Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രാശി പ്രകാരം 2019 ജനുവരി 8 ചൊവ്വാഴ്ചയിലെ രാശി ഫലം
രാശി പ്രകാരം 2019 ജനുവരി 8 ചൊവ്വാഴ്ചയിലെ രാശി ഫലം
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഗ്രഹ, രാശി സ്വാധീനം നല്ലതെങ്കില്‍ ദിവസവും നല്ലതാകും. അല്ലെങ്കില്‍ ഇതു മോശമാകും.
രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 2019 ജനുവരി 8 ചൊവ്വാഴ്ചയിലെ ഫലം എപ്രകാരമെന്നറിയൂ, ഇന്നു നിങ്ങള്‍ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ സന്തോഷമോ ദുഖമോ എന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് ഇന്നേറെ തിരക്കുള്ള ദിവസമാകും. ജോലിയില്‍ മാത്രമല്ല, സാമൂഹികകാര്യങ്ങളിലും. ഇത് ആരോഗ്യത്തെ ബാധിയ്ക്കാതെ നോക്കുക. തിരക്കു വല്ലാതെയെങ്കില്‍ ഒരു ബ്രേക്കെടുക്കുന്നതു നല്ലതാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കുരുക്കുകളില്‍ നിന്നും പുറത്തു കടക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്ന ദിവസം. ഉച്ചയോടെ പ്രശ്‌നങ്ങള്‍ കുറച്ചു കൂടി വഷളാകും. ആത്മവിശ്വാസം നഷ്‌പ്പെടാതെ പ്രവര്‍ത്തിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സാമ്പത്തികത്തെക്കുറിച്ചും വസ്തുവകകളെ കുറിച്ചും ചിന്തിയ്ക്കുന്ന ദിവസമാണ്. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ പോലും നിങ്ങളെ അലട്ടുന്ന ദിവസമാണെന്നു വേണം, പറയാന്‍. പണത്തിന്റെ കാര്യത്തില്‍ അല്‍പം റിസ്‌കെടുക്കുവാന്‍ സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം സോഷ്യല്‍ ബന്ധങ്ങള്‍ ഗുണകരമാകുന്ന ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ സാധിയ്ക്കും. പൊതുവേ നല്ല ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരുന്ന ദിവസമാണ്. രാവിലെ പൊതുവേ അല്‍പം സ്‌ട്രെസും മറ്റുമുള്ള ദിവസമാണെങ്കിലും വൈകീട്ടോടെ സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പഴയ ചില വിഷമങ്ങള്‍ വീണ്ടും മനസിലേയ്ക്കു വരുമെങ്കിലും പൊതുവേ സമാധാനവും ഐശ്വര്യവുമുള്ള ദിവസമാകും. ആഹ്ലാദകരമായ കാര്യങ്ങള്‍ക്കായി സംയം ചെലവഴിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ചു നീങ്ങുന്ന ദിവസമാണ്. നിങ്ങളുടെ പുതിയ ഐഡിയകള്‍ ജോലിയില്‍ പുരോഗതി നേടാന്‍ സഹായിക്കും. മുഴുമിയ്ക്കാത്ത ഐഡിയകള്‍ പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കും. സന്തോഷകരമായ ദിവസമാകും, പൊതുവേ.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ പൊതുവേ തിരക്കുകളുള്ള, പുതിയ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. എന്നാല്‍ ഗ്രഹങ്ങള്‍ അത്ര അനുകൂലമല്ലാത്തതു കൊണ്ടു തന്നെ ചില തടസങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ആത്മീയമായ കാര്യങ്ങളില്‍ തിരക്കുള്ള ദിവസമാണ്. സ്‌നേഹവും സമാധാനവും ചുറ്റുമുളളവരിലേയ്ക്കു കൂടി പരത്തുന്ന ദിവസമാണ്. പൊതുവേ സമാധാനകരമായ ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവരെ അവരുടെ കരിയറിലെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ദിവസമാണ്. ഏതെങ്കിലും പ്രൊജക്ട് ചെയ്യുന്നവര്‍ക്ക് അതു വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആശയവിനിമയം പൊതുവേ ജോലിയില്‍ അദ്ഭുതങ്ങള്‍ ചെയ്യുന്ന ദിവസമാണ്. അതായത് പ്രയോജനം നല്‍കുന്ന ദിവസമാണ്. മീറ്റിംഗുകളിലും മറ്റും നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ഗുണകരമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ അയല്‍പക്ക ബന്ധങ്ങള്‍ പൊതുവേ നല്ല രീതിയില്‍ പോകുന്ന ദിവസം. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന, ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസവും.



Click it and Unblock the Notifications











