Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ആത്മാര്‍ത്ഥ ശ്രമം ഫലം കാണും രാശിയിത്
ആത്മാര്‍ത്ഥ ശ്രമം ഫലം കാണും രാശിയിത്
നന്മയും തിന്മയും നല്ലതും കെട്ടതുമെല്ലാം ചേര്‍ന്നതു തന്നെയാണ് ജീവിതം. ചില നല്ലതുകള്‍ സംഭവിയ്ക്കുമ്പോള്‍ മറു വശത്ത് ചില മോശങ്ങളും സംഭവിയ്ക്കും. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിയ്ക്കുകയും ചെയ്യും, ചിലപ്പോള്‍ പ്രതീക്ഷിച്ചതു പോലെ, കണക്കു കൂട്ടിയതു പോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്യില്ല.
ജീവിതത്തിന്റെ ഗതി മാറ്റങ്ങളില്‍ പല ഘടകങ്ങളും ഒരു പോലെ ഒത്തിണങ്ങി നില്ക്കുന്നു. ഇതില്‍ നമുക്കു നമ്മെ നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കുന്ന ഘടകങ്ങള്‍ മാത്രമല്ല, നമുക്കു സ്വാധീനിയ്ക്കാനാകാത്ത പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് രാശി. രാശി, ഗ്രഹ സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശം ഫലവുമാകും, ഉണ്ടാകുക.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 1ന് നിങ്ങളുടെ രാശി ഭാഗ്യം എപ്രകാരം എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയാകര്ഷിയ്ക്കേണ്ട സമയമാണ്. ഇത് സമ്പാദിയ്ക്കേണ്ട വഴികളെക്കുറിച്ചു ചിന്തിയ്ക്കേണ്ട അവസരം. എന്നു കരുതി കുടുംബ സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ അവഗണിയ്ക്കരുത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ നീങ്ങുന്ന ദിവസമാണ്. എന്നാല്‍ നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ കാര്ക്കാശ്യമാണെന്നു തെറ്റിദ്ധരിയ്ക്കപ്പെടാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. ജോലിയിലെ ടെന്‍ഷന്‍ നിങ്ങളെ ഏറെ ബാധിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് അല്പം മൂഡിയാകുന്ന ദിവസമാണ്. ഏകാന്തത അനുഭവപ്പെടുന്ന ദിവസവുമാണ്. നിങ്ങളുടെ ഇമോഷനുകളും അതേ സമയം നിങ്ങളുടെ ബുദ്ധിപരമായ കഴിവുകളും ഒത്തിണങ്ങി പോകുന്ന ദിവസമാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മറ്റുള്ളവരെ വിമര്ശിയ്ക്കുന്നതായും പക്ഷപാതം കാണിയ്ക്കുന്നതായും മറ്റുള്ളവര്‍ക്കു തോന്നുവാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരോട് കാര്ക്കാശ്യം കാണിയ്ക്കാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. ഇതാണ് ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുവാനും നല്ലൊരു ഇമേജ് കാത്തു സൂക്ഷിയ്ക്കുവാനും സഹായിക്കുന്ന ഘടകം. നിങ്ങളുടെ മേലധികാരികളുമായും സഹപ്രവര്‍ത്തകരുമായും തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ നിയന്ത്രണം വിടുകയാണെങ്കില്‍ ശ്വസന ക്രിയകള്‍ സഹായിക്കും.

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വീടിന് പുത്തന്‍ ലുക്ക് നല്കുവാന് ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ചിലവു കുറഞ്ഞ, അതേ സമയം നല്ല രീതിയില്‍ വീട് അലങ്കരിയ്ക്കാനുള്ള വസ്തുക്കള്‍ തെരഞ്ഞെടുക്കാവന് സാധിയ്ക്കുന്നതു കൊണ്ടു തന്നെ ധനം ലാഭിയ്ക്കുവാനും സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വളരെ ക്രിയേറ്റീവായ ഒരു ദിവസമാണ്. ഭാഗ്യം നിങ്ങളെ കടാക്ഷിയ്ക്കുന്ന ദിവസവും കൂടിയാണ്. മാത്രമല്ല, റിസ്കെടുക്കുന്നതും നിങ്ങള്‍ക്ക് ഏറെ ഭാഗ്യം നല്കുന്ന ഒന്നാണ്. ചെയ്യുന്ന ജോലിയില്‍ ഏറെ ഊര്‍ജത്തോടെ ജോലി ചെയ്യുന്ന ദിവസവും. ഒത്തു ചേരലുകള്‍ക്ക് പറ്റുന്ന ദിവസവും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഏറെ തിരക്കുള്ള, ജോലിയില്‍ ലക്ഷ്യങ്ങള്‍ നേടുന്ന ദിവസമാണ്. നിങ്ങളുടെ ജിജ്ഞാസ ഏറെ ഉയരങ്ങളിലെത്തുന്ന ദിവസവും. പങ്കാളിയില്ലാത്തവര്‍ക്ക് പങ്കാളിയെ കണ്ടെത്തുവാന്‍ സാധ്യതയുള്ള ദിവസമാണ്. ദൈവാനുഗ്രഹവും ചേരുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ഭരിയ്ക്കുന്ന സ്വഭാവത്താല്‍ അസ്വസ്ഥത തോന്നുന്ന ദിവസമാണ്. ക്ഷമ വിടാന്‍ സാധ്യതയുള്ള ദിവസവും. എന്നാല്‍ തര്‍ക്കങ്ങള്‍ക്കു പോകാതെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നതാണ് ഏറെ നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളിലെ ചില വിചിത്ര സ്വഭാവങ്ങള്‍, താല്പര്യങ്ങള് മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. ആത്മീയപരമായ കഥകള്‍ നിങ്ങളെ ആകര്‍ഷിയ്ക്കുന്ന ദിവസവും. ഇതേ സമയം സയന്‍സ് ഫിക്ഷനുകളും നിങ്ങളെ ആകര്‍ഷിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഫലം കാണുന്ന ദിവസമാണ്. ഷെയര്‍, സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഉള്ളവര്‍ക്കു ഗുണം ലഭിയ്ക്കുന്ന ദിവസവുമാണ്. നിങ്ങളുടെ പങ്കാളിയാല്‍ നിങ്ങള്‍ക്കു ഭാഗ്യമുണ്ടാകും. ഇതിനാല്‍ തന്നെ അവര്‍ അര്‍ഹിയ്ക്കുന്നത് അവര്‍ക്കു നല്‍കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഊര്‍ജം നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുവാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന ദിവസമാണ്. ഇത്തരം പൊസറ്റീവ് സമീപനങ്ങള്‍ ടീമില്‍ നിങ്ങള്‍ക്ക് നല്ല സ്ഥാനം നേടിത്തരും. ഇന്ന് നിങ്ങളുടെ സാന്നിധ്യമുള്ളിടത്ത് നിങ്ങള്‍ ശ്രദ്ധാ കേന്ദ്രമാകുന്ന ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് റൊമാന്‍സ്, ഭക്ഷണം, സന്തോഷം തുടങ്ങിയ പല വിധ കാര്യങ്ങള്‍ ഒത്തിണങ്ങുന്ന ദിവസമാണ്. എതിര് ലിംഗത്തോട് ആകര്‍ഷണം തോന്നുന്ന ദിവസവുമാണ്. പ്രണയത്തിലേയ്ക്കു വീഴാന്‍ സാധ്യതയുള്ള ദിവസവുമാണ്. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനും സാധ്യതയുണ്ട്.



Click it and Unblock the Notifications