Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് ധനലാഭമുണ്ടാകും, ഈ രാശിയ്ക്ക്
ഇന്ന് ധനലാഭമുണ്ടാകും, ഈ രാശിയ്ക്ക്
ദിവസങ്ങള്‍ മാറി മറിഞ്ഞു വരും. നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും. നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം. മറിച്ചുമാകാം.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ സ്വാധീനിയ്ക്കുന്ന ഒന്നാണ് നാം ജനിച്ച മാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിയിക്കുന്നത്.
സൂര്യരാശി പ്രകാരം ഓരോ ദിവസത്തേയും ഫലങ്ങള്‍ വ്യത്യസ്തമാകും. ഇതിനു കാരണം ഗ്രഹ സ്വാധീനമാണ്. രാശി പ്രകാരം ഗ്രഹങ്ങള്‍ അനുകൂലമെങ്കില്‍ അനുകൂല ഫലവും
രാശി പ്രകാരം 2019 ജനുവരി 5 ശനിയാഴ്ചയിലെ
ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് വീടും ഓഫീസുമായുള്ള തിരക്കില്‍ ഞെങ്ങുന്ന ദിവസമാണ്. വൈകീട്ടോടെ ഇതിനൊരു പരിഹാരവുമുണ്ടാകും. റിലാക്സ് ചെയ്യാനുള്ള അവസരം ലഭിയ്ക്കും. പ്രശസ്തിയ്ക്കു വേണ്ടി കൊതിയ്ക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ ഇന്ന് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ബിസിനസ് സംബന്ധമായ ചില വിലപേശലുകള്‍ക്കൊടുവില്‍ ലാഭം നേടാനാകും. റിസര്‍ച്ച് ജോലികള്‍ പുരോഗതി കാണിയ്ക്കുന്നു.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടുകാരുമായുള്ള ബോണ്ട് കൂടുതല്‍ ദൃഢമാകുന്ന ദിവസമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും നല്ല ദിവസം. വിദ്യാര്‍ത്ഥികള്‍ക്കും പഠന സംബന്ധമായി നല്ല ദിവസമെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് തുറന്ന മനസോടെ മറ്റുള്ളവരോട് ഇടപഴകുന്ന ദിവസമാണ്. എന്നു കരുതി എപ്പോഴും മൃദുസമീപനമം വേണമെന്നില്ല. ഇടയ്ക്ക് അല്പം കര്‍ശന സ്വഭാവം വരാം. വൈകീട്ടോടെ കൂട്ടുകാരുടേയും കുടുംബത്തിന്റേയും കൂടെ നല്ല സമയം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ ആഹ്ലാദകരമായ ദിവസമാണ്. യാത്രകള്‍ക്കു സാധ്യതയുണ്ട്. ഇത് പുതിയ ഊര്‍ജം നേടാന്‍ സഹായിക്കും. ജോലിയിലും മുദ്ര പതിപ്പിയ്ക്കാന്‍ പറ്റിയ ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ഭാവിയിലേയ്ക്കു നോക്കി കാര്യങ്ങള്‍ ചെയ്യേണ്ട ദിവസം. പുതിയ ബന്ധങ്ങള്‍ ഉയര്‍ച്ചയിലേയ്ക്കുള്ള വഴിയാകും. നിങ്ങളുടെ ഈസി ഗോയിംഗ് മട്ട് ഗുണം ചെയ്യുന്ന ഒന്നാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം ബാക്കി വന്ന ജോലി മുഴുവനുമായി പൂര്‍ത്തിയാക്കുന്ന ദിവസം. ഇന്ന് ഏറ്റെടുക്കുന്ന ജോലികള്‍ മുഴുവന്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം കൂട്ടുകാരുടെ സഹായം ലഭിയ്ക്കുന്ന ദിവസമാണ്. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിയ്ക്കുന്ന ദിവസം. നിങ്ങളുടെ ജോലികള്‍ക്കുള്ള അംഗീകാരവും ലഭിയ്ക്കും. പുരുഷനെങ്കില്‍ സ്ത്രീകള്‍ക്കിടയിലും നേരെ മറിച്ചും ഉയര്‍ന്ന സ്ഥാനം ലഭിയ്ക്കുന്ന ദിവസം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായം ചെയ്യേണ്ട ദിവസമാണ്. ഫാമിലി ഫ്രണ്ട്സുമായി ചേര്‍ന്ന് ഡിന്നര്‍, ലഞ്ച് എന്നിവയോ അല്ലെങ്കില്‍ ഒത്തു ചേരലോ ഉണ്ടാകുന്ന ദിവസം. പങ്കാളിയുമായി ഏറെ അടുക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ധന ലാഭമുള്ള ദിവസമാണ്. വരവു ചെലവുകളില്‍ ശ്രദ്ധ വയ്ക്കുന്നത് അനാവശ്യമായ ധനച്ചെലവുകള്‍ ഒഴിവാക്കും. നിങ്ങളുടെ പക്വതയും പ്രാക്ടിക്കല്‍ മനസ്ഥിതിയും എക്സ്പീരിയന്‍സുമെല്ലാം സഹായിക്കും. അധ്വാനത്തിനു ഗുണം ലഭിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം കാറോ വസ്തുവോ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇതിനായി തുടക്കമാക്കാവുന്ന ദിവസം. വൈകീട്ടോടെ മതപരമായ സ്ഥലങ്ങൡ സന്ദര്‍ശനം നടത്തും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം മൂഡുകള്‍ മാറി മറയുന്ന ദിവസമാണ് ഇന്ന്. എങ്കിലും ജോലിയില്‍ ശ്രദ്ധ വയ്ക്കാന്‍ സാധിയ്ക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ സ്ട്രെസ് ഉണ്ടാകുന്ന ദിവസമാണ്. വൈകീട്ടോടെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
