Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഇന്നത്തെ രാശി(18 January) എപ്രകാരമെന്നറിയൂ
ഇന്നത്തെ രാശി(18 January) എപ്രകാരമെന്നറിയൂ
ഓരോ ദിവസവും വ്യത്യസ്ത ഭാഗ്യം കൊണ്ടാണ് നമ്മുടെ അടുത്തേയ്ക്കു കടന്നു വരിക. നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. ദിവസം നല്ലതോ മോശമോ എന്നു തീരുമാനിയ്ക്കുവാന്‍ പല ഘടകങ്ങളുമുണ്ട്.
ദിവസത്തെ തീരുമാനിയ്ക്കുന്നതു നമ്മുടെ ചിന്തകളും പ്രവൃത്തികളും മാത്രമല്ല, രാശി സ്വാധീനം, ഗ്രഹ സ്വാധീനം അത്യാവശ്യമാണ്. ഇവ അനുകൂലമെങ്കില്‍ അനുകൂല ദിവസമാകും. അല്ലെങ്കില്‍ നേരെ മറിച്ചും.
2019 ജനുവരി 18 വെള്ളിയാഴ്ചയിലെ നിങ്ങളുടെ രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ ഒഴുക്കിനെതിരെ നീന്തേണ്ടി വരുന്ന, അതായത് വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ദിവസമാണ്. ഒരു കാര്യങ്ങളിലും ഉറപ്പില്ലാത്ത, പൊതുവേ നല്ലതല്ലാത്ത ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ വളരെ സൂക്ഷ്മതയുള്ള ദിവസമാകും. ക്രിയേറ്റീവിറ്റി നിങ്ങള്‍ക്ക് അനുഗ്രഹമാകുന്ന ദിവസവും. നിങ്ങള്‍ മറ്റുള്ളവരുടെ ആകര്‍ഷണത്തിനു കേന്ദ്രമാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ മറ്റുള്ളവരുടെ സെന്റിമെന്റ്സ് സംരക്ഷിയ്ക്കാന്‍ ്ശ്രമിയ്ക്കുന്ന ദിവസമാകും. മിക്കവാറും സമയം കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യമുണ്ടാകും. ഇത് ബിസിനസ് ട്രിപ്പോ ടൂറോ കാരണമാകാം. കരിയറിന്റെ ഉയര്‍ച്ച മാത്രം ചിന്തിയ്ക്കുന്ന ദിവസമാകും, ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ പ്രശ്നം വരുന്നതു നേരത്തെ അറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ സാഹചര്യമൊരുങ്ങും. മോറല്‍ വശങ്ങള് നോക്കിയാല്‍ നിങ്ങളുടെ കൂടെയുളളവര്‍ക്ക് ഇതു നല്ല വഴിയായി തോന്നില്ലെങ്കിലും നിങ്ങളെ സംബന്ധിച്ചിടത്തോളം ഉയരങ്ങളില്‍ എത്താനുളള വഴിയാകും, ഇത്. മധുര വാക്കുകളിലൂടെ കാര്യം നേടാന്‍ സാധിയ്ക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഏറെക്കാലം വിജയിക്കുമോയെന്നും പറയാനാകില്ല.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ നീക്കങ്ങളാണ് വിജയം തീരുമാനിയ്ക്കുക. തര്‍ക്കങ്ങള്‍ ഗുണം നല്‍കില്ലെന്ന കാര്യം ഓര്‍ക്കുക. എത്ര തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസവുമെങ്കിലും വൈകീട്ടോടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ പങ്കെടുക്കുന്ന കാര്യങ്ങളില്‍ വിജയിക്കുന്ന ദിവസമാണ്. വിദേശത്തു ബിസിനസ് എന്ന ്ആഗ്രഹത്തിന് ചിറകു മുളയ്ക്കുന്ന ദിവസം. നിങ്ങളുടെ രൂപത്തെ കുറിച്ചുള്ള ആത്മവിശ്വാസം നിങ്ങളുടെ ആദര്‍ശങ്ങള്‍ക്കും ശക്തി പകരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ തന്നെ സഹായിച്ചവരെയെല്ലാം, ലഭിച്ച സഹായങ്ങള്‍ക്കെല്ലാം പ്രത്യുപകാരം ചെയ്യുന്ന ദിവസമാണ്. സോഷ്യല്‍ സര്‍വീസുകള്‍ ചെയ്യുന്ന ദിവസം കൂടിയാണ്. നല്‍കുന്നതാണ് ലഭിയ്ക്കുന്നതിനേക്കാള്‍ മനസു നിറയ്ക്കുക എന്നോര്‍ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ വര്‍ക്കഹോളിക് സ്വഭാവം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ക്കു കാരണമാകും. ഇതു പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുക. അതും ശാന്തതയോടും ക്ഷമയോടും കൂടി. തര്ക്കത്തിലേയ്ക്കു പോകാതിരിയ്ക്കാന്‍ ്ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ സമാന ചിന്താഗതിക്കാരായ ചിലരുടെ സൗഹൃദത്തിന് സാധ്യതയുണ്ട്. വിശ്വാസങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ഉപരി പഠനത്തിന് വിദേശം തേടി പരാജയപ്പെട്ടവര്‍ക്ക് വീണ്ടും ശ്രമിയ്ക്കാവുന്ന ദിവസമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ്, ഷെയര്‍ പോലുള്ളവയില്‍ ഉള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. അവസരങ്ങള്‍ ലഭിച്ചാലും വേണ്ട തീരിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ ദോഷമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ജോലിത്തിരക്കുള്ള ദിവസമാകും. ഇതിന് അംഗീകാരം ലഭിയ്ക്കുകയും ചെയ്യും. റിസ്കുകളില്‍ നിന്നും അല്പം അകന്നു നില്ക്കാന് സാധ്യതയുമുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ തര്‍ക്കങ്ങള്‍ എവിടെയും എത്തില്ലെന്ന കാര്യം ഓര്‍ത്തിരിയ്ക്കുക ദിവസത്തിന് ഒടുവില്‍ നിങ്ങള്‍ക്കു പുഞ്ചിരിയ്ക്കാനുള്ള സാഹചര്യങ്ങള്‍ വീണു കിട്ടും.



Click it and Unblock the Notifications