Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ രാശിയ്ക്ക് ഇന്നൊരു വഴിത്തിരിവ്
ഈ രാശിയ്ക്ക് ഇന്നൊരു വഴിത്തിരിവ്
ദിവസങ്ങളുടെ ഭാഗ്യ നിര്ഭാഗ്യങ്ങള് മാറി മറഞ്ഞു വരും. ഇതുപോലെയാണ് രാശി ഭാഗ്യവും. അതായത് രാശി ഭാഗ്യം കൂടെയുണ്ടെങ്കില്, ഗ്രഹങ്ങള് അനുകൂലമായാണ് നില്ക്കുന്നതെങ്കില് ഗുണമാകും. നല്ല ദിവസമാകും. അല്ലെങ്കില് നേരെ മറിച്ച ഫലവും.
ഇന്നത്തെ ദിവസം, അതായത് 2019 ഫെബ്രുവരി 6 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി ഫലത്തെ കുറിച്ചറിയൂ, നിങ്ങളുടെ ഭാഗ്യത്തെ കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പെട്ടെന്നു തന്നെ തീരുമാനങ്ങളെടുക്കേണ്ട അവസ്ഥയുണ്ടാകും. ഇത് ആവശ്യവുമാണ്. ചില തീരുമാനങ്ങള് ധന സംബന്ധമായതു കൊണ്ടു തന്നെ ഉപദേശങ്ങളും സ്വീകരിയ്ക്കുന്നതു നല്ലതായിരിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സനേഹിയ്ക്കുന്നവര്ക്കു വേണ്ടി സ്വാര്ത്ഥരാകും, അതേ സമയം അവരോട് ഏറെ അനുകമ്പ കാണിയ്ക്കും. അവര്ക്കു വേണ്ടി വേദനകള് ഏറ്റു വാങ്ങും. വൈകീട്ടോടെ നല്ല മനസ്ഥിതിയ്ക്ക് ഏറെ ഉയര്ച്ചയുമുണ്ടാകും. നിങ്ങളുടെ കുറവുകള് നിങ്ങളുടെ നേട്ടങ്ങളാക്കി മാറ്റുവാന് ശ്രമിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങളുണ്ടെങ്കില് വീട്ടുകാരോടു ചര്ച്ച ചെയ്യുന്ന, നിങ്ങളുടെ അഭിപ്രായങ്ങള് തുറന്നു പറയുന്ന ദിവസമാണ്. പല കാര്യങ്ങളെക്കുറിച്ചും ചര്ച്ചകളുണ്ടാകും. മൂല്യങ്ങള്ക്കും മതപരമായ കാര്യങ്ങള്ക്കും ഏറെ മുന്ഗണന നല്കും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ ചെയ്യുന്ന കാര്യങ്ങളില് പൂര്ണമായും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ദിവസമാണ്. പെട്ടെന്നു തന്നെ ഇതിനുള്ള പ്രയോജനം ലഭിച്ചില്ലെങ്കിലും ഉത്കണ്ഠപ്പെടേണ്ടതില്ല. ഇതിനുള്ള ഗുണം എന്നായാലും ലഭിയ്ക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ടവര്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് ഏറെ നല്ലതുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ അത്ര നല്ല സമയമാകില്ല. നിങ്ങളുമായി അഭിപ്രായ വ്യത്യാസമുള്ളവര് നിങ്ങള്ക്കെതിരെ പ്രവര്ത്തിയ്ക്കാനും നിങ്ങളുടെ ഭാഗ്യം വഴി തിരിച്ചു വിടാനും ശ്രമിയ്ക്കും. ഇത്തരം കാര്യങ്ങളില് ക്ഷമ പാലിയ്ക്കുന്നതാണ് ഗുണം ചെയ്യുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജീവിതത്തില് പ്രധാനപ്പെട്ടൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. ഭാവിയിലേയ്ക്കു വേണ്ടി പണം സൂക്ഷിച്ചു വയ്ക്കാന് ശ്രമിയ്ക്കുന്ന ദിവസം. ബന്ധങ്ങള്ക്കായിരിയ്ക്കും ഉച്ചയ്ക്കു ശേഷം കൂടുതല് ഊന്നല് നല്കുക. സ്പിരിച്വല് മാര്ഗങ്ങളായ യോഗ, മെഡിറ്റേഷന് എന്നിവ ചെയ്യുന്നതു നല്ലതാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ധന നേട്ടമുള്ള ദിവസമാണ്. പാര്ട്നര്ഷിപ്പ് കാര്യങ്ങളില് നേട്ടത്തിലൂടെയാകും ഇത്. നിങ്ങളുടെ യോഗം, വിധി നിങ്ങളുടെ കൂടെ നില്ക്കുന്ന ദിവസവും കൂടിയാണ് ഇന്ന്. എന്നാല് നിങ്ങളുടെ സെന്റിമെന്റുകളാണ് നിങ്ങളുടെ ചിന്തകള്ക്കു മേല് കരിനിഴല് വീഴ്ത്തേണ്ടതെന്നു പറയേണ്ടി വരും. പ്രതീക്ഷകള് അമിതമാകാതെ സൂക്ഷിയ്ക്കുക.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു നിങ്ങളുടെ കണ്ണ് നിങ്ങളുടെ ലക്ഷ്യത്തില് ആയിരിയ്ക്കേണ്ട ദിവസമാണ് റിസര്ച്ച സംബന്ധമായ ജോലികളില് എര്പ്പെടുന്ന ദിവസം. പണ്ടത്തെ സുഹൃത്തിനെ കണ്ടെത്തുവാന് സാധ്യതയുള്ള ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ സന്തോഷകരമായ ദിവസമാണ്. പാര്ട് ടൈം കോഴ്സുകള്ക്കു ചേരാന് സാധ്യതയുള്ള ദിവസമാണ്. പൊലീസ്, ലീഗല് ജോലികളിലുള്ളവര്ക്ക് നിങ്ങളുടെ സ്ഥാനം ഉറപ്പിയ്ക്കുക. അധികാരം സ്ഥാപിയ്ക്കുക.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെക്കാലമായി കാത്തിരുന്ന നല്ല വാര്ത്ത കേള്ക്കാന് അവസരം ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങള് ജോലിയില് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന, ജോലിയെ സ്നേഹിയ്ക്കാന് തുടങ്ങുന്ന ദിവസവുമാണ്. ഇത് ഭാവിയെക്കുറിച്ചുള്ള നല്ല ചില തീരുമാനങ്ങളിലേയ്ക്കും നിങ്ങളെ നയിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള് നിങ്ങളുടെ അറിവു വികസിപ്പിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ എതിരാളികള്ക്ക് നിങ്ങളോടു മത്സരിയ്ക്കേണ്ടി വരുന്ന ദിവസവുമാണ്. വൈഷമ്യങ്ങളെ നിങ്ങള് നിങ്ങള്ക്ക് അനുകൂലമാക്കി, ഉപകാര പ്രദമാക്കി മാറ്റും. നിങ്ങളില് തന്നെ വിശ്വസിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ അനാവശ്യ ചെലവുകള് ഒഴിവാക്കി സമ്പാദ്യം മെച്ചപ്പെടുത്തുവാന് ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ചെലവുകള് താല്ക്കാലികമായി വര്ദ്ധിയ്ക്കാനും സാധ്യതയുണ്ട്. പണം നിക്ഷേപിയ്ക്കാനും പറ്റിയ അവസരമാണ്.



Click it and Unblock the Notifications
