Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ഇന്നത്തെ 2019 ജനുവരി 6 ഞായര്‍ രാശിഫലം
ഇന്നത്തെ 2019 ജനുവരി 6 ഞായര്‍ രാശിഫലം
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിയിക്കുന്നത്.
രാശി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നല്ല ദിവസമാകും, നിങ്ങളുടെ മുന്നില്‍. എന്നാല്‍ പ്രതികൂലമെങ്കില്‍ പ്രതികൂലവും.
സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും
രാശി പ്രകാരം 2019 ജനുവരി 5 ഞായര്‍ ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശി ഇന്ന് ഉള്ളിലെ സ്വരം കേള്‍ക്കുന്ന ദിവസമാണ്. ഇത് പ്ലാനുകളെല്ലാം വേണ്ട രീതിയില്‍ നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും. നിരാശ നിങ്ങളെ കീഴ്പ്പെടുത്താന്‍ അനുവദിയ്ക്കില്ല.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശി ഇന്ന് മത്സരബുദ്ധി കുറയുന്ന ദിവസം. ഇത് റിലാക്സ്ഡായ ജീവിതത്തിന് സഹായിക്കുമെന്ന തിരിച്ചറിവാണ് കാരണം. ഭ്രാന്തു പിടിപ്പിയ്ക്കുന്ന തിരക്കുകളില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിയ്ക്കും. വീട്ടിലെ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ഇന്ന് അടുത്ത ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യം മനസിലാകും. പുതിയ ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രണയ സംബന്ധമായ കാര്യങ്ങള്‍ നിറഞ്ഞ ദിവസമാണ്. പ്രണയം സുഖവും വേദനയുമെല്ലാം നല്കുന്ന ദിവസം.ഇക്കാര്യത്തില്‍ മനസു തുറന്നു കാണിയ്ക്കുക എന്നതേ നിവൃത്തിയുള്ളൂ.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്ലാന്‍ ചെയ്തു കാര്യങ്ങള്‍ നീക്കേണ്ട ദിവസം. ചിലപ്പോള്‍ മറ്റുള്ളവരെ കടന്നാക്രമിയ്ക്കുന്നതു ഗുണം ചെയ്യുമെങ്കിലും ഇന്നിത് ഒഴിവാക്കുക. കാര്യങ്ങള്‍ ഒത്തൊരുമിച്ചു ചെയ്തു പോകാനുള്ള കഴിവ് തെളിയുന്ന ദിവസം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഉള്ളിലെ സ്വരം കേള്‍ക്കുന്ന ദിവസമാണ്. ഇഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പണം ചെലവാക്കുന്ന ദിവസമാണ്. ജോലിയില്‍ പ്രഷറുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ ചിന്തകളെ സപ്പോര്‍ട്ട് ചെയ്ത് ഉറക്കെ സംസാരിയ്ക്കുന്ന ആരുടേയെങ്കിലും പിന്തുണ ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശി ഇന്ന് സുഹൃത്തുക്കളേക്കാള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഉള്ളിലെ ചിന്തകള്‍ പുറത്തു പ്രകടിപ്പിയ്ക്കാന്‍ പറ്റിയ ദിവസമാണ്. ഇഷ്ടപ്പെടുന്നവരെ പ്രൊപ്പോസ് ചെയ്യുവാന്‍ പറ്റിയ ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് വീടു പുതുക്കുവാനുള്ള നടപടികള്‍ എടുക്കുന്ന ദിവസമാണ്. വീടിനെ മോടി പിടിപ്പിയ്ക്കാനും ആഘോഷങ്ങള്‍ സംഘടിപ്പിയ്ക്കാനും നല്ല ദിവസം. പൊതുവേ നല്ല ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്വയം പ്രശംസ തോന്നുന്ന, തന്നെക്കുറിച്ച് അഭിമാനം തോന്നുന്ന ദിവസമാണ് ഇന്ന്. സ്വന്തം രൂപത്തിലും വേഷവിധാനത്തിലുമുള്ള അഭിമാനമാണിത്. മറ്റുള്ളവരുടെ പ്രശംസയും നേടും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ശാന്തമായിരുന്നില്ലെങ്കില്, എടുത്തു ചാട്ടത്തോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാകും. വിജയത്തിനടുത്തെത്തിയാലും കൂടുതല്‍ ആവേശം കാണിയ്ക്കരുത്. നിങ്ങളുടെ ലക്ഷ്യത്തില്‍ മനസു കേന്ദ്രീകരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ആഗ്രഹിച്ചതു നേടാന്‍ എല്ലാ ശ്രമവും നടത്തുന്ന ദിവസമാണ് ഭാഗ്യം നിങ്ങള്‍ക്കൊപ്പമുള്ള ദിവസം. ഇതിനൊപ്പം നിങ്ങളുടെ കഴിവും കഠിനാധ്വാനവും ഗുണം ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ റിലാക്സ് ചെയ്യാന്‍ സാധിയ്ക്കുന്ന, സന്തോഷകരമായ ദിവസമാണ്. യാത്രകള്‍ക്കു സാധ്യതയുണ്ട്. ഇതും വിനോദയാത്രകള്‍ക്ക്.



Click it and Unblock the Notifications