Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
ഇന്ന് ധനലാഭം രണ്ടു രാശിയ്ക്കുണ്ട്
ഇന്ന് ധനലാഭം രണ്ടു രാശിയ്ക്കുണ്ട്
മാറി മറിഞ്ഞു പോകുന്ന ദിവസങ്ങള്‍ക്കൊപ്പം ഭാഗ്യവും നിര്‍ഭാഗ്യവും മാറി വരും. നമ്മുടെ പ്രവൃത്തി, ഒപ്പം നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഇതിന് അടിസ്ഥാനമായി വരും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ദിവസങ്ങള്‍ നിര്‍ണയിക്കുന്നതില്‍, ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. നല്ല രാശി, ഗ്രഹ സ്വാധീനം നല്ല ദിവസങ്ങളും മോശം രാശി നല്ലതല്ലാത്ത ദിവസങ്ങളും നല്‍കും.
2019 ഫെബ്രുവരി 20 ബുധനാഴ്ചയിലെ രാശി ഫലം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്കാര്‍ക്ക് ഇന്ന് ഏറെക്കാലമായി കാണാത്ത സ്നേഹിതരെ കാണാന്‍ ആഗ്രഹിയ്ക്കും. ഇത് സാധിയ്ക്കാനും ആഹ്ലാദ നിമിഷങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ ആത്മാര്‍ത്ഥമായ സമീപനം ഏറെ പ്രത്യേകതയുള്ളതുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ മനസര്‍പ്പിച്ചു ചെയ്യും. എന്നാല്‍ റിസര്‍ട്ട് അത്ര നല്ലതാകില്ല. എന്നാലും നിങ്ങളുടെ കഠിനാധ്വാനം ഉപേക്ഷിയ്ക്കരുത്. അവസാനം നിങ്ങള്‍ക്കു സന്തോഷിയ്ക്കാനുള്ള അവസരങ്ങള്‍ വന്നു ചേരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ന്യായങ്ങളില്‍ ഇടപെടാന്‍ അനുവദിയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ വിലയേറിയ സൗഹൃദം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. പ്രണയിക്കുന്നയാളേയോ മുന്‍പു പ്രണയിച്ചിരുന്നയാളേയോ കാണാന്‍ സാധ്യതയുള്ള ദിവസമാണ്. റൊമാന്റിക് വൈകുന്നേരമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സ്റ്റാറ്റസില്‍ അഭിമാനം തോന്നുന്ന ദിവസമാണ്. ഇത് ചിലപ്പോള്‍ കൂടുതല്‍ ചിലവിലേയ്ക്കു നയിച്ചേക്കാം. പങ്കാളിയ്ക്കു സമ്മാനം നല്കാന് സാധ്യതയുള്ള ദിവസമാണ്. പൊതുവേ സംതൃപ്തകരമായ ദിവസവുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരിയ്ക്കുമെന്നു മാത്രമല്ല, പെട്ടെന്നു തന്നെ തീരുമാനങ്ങള്അതും ഉറ്ച്ച തീരുമാനങ്ങള്‍ എടുക്കാനും സാധിയ്ക്കും. ജോലി സ്ഥലത്ത് കാര്യങ്ങള്‍ സാധാരണ പോലെ പോകുന്ന ദിവസമാണ്. എന്നാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസവും. വ്യക്തി ബന്ധങ്ങളില്‍ ചില്ലറ് തര്‍ക്കങ്ങള്‍ക്കു സാധ്യതയുണ്ട്. ഇത് നിങ്ങളെ ബാധിയ്ക്കാതെ ശ്രദ്ധിയ്ക്കുക

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളും സ്നേഹത്തിന്റെ കണ്ണിലൂടെ കാണാന്‍ ശ്രമിച്ചു നോക്കൂ. ആത്മവിശ്വാസം നല്ലതാണ്, എന്നാല്‍ അമിതമായാല്‍ ദോഷം വരുത്തും. മറ്റുള്ളവരെ കേള്‍ക്കുന്നതും അവരെ മനസിലാക്കാന്‍ ശ്രമിയ്ക്കുന്നതും അവരുടെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിയ്ക്കുന്നതുമെല്ലാം തന്നെ നല്ലതാണ്. ഇത് നിങ്ങള്‍ക്കും നിങ്ങളെ സ്ന്ഹിയ്ക്കുന്നവര്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് യാത്രയ്ക്കുള്ള സാധ്യതകള്‍, ഇത് സന്തോഷത്തിനു വേണ്ടിയാകാം, ബിസിനസിനു വേണ്ടിയാകാം, ഉള്ള ദിവസമാണ്. ജോലിയിലെ തിരക്കു കാരണം കുടുംബത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുവാന്‍ സാധിയ്ക്കാത്ത ദിവസവുമാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം വരുന്ന ദിവസമാണ്. പ്രശ്നങ്ങള്‍ നിങ്ങളുടെ കഴിവു കാരണം പരിഹരിയ്ക്കപ്പെടാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. പൊതുവേ സന്തോഷകരമായ ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവ ദേഷ്യം നിങ്ങളെ നിയന്ത്രിയ്ക്കുന്ന ദിവസം. എന്നാല്‍ പിന്നീട് യുക്തി കാര്യങ്ങള്‍ നേരെയാക്കും. ദേഷ്യം നിയന്ത്രിച്ച് സൗമ്യനാകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലിയോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത ഏറെ ഉയരത്തിലെത്തുന്ന ദിവസമാണ്. ഉച്ചയോടെ ഏറെ ജോലിത്തിരക്കുമുണ്ടാകും. എന്നാല്‍ വൈകീട്ടോടെ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകും. നല്ല വൈകുന്നേരമാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ധന സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. സമയത്തിനു ജോലി തീര്‍ക്കാത്തതില്‍ ബോസിന് നീരസമുണ്ടാകുമെങ്കിലും നിങ്ങള്‍ പിന്നീടിതു ചെയ്തു തീര്‍ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സ്പിരിച്വല്‍ മൂഡിലെത്താന്‍ സാധ്യതയുളള ദിവസമാണ്. വെല്ലുവിളികള്‍ നേരിടാന്‍ സ്പിരിച്വല്‍ സഹായം നല്ലതാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ക്ഷമ നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ പുതിയ സംരംഭങ്ങളില്‍ നേട്ടമുണ്ടാകും. പ്ലാനുകള്‍ നടപ്പാക്കാന്‍ പറ്റിയ ദിവസവുമാണ്. ധനപരമായും ചില നേട്ടങ്ങള്‍ക്കു സാധ്യതയുണ്ട്.



Click it and Unblock the Notifications