Latest Updates
-
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം -
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ
ഇന്ന് സന്തോഷകരം, ഈ രാശിഭാഗ്യം
ഇന്ന് സന്തോഷകരം, ഈ രാശിഭാഗ്യം
ദിവസങ്ങള്‍ മാറി മറിഞ്ഞു വരുന്ന പോലെയാണ് ഓരോ ദിവസത്തേയും ഭാഗ്യ നിര്ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം, നേരെ മറിച്ചും സംഭവിയ്ക്കാം.
രാശി അഥവാ ഗ്രഹ സ്വാധീനം ഓരോ ദിവസങ്ങള്‍ക്കു പിന്നിലുമുണ്ട്. രാശിയുടെ സ്വാധീനം നല്ലതെങ്കില്‍, ഗ്രഹങ്ങള്‍ അനുകൂലമായെങ്കില്‍ ദിവസവും നല്ലതാകും. ഇല്ലെങ്കില്‍ ഇതു മോശവും.
2019 ജനുവരി 12 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ, ഇതു നിങ്ങള്‍ക്ക് എപ്രകാരം എന്നുമറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് വലിയ തിരക്കുള്ള ദിവസമാകും. വില പേശലുകള്‍, വാഗ്ദാനങ്ങള്‍, പ്ലാനുകള്‍, തീരുമാനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍. നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വേണ്ട രീതിയില്‍ ലഭിയ്ക്കാത്തതു കൊണ്ടു മടുപ്പും എനര്ജിക്കുറവും അനുഭവപ്പെടും. എന്നാല്‍ പിന്നീട് ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ വേദനയും സന്തോഷവും ഇട കലര്‍ന്ന് ദിവസമാകും. ഉച്ചയ്ക്കു ശേഷം വീട്ടു ജോലിയിലെ തിരക്കുകള്‍ ക്ഷീണമുണ്ടാക്കും. എന്നാല്‍ വൈകീട്ടോടെ നിങ്ങള്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ നിങ്ങള്്കകു സാധിയ്ക്കും. ഇതിനു കാരണം നിങ്ങളുടെ മനസാന്നിധ്യവും ദൃഢനിശ്ചയവുമാകും. പങ്കാളിയുമായി സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് റിയല്‍ എസ്റ്റേറ്റ് സംബന്ധമായ രംഗത്തുള്ളവര്‍ക്ക് ഏറെ ലാഭമുണ്ടാകും. ഈ സന്തോഷത്തില്‍ പങ്കാളിയുമായി ഷോപ്പിംഗിനും ചാന്‍സുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ അത്ര ഭാഗ്യദായകമല്ല. പ്രത്യേകിച്ചും അവസരങ്ങളുടേയും ലക്കിന്റെയും കാര്യത്തില്‍. നിങ്ങളുടേതായ തെറ്റുകള്‍ കൊണ്ടല്ലാതെ തന്നെ അനാവശ്യ പ്രശ്നങ്ങളില്‍ ചെന്നു പെടാനുള്ള അവസരമുണ്ട്. ഇത്തരം മുന്‍ അനുഭവങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ഇതിനു പരിഹാരം കാണാനും സാധിയ്ക്കും. തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ ഇതു വരെയുള്ള അസ്വസ്ഥതകള്‍ക്ക് വിരാമമുണ്ടാകുന്ന ദിവസമാണ്. ഓഫീസിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിയ്ക്കും. ഇത് നല്ലൊരു ലക്ഷണവുമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു നിങ്ങളുടെ ആത്മാര്‍ത്ഥ സ്നേഹിതന് സന്തോഷകരമായ സര്‍പ്രൈസുകള്‍ നല്കുന്ന ദിവസമാണ്. ബിസിനസ് പാര്‍ട്നര്‍മാര്‍ നല്ല വാര്‍ത്തകള്‍ നല്‍കും. കഴിഞ്ഞ കാലത്തെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുക. പ്രിയപ്പെട്ടവരുടെ ഉപദേശങ്ങള്‍ക്കു ചെവി നല്‍കുക. ഇത് നല്ലതു വരുത്തും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ ഇമോഷനുകളും ഫീലിംഗുകളുമെല്ലാമുള്ള ദിവസമാണ.് ഇത്തരം വികാരങ്ങള്‍ പുറത്തേയ്ക്കു വരികയും ചെയ്യും. പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിയ്ക്കുന്നതു സന്തോഷത്തോടെ ഏറ്റെടുക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ പല തരത്തിലുള്ള ആളുകളെ കണ്ടു മുട്ടാനുള്ള സാഹചര്യമുണ്ടാകും. നിങ്ങളുടെ വിജയത്തോടും പ്ലാനുകളോടുമുള്ള കൂട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും പ്രതികരണം ഞെട്ടിയ്ക്കും. ആളുകളെ നയത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ ഭാഗ്യ ദിനമാണ്. ആശിക്കുന്നതു സാധിയ്ക്കുന്ന ദിവസം. ചില നിരാശകള്‍ ഉണ്ടായാലും ഇതു പെട്ടെന്നു തന്നെ നീങ്ങുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ സന്തോഷകരമായ സര്‍പ്രൈസുകളുടെ ദിവസമാണ്. ചുറ്റുമുള്ളവരെ സഹായിക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിയ്ക്കും. വിചാരിച്ച ഫലം ലഭിയ്ക്കാതെ വരുമ്പോള്‍ നിരാശയുണ്ടാകും. ഇതെന്നാലും ആത്മവിശ്വാസം കൂട്ടുകയേയുള്ളൂ. നിങ്ങളുടെ ദൗര്‍ബല്യം ശക്തിയായി മാറ്റാന്‍ ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ തുടങ്ങി വച്ചതു പൂര്ത്തീകരിയ്ക്കാനാകില്ല. എങ്കിലും നിരാശ വേണ്ട, ഇത് ഭാവിയില്‍ നല്ലതായി വരും. ആവശ്യമെങ്കില്‍ ബ്രേക്ക് എടുക്കാം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വിലയറിയുന്ന ദിവസമാണ്. ഇവര്‍ നിങ്ങളെ സഹായിക്കും. അവരുടെ സൗഹൃദത്തിന്റെ സഹായം ഇന്നു ലഭ്യമാകും.



Click it and Unblock the Notifications