Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
വിദേശ ബന്ധം സാമ്പത്തികം കൊണ്ടുവരും രാശി
വിദേശ ബന്ധം സാമ്പത്തികം കൊണ്ടുവരും രാശി
ദിവസങ്ങള്‍ അപ്രതീക്ഷിത ഫലങ്ങള്‍ നല്കി കടന്നു പോകും. ചിലപ്പോള്‍ ഭാഗ്യവും ചിലപ്പോള്‍ നിര്ഭാഗ്യവുമാകും, ഫലങ്ങള്‍.
ഭാഗ്യ, നിര്‍ഭാഗ്യങ്ങള്‍ക്കു കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ നമ്മുടെ പ്രവൃത്തികള്‍ മുതല്‍ നാമറിയാതെ നമ്മെ നിയന്ത്രിയ്ക്കുന്ന ചില ശക്തികള്‍ വരെ പെടുന്നു.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇവ അനുകൂലമെങ്കില്‍ അനുകൂല ഫലം, അല്ലെങ്കില്‍ പ്രതികൂല ഫലവും.
രാശി സ്വാധീനം ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 1ന് നിങ്ങള്‍ക്കൊപ്പമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊസറ്റീവായി ചിന്തിയ്ക്കുവാന്‍ ശ്രമിയ്ക്കേണ്ട ദിവസമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും ഇത് നിങ്ങളെ നിരാശപ്പെടുത്താന്‍ ഇട വരുത്തരുത്. മനസില്‍ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ ഇതിനായി പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കും. ഇതു നേടാനും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് തിരിച്ചടികളുടെ ദിവസമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇന്ന് ഫലം ലഭിയ്ക്കാത്ത ദിവസമാണ്. നിങ്ങള്‍ വിചാരിയ്ക്കുന്ന ഫലം കാര്യങ്ങള്‍ക്കു ലഭിയ്ക്കാതിരിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്ക് സ്ട്രെസും ഉത്കണ്ഠയുമല്ലാം ഉണ്ടാക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വളരെ സെന്‍സിറ്റീവാകുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കുകയും വേണം. നിങ്ങളുടെ മനസ് മറ്റൊരാള്‍ക്കു മുന്നില്‍ തുറന്നു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സെന്റിമെന്റലാകാതിരിയ്ക്കുക, തിടുക്കപ്പെടാതിരിയ്ക്കുക. കണ്ണു തുറന്നു പിടിച്ചു കാര്യങ്ങള്‍ ചെയ്യുക. കരിയര്‍, ബിസിനസ് എന്നിവയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കേണ്ട ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ടീച്ചിംഗ് പ്രൊഫഷണലിലുള്ളവര്ക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. മള്‍ട്ടി നാഷണള്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്ലൊരു ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വിദേശ ബന്ധങ്ങള്‍ സാമ്പത്തിക നേട്ടം കൊണ്ടു വരുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി നിര്‍വഹിയ്ക്കുന്ന ദിവസവുമാണ്. ബിസിനസ് സംരംഭങ്ങള്‍ക്കു ചേര്‍ന്ന ദിവസവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രണയത്തിനു സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ രൂപത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവാകുന്ന ദിവസവുമാണ്. എന്നാല്‍ സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണെന്ന കാര്യവും ഓര്‍ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ ദിവസമാണ്. പുതുതായി ഒന്നും സംഭവിയ്ക്കാത്ത ദിവസം. എന്നാല്‍ നിങ്ങള്‍ പുരുഷനെങ്കില്‍ ഒരു സ്ത്രീയ്ക്കും നേരെ മറിച്ചും ഇത്തരം മടുപ്പില്‍ നിന്നും രക്ഷിയ്ക്കാനാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ മറ്റുള്ളവര്‍ അനുസരിയ്ക്കുന്ന ദിവസം. എന്നിരുന്നാലും മറ്റുള്ളവര്ക്ക അവരുടെ സമയവും ഇടവും കൊടുക്കുക തന്നെ വേണം. ഇത് നിങ്ങളുടെ ഉയര്‍ച്ചയ്ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്ക് ആത്മവീര്യം നല്‍കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിജയം എളുപ്പം ലഭിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ ധാരാളമുണ്ടെങ്കിലും റിലാക്സ് ചെയ്യാന്‍ അവസരമുള്ളതു കൊണ്ടു തന്നെ നിങ്ങളുടെ മൂഡും ഊര്‍ജവും നില നില്ക്കുക തന്നെ ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ താല്‍ക്കാലിക ലക്ഷ്യങ്ങള്‍ പൂര്ത്തിയാക്കപ്പെടുമെങ്കിലും ലോംഗ് ടേം ലക്ഷ്യങ്ങള്‍ക്കു വേണ്ടി ശ്രമിയ്ക്കും. ഇതിനിടയില്‍ കുടംബത്തെ അവഗണിയ്ക്കരുത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്ക്കേണ്ട ദിവസമാണ്. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ അരുത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്കു തിരിച്ചടി നല്‍കിയേക്കും. സാമ്പത്തികമായ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചെറിയ ശ്രദ്ധ ഭാവിയിലെ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
