Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
രാശി വശാല്‍ സാമ്പത്തികം സന്തോഷം നല്‍കും ഇവര്‍ക്ക്
രാശി വശാല്‍ സാമ്പത്തികം സന്തോഷം നല്‍കും ഇവര്‍ക്ക്
ദിവസങ്ങള്‍ക്കൊപ്പം നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. ഇതിന് കാരണങ്ങള്‍ പലതുണ്ടാകും. ഇതിലൊന്നാണ് രാശി സ്വാധീനം.
നാം ജനിച്ച രാശി അഥവാ സൂര്യരാശി അഥവാ സോഡിയാക് സൈന്‍ ഓരോ ദിവസവും നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇവയുടെ സ്വാധീനം അനുകൂലമെങ്കില്‍ ഗുണകരമായ ഫലവും അല്ലെങ്കില്‍ ദോഷഫലവുമാകും, ലഭിയ്ക്കുക.
ഇന്നത്തെ രാശി ഫലം, അതായത് 2019 ജനുവരി 28 തിങ്കളാഴ്ച നിങ്ങള്‍ക്ക് നല്ലതോ അതോ മറിച്ചോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുളള കഴിവു തെളിയിക്കാന്‍ പറ്റിയ ദിവസമാണ്. നിങ്ങളുടെ ഈ കഴിവിന് അംഗീകാരവും ലഭിയ്ക്കും. നിങ്ങളുടെ സന്താനങ്ങള്‍ വഴി അഭിമാനിയ്ക്കാനുള്ള അവസരങ്ങള്‍ വന്നു ചേരും. വീട്ടിലെ മുതിര്‍ന്നവര്‍ക്കായി അല്പം സമയം മാറ്റി വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസം. ശ്രമിച്ചാലും ഭാഗ്യം തുണയ്ക്കെത്താത്ത ദിവസം കൂടിയാണ്. എന്നിരുന്നാലും തോറ്റു പിന്മാറരുത്. വിജയം നേടും വരെ കഠിനാധ്വാനം ചെയ്യുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു നല്ലതു വരാ ഇടയാക്കുന്ന ഒരാളെ കണ്ടു മുട്ടുവാനുള്ള അവസരമുണ്ട്. നിങ്ങളുടെ ദയ മറ്റുള്ളവര്‍ക്കു ഗുണകരമായി തീരും. സന്തോഷകരമായ അവസരങ്ങള്‍ക്കായി അല്പം ചെലവഴിച്ചാലും പ്രശ്നമില്ലെന്നു തിരിച്ചറിയുക. തിരക്കെങ്കിലും പൊതുവേ സന്തോഷകരമായ ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു നിങ്ങളുടെ ജോലി നിങ്ങള്‍ക്കാവും വിധം മികവില്‍ ചെയ്യുക. ഇതിന് അഭിനന്ദനം ലഭിയ്ക്കും. മറ്റുള്ളവര്‍ക്കും നിങ്ങളിലെ ഈ കഴിവ് എന്താണെന്നു തിരിച്ചറിയാന്‍ സാധിയ്ക്കുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തിക നേട്ടം സന്തോഷം നല്കുന്ന ദിവസമാണ്. ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിചാരിച്ച പോലെ ജോലികള്‍ ചെയ്തു തീര്‍ക്കാനാകും. നിങ്ങളുടെ എനര്‍ജി വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാനാകും.

വിര്‍ഗോ അഥവാ കന്നി
വിര്‍ഗോ അഥവാ കന്നി
രാശിയ്ക്ക് ഇന്ന് നേട്ടങ്ങളും അംഗീകാരങ്ങളും തേടിയെത്തുന്ന ദിവസമാണ്. ജോലിയോടുള്ള ആത്മാര്‍ത്ഥതയും വിജയം നേടാനുള്ള ദൃഢനിശ്ചയവും അഭിനന്ദനം നേടുന്ന ദിവസം. സാമ്പത്തിക നേട്ടവും പ്രൊമോഷനുമെല്ലാം സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ബാഹ്യരൂപത്തില്‍, അതായത് സൗന്ദര്യത്തിലും വേഷത്തിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ് ഇന്ന്. ഇതു കൊണ്ടു തന്നെ ചടങ്ങുകളില്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടും. വിവാഹിതര്‍ക്ക് സന്തോഷകരമായ ദാമ്പത്യ മുഹൂര്‍ത്തങ്ങള്‍, വിവാഹം ചെയ്യാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടയാളെ പ്രൊപ്പോസ് ചെയ്യാനും നല്ല ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ ബന്ധങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്നതു നല്ലതാണ്. ഇത് ബന്ധങ്ങള്‍ക്ക് നല്ല അടിത്തറ നല്‍കും. എന്നു കരുതി ബന്ധങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിയ്ക്കരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ തേടേണ്ട ദിവസമാണ്. ബിസിനസില്‍ നേട്ടങ്ങള്‍ക്കും ലാഭത്തിനുമുള്ള അവസരങ്ങളുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടുകാരോടുള്ള അടുപ്പം കൊണ്ട് അവരുടെ ഇഷ്ടത്തിനു ജീവിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ് പ്രൊജക്ടുകളും മറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കും. സങ്കല്പങ്ങള്ക്ക് അവസരം നല്‍കുക. സങ്കല്പങ്ങള് സ്വപ്നങ്ങള്‍ നേടാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് റിലാക്സ് ചെയ്യാന്‍ അവസരമുണ്ടാകും. ഇതിനായി ചെസ്, ക്യാരംസ് തുടങ്ങിയ കളികളെ ആശ്രയിക്കാം. ജീവിതം സന്തോഷകരമാണെന്നു തോന്നു.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ സോഷ്യല്‍ അവസരങ്ങള്‍ ധാരാളമായി ലഭിയ്ക്കുന്ന ദിവസമാണ്. പ്രിയപ്പെട്ടവരുമായി അടുപ്പം വീണ്ടും ഉണ്ടാക്കുന്ന, ഇവരുമായി ഒത്തു ചേരലുകള്‍ക്ക് അവസരമുണ്ടാക്കുന്ന ദിവസമാണ്. പൊതുവേ ഏറെ ആനന്ദകരമായ ദിവസമാണ് ഇന്ന്.



Click it and Unblock the Notifications