For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആശിക്കുന്നതു നേടും ദിവസം, ഈ രാശിയ്ക്ക്

|

ഭാഗ്യ നിര്‍ഭാഗ്യങ്ങളിലേയ്ക്കുള്ള, സുഖ ദുഖ സമ്മിശ്രമായ ജീവിതത്തിലേയ്ക്കുള്ള യാത്രയിലാണ് നാമോരോരുത്തരും ഓരോ ദിവസത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. നാം പ്രതീക്ഷിയ്ക്കുന്ന പോലെ ആകണമെന്നില്ല, നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍.

6 നാരങ്ങ 1 ആഴ്ചയും, വയറു കുറയാന്‍ ഈ വഴി

സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പ്രകാരം ദിവസങ്ങള്‍ മാറും, നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാകും. ഇതാണ് ജീവിതത്തിന്റെ താളവും.

ഇന്നത്തെ രാശി ഫലം, അതായത് 2019 ജനുവരി 29 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ റൊമാന്‍സ് മനസില്‍ മുന്നിട്ടു നില്‍ക്കുന്ന ദിവസമാണ.് വീട്ടില്‍ ഐശ്വര്യവും സമാധാനവുമെല്ലാം ഉണ്ടാകും. ചില നിക്ഷേപങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നല്ലൊരു ബന്ധം തുടങ്ങുന്ന ദിവസം. സഹപ്രവര്‍ത്തകരുമായി ആശയവിനിമയത്തിലൂടെ ഒന്നെന്ന ചിന്തയുണ്ടാകും. ഒത്തുചേരലുകളില്‍ നിങ്ങള്‍ ശ്രദ്ധാകേന്ദ്രമാകും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്‌പോര്‍ട്‌സില്‍ പുരോഗതിയുണ്ടാകും. ഉത്കണ്ഠയുള്ളതു കൊണ്ട് ജോലികളില്‍ വേണ്ട രീതിയില്‍ ശ്രദ്ധ പുലര്‍ത്താന്‍ പറ്റാതെ വരും. ഇതു കൊണ്ടു തന്നെ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്‌ക്കെന്ന രീതിയില്‍ പോകും. കുടുംബത്തേക്കാള്‍ ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പങ്കാളിയോട് കൂടുതല്‍ സ്‌നേഹം തോന്നുന്ന, ഇതു പ്രകടിപ്പിയ്ക്കുന്ന ദിവസമാണ്. ഇതു പോലെ മുതിര്‍ന്നവരോടും നിങ്ങളുടെ കെയര്‍ കാണിയ്ക്കുന്ന ദിവസം. എന്നാല്‍ ഇതൊന്നും പ്രണയത്തിനു മീതേയാകില്ല. അതായത് പ്രഥമ സ്ഥാനം പ്രണയത്തിനാണെന്നതു തന്നെ.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്രണയിക്കുന്നവര്‍ക്കു വേണ്ടി എത്ര ചിലവാക്കാനും മടി കാണിയ്ക്കാത്ത ദിവസം. ഇതിനെതിരെ ആരുടെ ഉപദേശങ്ങളും വിലപ്പോകില്ല. പ്രണയത്തിനു കണ്ണില്ലെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ദിവസം.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നല്ലൊരു റിലേഷന്‍ഷിപ്പ് കണ്ടെത്തുവാന്‍ ശ്രമിയ്ക്കുന്ന, ഇതില്‍ വിജയിക്കുന്ന ദിവസം. ഓഫീസില്‍ പ്രവൃത്തി കൊണ്ടും വാക്കും കൊണ്ടും മറ്റുള്ളവരേക്കാള്‍ തിളങ്ങി നില്‍ക്കുന്ന ദിവസം.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ അത്ര അനുകൂല ദിവസമല്ല. എങ്കില്‍ പോലും നിങ്ങളുടെ ക്ഷമ വിജയത്തിലേയ്ക്കു നയിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. വൈകീട്ടോടെ പ്രണയിക്കുന്നവര്‍ക്കായി നീക്കി വയ്ക്കും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ക്ഷമ മാനം തൊടുന്ന ദിവസം. ശുഭാപ്തി വിശ്വാസം നിറയുന്ന ദിവസവും. ആര്‍ട്‌സില്‍ ഏറെ ഉയരത്തിലെത്തും. ജീവിത പാഠങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വാക്കിനേക്കാള്‍ പ്രവൃത്തി തെളിയിക്കുന്ന ദിവസം. വ്യക്തിത്വ വികസനത്തിന് ഇന്നു പ്രാധാന്യം നല്‍കും. ഒരു പരിധി വരെ ആഗ്രഹിയ്ക്കുന്നതു നേടുന്നതില്‍ വിജയിക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ക്രിയേറ്റീവിറ്റി മുന്നിലെത്തുന്ന ദിവസമാണ്. മറ്റുള്ളവര്‍ക്കു നിങ്ങള്‍ നല്‍കുന്ന ഉപദേശം അവരുടെ ജോലിയില്‍ സഹായകമാകും. വീട്ടിലുള്ളവര്‍ക്കും ഇതു സഹായകമാകും. മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ സിംപതിയ്ക്കു പകരം അവരുടെ ഭാവനകളുമായി ചേര്‍ന്നു പോകാന്‍, അതായത് അവരുടെ സ്ഥാനത്തു നിന്നു ചിന്തിയ്ക്കാന്‍ ശ്രമിയ്ക്കും. ഇതു ഗുണം നല്‍കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ വൃത്തിയ്ക്കു പ്രാധാന്യമുള്ള ദിവസം. വൃത്തിക്കായി പ്രവൃത്തിയ്ക്കുന്ന ദിവസം. നിങ്ങളുടെ ബുദ്ധി കൊണ്ടു തന്നെ നിമിഷ നേരത്തില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനും സാധിയ്ക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിനേക്കാള്‍ മുന്‍പായി വരും വരായ്കകളെ കുറിച്ചു നല്ലപോലെ ചിന്തിയ്ക്കുക.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ദിവസമാണ്. ബന്ധങ്ങളില്‍ വിട്ടു വീഴ്ചകള്‍ക്കു തയ്യാറാകുന്നതു ഗുണം നല്‍കും. ഇതാണ് വ്യക്തി ബന്ധങ്ങളില്‍ ബാലന്‍സ് സൂക്ഷിയ്ക്കാനുള്ള മാര്‍ഗവും.

Read more about: zodiac sign രാശി
English summary

Daily Horoscope 2019 January 29 Tuesday

Daily Horoscope 2019 January 29 Tuesday, Read more to know about,
Story first published: Tuesday, January 29, 2019, 10:18 [IST]
X