Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
2019 ജനുവരി 10 വ്യാഴാഴ്ച രാശിഫലം
2019 ജനുവരി 10 വ്യാഴാഴ്ച രാശിഫലം
ദിവസങ്ങള്‍ മാറി മറിഞ്ഞു വരുന്നു. ഭാഗ്യ നിര്ഭാഗ്യങ്ങളും ഇതു പോലെ വന്നും പോയുമിരിയ്ക്കും. നമ്മുടെ കഠിനാധ്വാനവും ചിന്തകളും മനസുമെല്ലാം നല്ലതിന് ഉപോല്‍ബലകമായി പ്രവര്‍ത്തിയ്ക്കുന്നവയാണ്. നല്ല ഫലത്തിന് ഇവ അത്യാവശ്യം.
എന്നാല്‍ നാം അല്ലാതെ തന്നെ നമ്മെ നിയന്ത്രിയ്ക്കുന്ന ചില ശക്തികളുമുണ്ട്. ഇതാണ് ഗ്രഹ സ്വാധീനം അഥവാ രാശി സ്വധീനം. ഇവ നല്ലതെങ്കില്‍, അനുകൂലമെങ്കില്‍ ഫലവും അനുയോജ്യമാകും. ഇല്ലെങ്കില്‍ നേരെ മറിച്ചും.
2019ല ജനുവരി 10 വ്യാഴാഴ്ചയിലെ രാശി ഫലം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രകൃതി സംരക്ഷണത്തിനായി പുറപ്പെടുന്ന ദിവസമാണ്. വൃക്ഷം നട്ടോ മറ്റോ ആകാം. ഇത് പൊതുവേ സന്തോഷം നല്‍കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് നിങ്ങളുടെ വാക്ചാതുര്യം ബിസിനസ് അവസരങ്ങള്‍ നല്കുന്ന ദിവസമാണ്. എന്നാല്‍ ഇന്ന് സമയം ചെല്ലുന്തോറും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പതുക്കെ കുറഞ്ഞു വരികയും ചെയ്യും. സെന്റിമെന്റലാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. ഇത് ദോഷം വരുത്തും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ കാര്യങ്ങള്‍ അടുക്കും ചിട്ടയോടും ക്രമപ്പെടുത്തുന്ന ദിവസമാണ്. വൈകീട്ടോടെ പ്രണയിക്കുന്നയാളുമായി റൊമാന്റിക് ഡിന്നര്‍ സാധ്യതകളുണ്ട്. പൊതുവേ റൊമാന്റിക് ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ ഏറെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയിലെ നിര്‍ണായക സമയങ്ങളില്‍ നിങ്ങളുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ പുറത്തു വരും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുമായി മത്സരിയ്ക്കുന്നവര് നിങ്ങളുടെ സല്‍പ്പേരു കളങ്കപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവര്‍ക്കു മുന്നില്‍ നിങ്ങള്‍ക്കുള്ള നല്ല ധാരണ അവര്‍ തിരുത്തുവാന്‍ ശമിയ്ക്കും.ഇത്തരം ശ്രമങ്ങളെ മുളയിലേ നുള്ളുക. മോശം തീരുമാനങ്ങള്‍ നിങ്ങള്‍ തന്നെ കുഴിച്ചു മൂടുക.

വിര്‍ഗോ അഥവാ കന്നി രാശിക്
വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ ഇന്ന് മറ്റുള്ളവര്‍ക്കു പ്രോത്സാഹനം നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഗുണകരമാണ്. വിമര്‍ശനങ്ങള്‍ നിങ്ങളെ മുറിപ്പെടുത്തിയേക്കാം. എന്നാല്‍ ഇതൊന്നും തന്നെ ലക്ഷ്യത്തില്‍ നിന്നും നിങ്ങളെ വ്യതിചലിപ്പിയ്ക്കരുത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് ഇന്ന് പ്രധാനമായും പല കാര്യങ്ങളും പങ്കാളിയില്‍ നിന്നും പഠിച്ചെടുക്കുവാനായുള്ള ദിവസമാണ്. പ്രധാനപ്പെട്ട ഒരു ദിവസം എന്നു വേണം, പറയാന്‍. ജോലിയിലാണെങ്കിലും ബിസിനസിലാണെങ്കിലും സഹപ്രവര്‍ത്തകര്‍ ഏറെ സഹായിക്കുന്ന ദിവസം. മത്സരത്തില്‍ വിജയം വരിയ്ക്കാനുള്ള സാധ്യതകള്‍ ഏറെയുള്ള ദിവസമാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ പ്രൊഫഷണില്‍ അല്പം താഴേയ്ക്കു പോകുന്ന ദിവസമാണ്. സഹപ്രവര്‍ത്തകരും ബോസുമായുളള ബന്ധം അല്പം മോശമായേക്കാം. വൈകീട്ടോടെ കാര്യങ്ങളില്‍ പുരോഗമനം പ്രതീക്ഷിയ്ക്കാം. ഫ്രഷേഴ്സിന് കരിയറില്‍ ചില അവസരങ്ങള്‍ വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് ഇന്നു പൊതുവേ അനാവശ്യ ചിലവുകള്‍ വരുന്ന ദിവസമാണ്. രാവിലെ ഏറെ തിരക്കും ജോലി ഭാരവുമുള്ള ദിവസമാണെങ്കിലും വൈകീട്ടോടെ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ വിചാരിച്ച ഫലം ലഭിയ്ക്കാത്ത ദിവസമാണ്. കൂടി വരുന്ന ജോലി സമ്മര്‍ദ്ദം നിങ്ങളുടെ ആത്മവിശ്വാസത്തെക്കൂടി ബാധിയ്ക്കും. വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ചും കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടേയും സപ്പോര്‍ട്ട് കാരണം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ഭാവി കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ഇത് തടസങ്ങളും പ്രശ്നങ്ങളും അകറ്റുവാനും നല്ലതാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തികമായ കാര്യങ്ങള്‍ ശ്രദ്ധ നേടുന്ന ദിവസമാണ്. ബാങ്ക് അക്കൗണ്ടുകളും സ്റ്റോക്കുകളും ലോണുകളുമെല്ലാമാകും, ശ്രദ്ധയില്‍. ധനം നേടുന്നതാകും, ആദ്യ പരിഗണയും. ജോലിയില്‍ ശ്രദ്ധ വച്ചാല്‍, പരിശ്രമിച്ചാല്‍ 100 ശതമാനം ഫലവും ലഭിയ്ക്കും.

2019 ജനുവരി 10 വ്യാഴാഴ്ച രാശിഫലം
എല്ലാവര്ക്കും നന്മ നിറഞ്ഞ നല്ല ദിവസം ആശംസിയ്ക്കുന്നു.



Click it and Unblock the Notifications