Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഈ രാശി ഇന്ന് സ്വാതന്ത്ര്യം കിട്ടിയ പക്ഷി
ഈ രാശിക്കാര്‍ ഇന്ന് സ്വാതന്ത്ര്യം കിട്ടിയ പക്ഷികള്‍
ഓരോ ദിവസങ്ങളും വ്യത്യസ്തമാണ്. ചിലപ്പോള്‍ നല്ല ദിവസമാകും, ചിലപ്പോള്‍ മോശവും. മനസും കര്‍മങ്ങളും ഒരു ഭാഗത്തു നന്മ തിന്മകള് നിശ്ചയിക്കുമ്പോള്‍ നമ്മുടെ ഗ്രഹ, രാശി സ്വാധീനങ്ങളും ഏറെ പ്രധാനമാണ്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യം വ്യത്യാസപ്പെട്ടിരിയ്ക്കും. ഇതനുസരിച്ച് ഇന്ന് അതായത് 2019 ജനുവരി 3 വ്യാഴാഴ്ചയിലെ നിങ്ങളുടെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. ഇതു പൊതുവേ നിങ്ങള്‍ക്കുണ്ടാകുന്ന ഒന്നല്ല. ഇതു കൊണ്ടു തന്നെ കാര്യങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ശ്രമിയ്ക്കും. പണം ഇതു കൊണ്ടു നഷ്ടപ്പെടുന്നില്ലെങ്കില്‍ ഇതൊരു മോശം കാര്യമാണെന്നു പറയാനും പറ്റില്ല. വൈകാരികമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ജോലിയിലും ആശയവിനിമയത്തിലുമെല്ലാം ആവേശം കടന്നു വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ കാര്യങ്ങള്‍ കൈ വിട്ടുപോകാതെ ശ്രദ്ധിയ്ക്കുക. സ്ട്രെസും പ്രഷറുമൊന്നും നിങ്ങളെ ബാധിയ്ക്കാതെ നോക്കുക. കാര്യങ്ങള്‍ കൈ വിട്ടു പോകുന്നുവെന്നു തോന്നുകയാണെങ്കില്‍ മനസിനെ ശാന്തമാക്കാന്‍ വഴികള്‍ തേടുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഇമോഷണലും സെന്സിറ്റീവുമാകാന് സാധ്യത കാണുന്നു. ആരോഗ്യം, ഡയറ്റ്, കരിയര്‍, ജോലി തുടങ്ങിയ കാര്യങ്ങളാല്‍ മാനസികമായ സ്ട്രെസിന് സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ ശ്രദ്ധ വേണം. പ്രത്യേകിച്ചും ആരോഗ്യത്തിന്റെ കാര്യത്തില്‍.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ സന്തോഷിയ്ക്കാനുള്ള ദിവസമാണ്. ഇത്തരം സന്ദര്ഭങ്ങളില്ലാത്ത ജീവിതം വെറുതേയെന്നും തിരിച്ചറിയുക. നിങ്ങളുടെ പെരുമാറ്റവും ഇന്നേറെ നല്ലതാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ നിലപാടുകള്‍ക്ക് സ്വീകാര്യത ലഭിയ്ക്കുന്ന ദിവസമാണ്. ഇതിനു കാരണം നിങ്ങളുടെ തുറന്ന സമീപനവും സ്പിരിറ്റുമാണ്. ഇത്തരം കാര്യങ്ങളാല്‍ പല നല്ല കാര്യങ്ങളും സംഭവിയ്ക്കാന്‍ സാധ്യതയുമുണ്ട്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ചെലവഴിയ്ക്കാനുള്ള ദിവസമാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്കു പറ്റിയ ദിവസമാണ്. പൊതുവേ റിലാക്സ്ഡ് ആയ ദിവസം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ മേലധികാരിയില്‍ നിന്നോ ഇതേ സ്ഥാനത്തുള്ളവരില്‍ നിന്നോ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ വരുന്ന ദിവസമാണ്. എന്നാല്‍ ഇതു താല്ക്കാലികമാണ്. നിങ്ങളുടെ ഭാഗ്യം നിങ്ങളെ നെഗറ്റീവിറ്റിയില്‍ നിന്നും സംരക്ഷിയ്ക്കും. നിങ്ങളുടെ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കാണുന്നതു വിശ്വസിയ്ക്കുക എന്നതാണ് സത്യമെന്നു തിരിച്ചറിയുന്ന ദിവസമാണ്. മറ്റെന്തിനേക്കാളും കാണുന്നതിനെ വിശ്വസിയ്ക്കുക. കണ്ണിനെ വിശ്വസിയ്ക്കുക. അല്ലാതെ ആള്‍ക്കൂട്ടത്തില്‍ സ്വയം നഷ്ടപ്പെടുത്തരുത്. അതായത് കാണാത്ത കാര്യങ്ങള്‍ പറഞ്ഞു കേട്ടു വിശ്വസിയ്ക്കരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ശാന്തമായ ദിവസം. പങ്കാളിയുമൊത്തു സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന, ചെലവഴിയ്ക്കുന്ന ദിവസം. വീട്ടു ജോലികളില്‍ പങ്കാളിയെ സഹായിക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം സാമൂഹികമായ നിലപാടുകള്‍ ശക്തിപ്പെടുന്ന ദിവസമാണ്. നിങ്ങളെ കുറിച്ച് നല്ല അഭിപ്രായമുണ്ടാകുന്ന, സമൂഹത്തിലെ നിങ്ങളുടെ സ്ഥാനം ഉറയ്ക്കുന്ന ദിവസം. പൊതുവേ ലാഭകരമായ ദിവസമെങ്കിലും ശ്രദ്ധ വേണം. ചെറിയ അശ്രദ്ധ നഷ്ടം വരുത്തി വയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ സാമ്പത്തികവുമായി ബന്ധപ്പെട്ട ദിവസമാണ്. ഇത്തരം കാര്യത്തില്‍ നിങ്ങളുടെ പങ്കാളിത്തം കുടുംബം പ്രതീക്ഷിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ പൊതുവേ കാര്യങ്ങള്‍ നന്നായി നടക്കും. പുതിയ പ്രൊജക്ടുകള്‍ ലഭിയ്ക്കും. യാത്രാ സാധ്യതയുമുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ സാധാരണ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും മാറി നില്ക്കാന് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ദിവസം. ഫ്രീ ബേര്‍ഡ് എന്നു വേണമെങ്കില്‍ ഇന്ന് ഈ രാശിക്കാരെ വിശേഷിപ്പിയ്ക്കാം. ഇതു കൊണ്ടു തന്നെ പൊതുവേ നല്ല ദിനവുമാണ്.

ഈ രാശി ഇന്ന് സ്വാതന്ത്ര്യം കിട്ടിയ പക്ഷി
നന്മകള് ചെയ്തു നല്ലതിനായി പ്രാര്‍ത്ഥിയ്ക്കാം, പ്രതീക്ഷിയ്ക്കാം.



Click it and Unblock the Notifications