂക്ഷിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വളരെ ശ്രദ്ധിച്ച് ഒരോന്നും ചെയ്യുക. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഇത് ഓഫീസിലെങ്കിലും വീട്ടിലെങ്കിലും ശ്രദ്ധ വേണം. നിങ്ങളുടെ ഇമോഷണല്‍ സ്വഭാവം മറ്റുള്ളവര്‍ ചൂഷണം ചെയ്യാതെ നോക്കുക.



Click it and Unblock the Notifications
