Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് ഭാഗ്യം കൂടെയില്ലാത്ത രാശികള്‍
ഇന്ന് ഭാഗ്യം കൂടെയില്ലാത്ത രാശികള്‍
ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അന്വേഷിച്ചിറങ്ങുന്നവരാണ് നാം. ദിവസം നല്ലതായിരിയ്ക്കണമേ എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുന്നവര്‍.
ദിവസം നല്ലതാകാന്‍ പല കാര്യങ്ങള്‍ ഒത്തിണങ്ങണം. നമ്മുടെ ചിന്താധാര ശരിയാകണം, മനസു നന്നായിരിയ്ക്കണം, പ്രവൃത്തി നല്ലതാകണം, ഒപ്പം രാശി, ഗ്രഹ സ്വാധീനവും വേണമെന്നു ജ്യോതിഷം പറയുന്നു.
2019 ജനുവരി 24 വ്യാഴാഴ്ചയിലെ രാശി ഭാഗ്യം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് മെഡിക്കല്‍, പബ്ലിക് സര്‍വീസില്‍ പെട്ടവര്‍ക്ക് ഗുണമുണ്ടാകുന്ന ദിവസമാണ്. കുട്ടികള്‍ക്കൊപ്പം ഈ രാശിക്കാര്‍ ഇന്നു സമയം ചെലവഴിയ്ക്കും. കുട്ടികളുണ്ടെങ്കില്‍. ജോലിയില്‍ കഠിനാധ്വാനം. ബാക്കി വച്ച ജോലികള്‍ പൂര്‍ത്തിയാക്കുന്ന ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്ന ദിവസം. നിങ്ങള്‍ വിശ്വസിയ്ക്കുന്നവര്‍ നിങ്ങളെ താഴെയിടുവാന്‍ സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ ആളുകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധ വേണം. നിങ്ങള്‍ വിതച്ചതാണ് കൊയ്യുക എന്നോര്‍ക്കുക. അതു കൊണ്ട് കഠിനാധ്വാനം കുറയ്ക്കുകയുമരുത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട ആരെങ്കിലുമായി ഇമോഷണല്‍ ബന്ധത്തിനുള്ള സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ സന്തോഷവുമുണ്ടാകും. എങ്കിലും ചില ചെറിയ പ്രശ്നങ്ങള്‍ മൂഡു കളഞ്ഞേക്കാം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അത്ര ഗുണകരമാ, ഫലം ലഭിയ്ക്കുന്ന ദിവസമാകില്ല. വലിയ നഷ്ടങ്ങളുണ്ടാകില്ലെങ്കിലും ചെറിയ നഷ്ടങ്ങള്‍ ഉണ്ടാകും. ഒറ്റയ്ക്കാണെന്ന തോന്നലുമുണ്ടാകും. കുട്ടികള്‍ ഉള്ളവരെങ്കില്‍ ഇവര്‍ വീട്ടിലില്ലാത്തതിനാല്‍ ഒറ്റപ്പെടലും തോന്നും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ ഭാഗ്യം തുണയ്ക്കുന്ന ദിവസമല്ല. ബിസിനസ് സംബന്ധമായി അല്പം കഠിനമായ സമയമാണ്. ഇതു കൊണ്ടു തന്നെ ഇതില്‍ ഏറെ ശ്രദ്ധ വേണം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തിക ചില്ലറ പ്രശ്നമുണ്ടാകും. ചില കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പണം ചെലവാകും. വൈകീട്ടോടെ പ്രധാനപ്പെട്ട, വലിയ ബിസിനസ് ഡീലുകള്‍ ഉറപ്പിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ കുടുംബവുമായി ചേര്‍ന്ന് നല്ല നിമിഷങ്ങള്‍ ഉണ്ടാകുന്ന ദിവസമാണ്. ഇവരുമായി പിക്നിക്കോ ഇതു പോലെയുള്ള സാഹചര്യങ്ങളോ ഉണ്ടാകുന്ന ദിവസം. ഇതു പോലെ മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതും ഇന്നു നല്ലതാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ കരിയറില്‍ ക്രോസ് റോഡ് അതായത് പല അവസരങ്ങള്‍ വന്ന് ഏതു തിരഞ്ഞെടുക്കണമെന്ന ചെറിയ ചിന്താക്കുഴപ്പമുള്ള ദിവസമാണ്. വൈകീട്ടോടെ സാമ്പത്തികമായ ഗുണഫലങ്ങള്‍ക്കും സാധ്യത.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ട ചില പ്രത്യേക ജോലിയില്‍ പെടുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പ്രത്യേകിച്ചും ആര്‍ട്ടിസ്റ്റുകള്‍ക്കും റേഡിയോ ജോക്കികള്‍ക്കും ടെലിവിഷന്‍ അവതാരകര്ക്കുമെല്ലാം. ഏറെ പ്രശംസ നേടുന്ന ദിവസമാണ്. അതും ജോലിയില്‍ കൂടി.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശി പൊതുവേ ചിന്താക്കുഴപ്പമുള്ളവരെങ്കിലും ഇന്നു കൃത്യമായ പ്ലാനെടുക്കാനും ഇതു വഴി മറ്റുള്ളവരെ അദ്ഭുതപ്പെടുത്താനും സാധിയ്ക്കും. ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചു വ്യക്തമായ ധാരണ വേണം. വിജയം കൂടെയുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ കുടുംബത്തിനു വേണ്ടിയുള്ള ദിവസം. അവരെ സന്തോഷിപ്പിയ്ക്കാനും ചിരിപ്പിയ്ക്കാനും ശ്രമിയ്ക്കുന്ന ദിവസം. അവരെ സ്നേഹിയ്ക്കുന്ന ദിവസം. ഇതു തിരികെ ലഭിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ സ്പിരിച്വല്‍, മതപരമായ കാര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്ന ദിവസമാണ്. മെഡിറ്റേഷന്‍ പോലുള്ളവ മനസിന് ശാന്തത നല്കുന്ന അവസരവും.



Click it and Unblock the Notifications
