Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നത്തെ രാശിഫലം 2019 ജനുവരി 4 അറിയൂ
ഇന്നത്തെ രാശിഫലം 2019 ജനുവരി 4 അറിയൂ
ദിവസങ്ങള്‍ മാറി വരുന്നതു പോലെയാണ് ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി വരുന്നത്. രാശിയും ഗ്രഹങ്ങളുമെല്ലാം ഇതില്‍ പ്രധാന പങ്കു പറയുന്നു.
രാശി ഫലം ദിവസവും മാറിക്കൊണ്ടിരിയ്ക്കും. ഇതനുസരിച്ച് ഭാഗ്യനിര്‍ഭാഗ്യങ്ങളും. രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ നല്ല ദിവസമാകും, കാത്തിരിയ്ക്കുക. 2019 ജനുവരി 4 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പെട്ടെന്നു ദേഷ്യം വരുന്ന ദിവസമായിരിയ്ക്കും. എന്നാല്‍ ഇത് ഗുണം ചെയ്യില്ല. ഇതിനായി വേണ്ടി വരുന്ന എനര്‍ജി മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നതാണ് ഗുണകരം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ദിവസത്തിന്റെ തുടക്കത്തില്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. എന്നാല്‍ ഇവരുമായുള്ള വഴക്ക് ഒഴിവാക്കുന്നതാണ് നല്ലത്. അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിയ്ക്കുക. വൈകീട്ടോടെ ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ബന്ധുക്കള്‍ക്കായി സല്‍ക്കാരം ഒരുക്കുന്ന, വീടു ക്ലീന്‍ ചെയ്യുന്ന ദിവസമാണ്. വീട്ടിലെ ക്ലീനംഗ് ജോലികള്‍ക്കായി സമയം ചെലവഴിയ്ക്കും. വൈകീട്ടോടെ കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ താല്പര്യം തോന്നുന്ന ദിവസമാണ്. വൈകീട്ടോടെ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. പ്ലാനുകള്‍ നടപ്പാക്കുന്നതില്‍ മിടുക്കു കാണിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ അത്ര നല്ല ദിവസമല്ല. ജോലിയില്‍ ബോസില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പ്രശ്നങ്ങളുണ്ടാകും. എന്തൊക്കെ ചെയ്താലും ഫലം പതുക്കെയാകും. വൈകീട്ടോടെ സാഹചര്യങ്ങളില്‍ മാറ്റം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ സര്‍പ്രൈസുകളും അപ്രതീക്ഷിത സംഭവങ്ങളുമുണ്ടാകുന്ന ദിവസമാണ്. ഇതെല്ലാം തന്നെ പക്വതയോടെ കൈകാര്യം ചെയ്യുകയും വേണം. ഏറെ കാലമായുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ ശ്രമിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഇന്ന് ഓഫീസില്‍ സ്വന്തം വ്യക്തിത്വം തെളിയിക്കാന്‍ സാധിയ്ക്കുന്ന ദിവസം. വൈകീട്ടോടെ ബിസിസനസ് സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ സൂക്ഷ്മത ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ സഹായിക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവെ ഉന്മേഷമില്ലാത്ത, നീണ്ടൊരു ദിവസമാണ്. ഒറ്റയ്ക്കിരിയ്ക്കാന്‍ താല്പര്യം തോന്നുന്ന, നഷ്ടങ്ങളെന്നു തോന്നുന്ന ദിവസവും. നിങ്ങള്‍ വിലക്കിയിരിയ്ക്കുന്നവരുടെ ചിന്തകള്‍ പല തവണ മനസിലേയ്ക്കു കടന്നു വരുന് ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഉച്ചയോടെ മാറ്റങ്ങള്‍ അനുഭവപ്പെടുന്ന ദിവസമാണ്. ജോലിയില്‍ ആവറേജ് ദിവസമെന്നു പറയാം. കുടുംബവും ജോലിയുമായി ബാലന്‍സ് പ്രധാനം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് താല്പര്യമുള്ള മേഖലയില്‍ ജോലി ചെയ്യാന്‍ സാധിയ്ക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണും. ഏറെക്കാലമായുള്ള തര്‍ക്കങ്ങളും ശത്രുതയും അവസാനിയ്ക്കാന്‍ സാധ്യത.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഉള്ചിന്തകള് എല്ലാറ്റിനേക്കാളും മുന്നില്‍ നില്ക്കുന്ന ദിവസമാണ്. ജോലി സ്ഥലത്ത് ആളുകള്‍ക്കു നിങ്ങളോട് കൂടുതല്‍ സഹതാപം തോന്നുന്ന ദിവസവും കൂടിയാണ്. ഇതുപോലെ തന്നെ ബന്ധുക്കളും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ പെട്ടെന്നു തന്നെ ഗ്രഹിച്ചെടുക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ വളരെ സ്പീഡില്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം. സെന്‍സിറ്റീവായതു കൊണ്ടു തന്നെ പ്രിയപ്പെട്ട ആരുടേയെങ്കിലും വാക്കുകള്‍ ഉള്ളില്‍ തറയ്ക്കുന്ന ദിവസം കൂടിയാണ്.



Click it and Unblock the Notifications
