Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് പൊങ്കല്‍ ദിനം നിങ്ങളുടെ രാശി ഭാഗ്യം അറിയൂ
ഇന്ന് പൊങ്കല്‍ ദിനം നിങ്ങളുടെ രാശി ഭാഗ്യം അറിയൂ
ദിവസങ്ങള്‍ വന്നു പോകുന്നു. ഭാഗ്യ നിര്ഭാഗ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം മാറി വരും. നാമോരോരുത്തരും നമ്മുടെ ഓരോ ലക്ഷ്യങ്ങളിലേയ്ക്കുള്ള യാത്രയിലാണ് ഓരോ നിമിഷവും. ഇതിനായി വഴികള്‍ തേടിക്കൊണ്ടുള്ള യാത്രകള്‍.
സോഡിയാക് സൈന്‍ അഥവാ രാശി ഭാഗ്യവും ഈ യാത്രകളില്‍ നമുക്കു കൂട്ടായി വേണം. അല്ലെങ്കില്‍ വിചാരിച്ച ഫലം കിട്ടില്ലെന്നു വേണം, പറയാന്‍.
മകരം ഒന്നാം തീയതി, പൊങ്കല്‍ ദിനത്തില്‍ നിങ്ങളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളെ കുറിച്ചറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ചില ദിവസങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ള ദിവസമാണെങ്കിലും ദൃഢനിശ്ചയം ഗുണം നല്‍കും. സെന്റിമെന്റലായ പ്രശ്നങ്ങളെങ്കിലും ഉറച്ച തീരുമാനമെടുക്കുന്നതു ഗുണം നല്‍കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടാകുകയും നിങ്ങളുടെ ചില ചിന്തകളെങ്കിലും അക്രമാസക്തമാകുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ വേര്പാടിന് സാധ്യതയുണ്ട്. ബന്ധുക്കളും കൂടപ്പിറപ്പുകളുമായി തര്‍ക്കങ്ങളില്‍ നിന്നും അകലം പാലിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ ലോജിക്കും ഇമോഷനുകളും തമ്മില്‍ മത്സരമാകും. ലോകത്തിനു മുന്നില്‍ ഇതു മറയ്ക്കാന്‍ സാധിയ്ക്കുമെങ്കിലും അടുത്തവര്‍ക്കു മുന്നില്‍ ഇതൊളിപ്പിയ്ക്കാന് പറ്റിയെന്നു വരില്ല. പ്രണയിക്കുന്നയാളുമായി നല്ല നിമിഷങ്ങളുണ്ടാകുമെങ്കിലും നിങ്ങളുടെ രൂപത്തെ കുറിച്ചു നിങ്ങള്‍ അല്പം വിഷമിയ്ക്കുകയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ ഏറെക്കാലം ആശിച്ചിരുന്ന ഒരു കാര്യം സ്വന്തമാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ഈ നേട്ടം നിങ്ങളെ ഏറെ ഇമോഷണലാക്കും. നിങ്ങളുടെ അമിതമായ ആത്മവിശ്വാസവും കാര്‍ക്കശ്യവും നിങ്ങളെ വഴി തെറ്റിച്ചേക്കാം. വിജയം നേടിയാലും ഇമോഷണല്‍ ട്രാക് തെറ്റാതെ സൂക്ഷിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ കുട്ടികള്‍ക്കായി മാറ്റി വച്ചിരിയ്ക്കുന്ന, അവരേക്കാള്‍ വലുതായി ഒന്നുമില്ലാത്ത ദിവസമാകും. കുട്ടികളുടെ കാര്യത്തിലും അവര്‍ക്കു സന്തോഷം നല്കുന്ന കാര്യത്തിലുമെല്ലാം മനസര്പ്പിയ്ക്കുന്ന ദിവസവും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് വിജയത്തിലേയ്ക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങുന്ന ദിവസമാണ്. കഠിനാധ്വാനമാണ് വിജയത്തിലേയ്ക്കുള്ള വഴിയെന്നതു തന്നെയാണ് വാസ്തവം. വിജയത്തിലേയ്ക്ക് കുറുക്കു വഴികള്‍ തെരഞ്ഞെടുക്കാതിരിയ്ക്കുക. റിസ്ക് ഭയന്ന് ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും വരാം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തിക നേട്ടമുള്ള ദിവസമാണ്. കുട്ടികള്‍ സന്തോഷവും അഭിമാനവും കൊണ്ടു വരുന്ന ദിവസം കൂടിയാണ്. പണമിടപാടുകാര്‍ക്കും സ്റ്റോക്ക് ബ്രോക്കര്മാര്ക്കുമെല്ലാം പൊതുവേ ലാഭകരമായ ദിവസം കൂടിയാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ ഉത്സാഹം കൂടുതലുള്ള ദിവസമാണ്. എന്നാലും നിങ്ങളുടെ ഊര്‍ജം വിചാരിച്ച ഫലം നല്‍കില്ല. ഇതു കൊണ്ടു നിരാശപ്പെടാതെ ശ്രമം തുടരുക. വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ കഠിനാധ്വാനം വേണ്ടി വരുന്ന ദിവസമാണ്. കഠിനാധ്വാനമേ ഫലം തരികയുള്ളൂ എന്നോര്‍ക്കുക. കുടുംബവുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കപ്പെടുന്ന ദിവസമാണ്. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക. കാരണം ഭാഗ്യം നിങ്ങളുടെ വശത്താകണമെന്നില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ വിജയത്തെ കുറിച്ചു ശുഭാപ്തി വിശ്വാസമുള്ള ദിവസമാകും. സാധാരണ മറ്റുള്ളവരുടെ അഭിപ്രായം നിങ്ങളെ ബാധിയ്ക്കില്ലെങ്കിലും ഇന്നിതിന് മാറ്റമുണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യമാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാര്‍ക്ക് ഇന്നു പൊതുവേ കുട്ടികളുടെ കാര്യങ്ങള്‍ക്കായി, സ്കൂള്‍ കാര്യങ്ങള്‍ക്കും മറ്റുമായി മാറ്റി വച്ചിരിയ്ക്കുന്ന ദിവസമാണ്. അവരെ സന്തോഷിപ്പിക്കാനായി പിക്നിക്കിനു കൊണ്ടു പോകുകയോ എന്തെങ്കിലും വാങ്ങി നല്‍കുകയോ ചെയ്യുക.

എന്നും
എന്നും ദിവസങ്ങള്‍ നിങ്ങള്‍ക്കു ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരട്ടെ.



Click it and Unblock the Notifications
