Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഭാഗ്യം കൂടെയുണ്ട് ഇന്നീ രാശിയ്ക്ക്
ഭാഗ്യം കൂടെയുണ്ട് ഇന്നീ രാശിയ്ക്ക്
ദിവസ ഫലങ്ങള്‍ മാറി വരും. ഇതിന് അടിസ്ഥാനമായി പല കാര്യങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ അധ്വാനം മുതല്‍ ഗ്രഹ, രാശി സ്വാധീനം വരെ പെടുമെന്നതാണ് വാസ്തവം. നല്ല രാശി ഫലമെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശവും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി വ്യത്യസ്ത രീതികളില്‍ നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. അനുകൂല രാശിയെങ്കില്‍ അനുകൂല ഫലം, ഇല്ലെങ്കില്‍ അങ്ങിനെയും.
2019 ജനുവരി 21 ചൊവ്വാഴ്ചയിലെ രാശി ഫലം അനുകൂലമോ പ്രതികൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ നൊസ്റ്റാള്‍ജിക് ദിവസമാകും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ദിവസവുമാണ്. ഭാവിയിലേയ്ക്ക് ഒരു നിക്ഷേപം നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വാക്കു നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ പ്രണയ ജീവിതത്തില്‍ ബഹുമാനവും സെന്സിറ്റീവിറ്റിയും അനുഭവപ്പെടുന്ന ദിവസമാണ്. എന്നാല്‍ ചിലപ്പോള്‍ നെഗറ്റീവായി നിങ്ങളുടെ ചിന്തകള്‍ പ്രശ്നമുണ്ടാക്കും. മറ്റുള്ളവര്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന നിങ്ങള്‍ നിങ്ങള്‍ക്കായി കാര്യങ്ങള്‍ ചെയ്യാന്‍ മടിയ്ക്കുകയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ വൈകാരികവും വസ്തുപരവുമായ കാര്യങ്ങള്‍ക്ക് പ്രാധാന്യമുള്ള ദിവസമാണ്. പഠനത്തില്‍ പ്രശ്നങ്ങളെല്ലാം പരിഹരിയിക്കുവാന് പറ്റുന്ന ദിവസമാണ്. ഒഴിവു സമയം അറിവുകള്‍ ഫലപ്രദമായി വിനിയോഗിയ്ക്കാന്‍ ഉപയോഗിയ്ക്കും. ഉപരി പഠനം സംബന്ധിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ കാര്യങ്ങള്‍ അത്ര അനുകൂലമായ ദിവസമല്ല എന്നു വേണം, പറയാന്‍. ഇതു കൊണ്ടു തന്നെ ഒഴുക്കിനൊത്തു പോകുക. പ്രധാനപ്പെട്ട തീരുമാനങ്ങളും ജോലികളുമെല്ലാം മറ്റൊരു ദിവസത്തേയ്ക്കു മാറ്റി വയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ഒളിച്ചിരിയ്ക്കുന്ന കഴിവുകള്‍ പുറത്തു വരുന്ന ദിവസവുമാണ്. മനസു പറയുന്നതു കേട്ട് നീങ്ങുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ സഹായിക്കുന്ന ദിവസമാണ്. ബാക്കി വന്ന ജോലികള്‍ പൂര്ത്തീകരിയ്ക്കാന് സാധിയ്ക്കും. എന്തു കാര്യത്തിലും വിജയമാണ് ഇന്നു ഫലം കാണുന്നത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു കുടുംബം നിങ്ങളുടെ വിജയത്തിനായി സഹായിക്കുന്ന ദിവസമാണ്. വീട്ടില്‍ നിന്നും ആരംഭിയ്ക്കുന്ന ഭാഗ്യം എല്ലായിടത്തും കൊണ്ടെത്തിയ്ക്കുവാന് സാധിയ്ക്കും. നിങ്ങളുടെ പുഞ്ചിരി ആളുകളെ ആകര്‍ഷിയ്ക്കാനും നിങ്ങളുടെ ഭാഗത്ത് അവരെ നിര്‍ത്താനും സഹായിക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ ആത്മപരിശോധനയുടെ ദിവസമാണ്. ഇതുപോലെ നിങ്ങളുടെ കഴിവുകള്‍ തന്നെ തിരിച്ചറിയാനുള്ള ദിവസവും. മനുഷ്യരെ തിരിച്ചറിയാനുളള കഴിവും ദീര്‍ഘവീക്ഷണവും ലീഡര്‍ സ്ഥാനത്തേയ്ക്കു കൊണ്ടു വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ താല്പര്യങ്ങള് സംരക്ഷിയ്ക്കുന്നത് ഉന്മേഷം നല്‍കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. ഒഴിവു സമയം സന്തോഷകരമാക്കാനും ബോറടി ഒഴിവാക്കാനും ഇതു സഹായിക്കും. കൂട്ടൂകാര്‍ക്കൊപ്പം ഡിന്നര്‍ സാധ്യതയുമുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ നേട്ടങ്ങള്‍ നിങ്ങള്‍ ജയിക്കാനായി ജനിച്ചയാള്‍ എന്ന തോന്നലുണ്ടാക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമെന്നതാണ് ഫലം. കൂടുതല്‍ പരിശ്രമിച്ചില്ലെങ്കിലും നേട്ടം വരും. ഭാഗ്യത്തെ പൂര്‍ണമായും പ്രയോജനപ്പെടുത്തുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങള്‍ നിങ്ങളുടെ നിരാശകളെ, ഇതു പോലെ നിങ്ങളുടെ ശത്രുക്കളെ മറി കടക്കുന്ന, വിജയിക്കുന്ന ദിവസമാണ്. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരുടെ അംഗീകാരം നേടുന്ന ദിവസവുമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ ഉള്ളവര്‍ക്കു നല്ല ദിവസമാണ്. പൊതുവേ ഇത്തരം കാര്യങ്ങളില്‍ ധന ലാഭമുള്ള ദിവസവുമാണ്.



Click it and Unblock the Notifications