Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
ഇന്ന് 23 January 2019 രാശി നിങ്ങളുടെ കൂടെയാണോ
ഇന്ന് 23 January 2019 രാശി നിങ്ങളുടെ കൂടെയാണോ
ദിവസങ്ങള്‍ ഭാഗ്യ നിര്ഭാഗ്യങ്ങളാലും സന്തോഷ ദുഖങ്ങളായും കടന്നു പോകും. ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെയാണ് ഇത്തരം ഘട്ടങ്ങള്‍ ഓരോരുത്തരുടെ ജിവിതത്തിലും.
രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ നമ്മുടെ ദിവസങ്ങളും നല്ലതാകും. ഇല്ലെങ്കില്‍ മോശവും.
രാശി പ്രകാരം 2019 ജനുവരി 23 ബുധനാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇന്നു പൊതുവേ നല്ല എനര്‍ജിയുള്ള ദിവസമെങ്കിലും ജോലിയില്‍ ആത്മാര്‍ത്ഥത കുറവാകും. ഇതു കൊണ്ടു തന്നെ മേലുദ്യോഗസ്ഥരില്‍ അസംതൃപ്തിയുണ്ടാകുന്നതിന് അതിശയവുമില്ല. എന്നിരുന്നാല്‍ തന്നെയും പൊതുവേ നല്ല ദിവസമാകും.

ടോറസ് അഥവാ ഇടവ രാശിക്
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് നല്ല ഐഡിയകളും ക്രിയേറ്റീവ് മൂഡുമുള്ള ദിവസമാകും ഇന്നത്തേത്. ബിസിനസ് സംബന്ധമായുള്ള വില പേശലുകളില്‍ വിജയമുണ്ടാകും. ജോലി സ്ഥലത്തും പൊതുവേ സന്തോഷകരമാണ്.

ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ഇന്ന് നിങ്ങളുടെ ഇമോഷണല്‍ സൈഡ് കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ തടസം നില്ക്കും. സ്പിരിച്വല്‍ സംബന്ധമായ കാര്യങ്ങളില്‍ മനസര്പ്പിയ്ക്കുന്നത് സമാധാനം കൊണ്ടുവരും. ഇതു പോലെ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ ധനവും വസ്തുവകകളുമാണ് ആളുകളുടെ കണ്ണില്‍ പെടുകയെന്നും അല്ലാത്തവ കണക്കില്‍ പെടില്ലെന്നും മനസിലാകുന്ന ദിവസമാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. ഇത് അല്പം നിരാശ നല്കുന്നതാകുമെങ്കിലും ഭാവിയില്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകുക തന്നെ ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് മതപരമായ കാര്യങ്ങളിലും പൂജകളിലും പങ്കെടുക്കുന്നത് നല്ലതാകും. മനസിന് ആശ്വസവും ശാന്തിയും ലഭിയ്ക്കാന്‍ സ്പിരിച്വല്‍ കാര്യങ്ങൡ മനസര്പ്പിയ്ക്കുക. നമ്മുടെ പ്രവൃത്തികളില്‍ ദൈവത്തെ കണ്ടെത്തുവാന്‍ ശ്രമിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ കരുത്തും സാമ്പത്തിക ശക്തിയും മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. ഭാവിയില്‍ സാമ്പത്തിക അസന്ദിഗ്ധത വരാതിയ്ക്കാന്‍ മാത്രം ധനസംബന്ധമായ കരുതലുകള്‍ എടുക്കുന്ന ദിവസവും. ചുറ്റുമുള്ളവര്‍ നിങ്ങളുടെ ലീഡര്‍ഷിപ്പ് കഴിവുകള്‍ മനസിലാക്കുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ പ്രവചിയ്ക്കാന്‍ പറ്റാത്ത അസ്ഥിരതയ്ക്കു സാധ്യതയുള്ളതു കൊണ്ടു തന്നെ കൂടുതല്‍ ശ്രദ്ധ വേണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് മാനസികമായ കരുത്തുപയോഗിച്ച് ജോലികളെല്ലാം തന്നെ സമയത്തു തീര്‍ക്കുവാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ അസാധാരണ ബുദ്ധി ശക്തി ഇന്നു ജോലിയില്‍ വെളിവാക്കപ്പെടും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നതിനാല് കുടുംബത്തിന് വേണ്ട പ്രാധാന്യം നല്‍കാത്തത് തിരിച്ചറിയുക. കാരണം നിങ്ങളുടെ വിജയത്തില്‍ പ്രധാന പങ്ക് വീട്ടുകാര്‍ക്കുമുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ പ്രവൃത്തികളെ സ്വാധീനിയ്ക്കുന്ന ദിവസമാണ്. ജോലിയിലെ സ്ട്രെസ് ഒഴിവാക്കി പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. ജോലിയിലെ ഭാരം ഒഴിവാക്കാന്‍ അല്പം റിലാക്സ് ചെയ്യുന്നതു നല്ലതാണ്. എങ്ങിനെ ചിന്തിയ്ക്കുന്നു എന്നതല്ല, ഈ ചിന്ത എപ്രകാരം ജോലിയില്‍ കൊണ്ടു വരുന്നുവെന്നതാണ് പ്രധാനം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ പ്രണയ സംബന്ധമായ ദിവസമാണ്. പ്രണയിക്കുന്നയാളുമായി വാക്കുതര്‍ക്കത്തിനും സാധ്യതയുണ്ടെങ്കിലും വൈകീട്ട് റൊമാന്റിക് അവസരങ്ങള്‍ക്കു സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ പ്രശ്നങ്ങളുണ്ടാകുമെങ്കിലും ഭാഗ്യം നിങ്ങളെ സംരക്ഷിയ്ക്കുന്ന ദിവസമാണ്. നടക്കാത്ത കാര്യങ്ങള്‍ക്കു പുറകേ പോയി സമയം ചെലവാക്കുന്ന ചിലരില്‍ പെടാതെ നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിയ്ക്കും. ഇതിനു കാരണം നിങ്ങളുടെ ആഗ്രഹങ്ങള്‍ ലളിതമാണെന്നതു കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ബാക്കി വച്ച ജോലികള്‍ തീര്‍ക്കാന്‍ പെടാപ്പാടു പെടുന്ന ദിവസം. ഇരട്ടി ശ്രമം നടത്തിയാലും വേണ്ട വിധത്തില്‍ പ്രയോജനമുണ്ടായെന്നു വരില്ല. ഇതു കൊണ്ടു തന്ന റിലാക്സ് ചെയ്യാനുള്ള, സന്തോഷിയ്ക്കാനുള്ള അവസരങ്ങള്‍, അതായത് സിനിമാ പ്ലാന്‍ പോലുള്ളവ ക്യാന്‍സല്‍ ചെയ്യാനും സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ കാണിച്ചിരുന്ന അശ്രദ്ധകള്‍ മാറ്റി വയ്ക്കേണ്ട സമയാണ് ഇന്ന്. രോഗം വന്നു ചികിത്സിയ്ക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്നു തിരിച്ചറിയുന്ന ദിവസം. ആരോഗ്യപരമായ കാര്യങ്ങള്‍ക്കായി ശ്രമിയ്ക്കുക. അതായത് വ്യായാമവും മറ്റും.



Click it and Unblock the Notifications











