Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ രാശിയ്ക്ക് ഇന്ന് (2019 Feb 5) പൊതുവേ ഗുണകരം
ഈ രാശിയ്ക്ക് ഇന്ന് (2019 Feb 5) പൊതുവേ ഗുണകരം
ജനനം മുതല് മരണം വരെയുളള ഓരോ ദിവസങ്ങളും നമ്മെ പുതിയ പാഠങ്ങള് പഠിപ്പിയ്ക്കുന്നുണ്ട്. ഗുണദോശ സമ്മിശ്രമായ, ഭാഗ്യ നിര്ഭാഗ്യങ്ങള് മാറി മാറി വരുന്ന ദിവസങ്ങള്..
നമ്മുടെ ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള് ഏറെയാണ്. ഇതില് നമ്മുടെ പ്രവൃത്തിയും ചിന്തയും മുതല് ഗ്രഹ, രാശി സ്വാധീനം വരെ ഉള്പ്പെടുന്നുവെന്നതാണ് വാസ്തവം. രാശി അനുകൂലമായാല് കാര്യങ്ങളും അനുകൂലാകും.
2019 ഫെബ്രുവരി 5 ചൊവ്വ രാശി പ്രകാരം നിങ്ങള്ക്ക് അനുകൂലമാണോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ക്രിയേറ്റീവിറ്റിയെക്കാള് യുക്തിയും കാരണങ്ങളുമെല്ലാം മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. ജോലിയില് വെല്ലുവിളികളുണ്ടാകുമെങ്കിലും ഇതെല്ലാം മുന്നില് നിന്നും നേരിടും. പ്രിയപ്പെട്ടവരുടെ സ്നേഹം ഇതിനു താങ്ങായി നില്ക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാധാരണ പോലെയുള്ള ഒരു ദിവസമാണ് ഇന്ന്. എന്നാല് പ്രതീക്ഷിയ്ക്കാത്ത ചിലവുകള് വന്നു ചേരുന്ന ദിവസമാണ്. വയറിന് പ്രശ്നം വരാന് സാധ്യതയുള്ള ദിവസമാണ്. വ്യായാമവും ഭക്ഷണവും ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് തിരക്കുകളുള്ള, ഇമോഷണലായ ദിവസമാകും. നിങ്ങളുടെ വൈകാരികമായ പ്രശ്നങ്ങള് പ്രതികൂലമായി നില്ക്കുമെങ്കിലും പ്രവര്ത്തനങ്ങളില് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഒഴിവു സമയങ്ങളില് അറിവു വര്ദ്ധിപ്പിയ്ക്കാന് ശ്രമിയ്ക്കും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ സാധാരണമായ ദിവസമാകും. എന്നിരുന്നാലും നിങ്ങള്ക്ക് ത്രില് കണ്ടു പിടിയ്ക്കാന് പറ്റും, ഇത് സാധാരണ ചെയ്യുന്ന പ്രവൃത്തികളാണെങ്കില് പോലും. ജോലിയില് ഏറെ തിരക്കുള്ള ദിവസമാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വിചാരിച്ച രീതിയില് കാര്യങ്ങള് മുന്നോട്ടു പോകുന്ന ദിവസമാകില്ല. നിരാശ അധികമാകാതിരിയ്ക്കാന് അധികം പ്രതീക്ഷിയ്ക്കാതിരിയ്ക്കുക എന്നതാണു നല്ലത്. മാറ്റങ്ങള്ക്കായി കാത്തിരിയ്ക്കുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലിയിലെ മിടുക്ക് ഏറെപ്പേരുടെ സപ്പോര്ട്ട് തേടിത്തരുന്ന ദിവസമാണ്. ജോലിയിലുള്ള നിങ്ങളുടെ അര്പ്പണ മനോഭാവം സീനിയേഴ്സിന്റെ അഭിനന്ദനം നേടിത്തരും. വൈകീട്ട് റിലാക്സ് ചെയ്യാന് അവസരമുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ഗുണകരമായ ദിവസമാണ് ഇന്ന്. ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങളില് നേട്ടമുണ്ടാകുന്ന ദിവസം. നിങ്ങളുടെ എക്സ്പീരിയന്സ് പരീക്ഷിയ്ക്കപ്പെടുമെങ്കിലും ഇത് നിങ്ങള്ക്കു തന്നെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള് നിങ്ങളുടെ രൂപത്തിലും വേഷവിധാനത്തിലും ശ്രദ്ധയൂന്നുന്ന ദിവസമാണ്. ഇക്കാര്യത്തില് നിങ്ങള് മികച്ചതാണ് എന്നൊരു കാഴ്ചപ്പാടില് നിങ്ങള് തന്നെ എത്തുകയും ചെയ്യും. ഇതു മാത്രം ശ്രദ്ധിയ്ക്കാതെ ചെയ്യാവുന്ന മറ്റു ജോലികളിലും ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വിഷമം പിടിച്ച പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്തുവാന് ശ്രമിയ്ക്കുക. ഇത്തരം പ്രശ്നങ്ങളില് അസ്വസ്ഥരാകാതെ ഇതിനു പരിഹാരമാണ് കണ്ടു പിടിയ്ക്കേണ്ടത്. വിദേശത്തുള്ള സുഹൃത്തില് നിന്നും സന്തോഷകരമായ വാര്ത്തയെത്തും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള് നല്ല ഫലം നല്കുമെന്നു മാത്രമല്ല, നിങ്ങളോട് അടുത്തു നില്ക്കുന്നവര്ക്ക് നിങ്ങളുടെ ഉപദേശം കരിയറില് ഉയര്ച്ച നേടുവാന് സഹായിക്കുകയും ചെയ്യും. പ്രശ്നങ്ങള് ഏറെ വരും, ഇതോര്ത്തു വിഷമിയ്ക്കുവാനുമില്ല. ഇതെല്ലാം ഒന്നൊന്നായി കൈകാര്യം ചെയ്യാന് നിങ്ങള്ക്കു കഴിയും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിക്കാര്ക്ക് വാക് സാമര്ത്ഥ്യം കാരണം ഏതു സാഹചര്യങ്ങളില് നിന്നും പുറത്തു പോരാന് സാധിയ്ക്കുന്ന ദിവസമാണ്. ആശയ വിനിമിയത്തിലൂടെ ആളുകളെ കൂടെ നിര്ത്താന് സാധിയ്ക്കും. മറ്റുള്ളവരുടെ ഉപദേശങ്ങളും വിലയ്ക്കെടുക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ബിസിനസ്, ജോലി സംബന്ധമായ പ്രധാനപ്പെട്ട തീരുമാനങ്ങള് എടുക്കുന്നതു വൈകും. എല്ലാ വശങ്ങളും കണക്കിലെടുത്തേ വ്യക്തമായ തീരുമാനമെടുക്കൂ. ഇതു നല്ലതാണ്. ഇതു പോലെ വ്യക്ത ജീവിതം സംബന്ധമായ തീരുമാനങ്ങളും ആലോചിച്ച് എടുക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
