Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അപ്രതീക്ഷിത നേട്ടം ഈ രാശിയ്ക്കു ഫലം
അപ്രതീക്ഷിത നേട്ടം ഈ രാശിയ്ക്കു ഫലം
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളമാണ് ജീവിതം. ഇന്നത്തെ ഭാഗ്യം നിങ്ങളെ അടുത്ത ദിവസം കടാക്ഷിച്ചെന്നു വരില്ല. അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്നതാണ് ജീവിതം എന്നതിന്റെ അര്‍ത്ഥം തന്നെ. ഇവയുമായി മല്ലിട്ടും ഇവയ്ക്കൊപ്പവും നാമോരോരുത്തരും സഞ്ചരിയ്ക്കുകയും ചെയ്യുന്നു.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഇവ അനുകൂല ഭാവത്തിലെങ്കില്‍ അനുകൂല ഫലം, അല്ലെങ്കില്‍ പ്രതികൂല ഫലവും.
സോഡിയാക് സൈന്‍ പ്രകാരം 2019 മാര്‍ച്ച് 19 ചൊവ്വയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ സോഷ്യലായി ഇടപെടാന്‍ താല്പര്യമുള്ള ദിവസം. ജോലിയ്ക്കൊപ്പം സന്തോഷവും ആഗ്രഹിയ്ക്കുന്ന ദിവസം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കുടുംബ സംബന്ധമായ ചില കാര്യങ്ങളില്‍ അസ്വസ്ഥതയുണ്ടാകുന്ന ദിവസമാണ്. പങ്കാളിയില്‍ നിന്നും മാനസികമായ പിന്തുണയുണ്ടാകും. പഴയ കാല തെറ്റുകള്‍ പൊറുക്കാനായി നിങ്ങളുടെ സ്നേഹം പ്രകടിപ്പിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. നിങ്ങള്‍ക്ക് നല്ല പോലെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും, പ്രത്യേകിച്ചും ആശയ വിനിമയത്തിന്റെ കാര്യത്തില്‍, എന്നു തെളിയിക്കുന്ന ദിവസം. ചുററുമുള്ളവര്‍ക്ക് നിങ്ങളില്‍ താല്പര്യം തോന്നുന്ന ദിവസവുമാണ്. ജോലിയിലും ഓഫീസിലും ചുറ്റുപാടുകള്‍ വൃത്തിയാക്കി വയ്ക്കുന്ന ദിവസവും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വിചാരിക്കാത്ത, കഴിയാത്ത നേട്ടങ്ങള്‍ പോലും ലഭിയ്ക്കുന്ന ദിവസമാണ്. ആത്മവിശ്വാസം ഏറെ വര്‍ദ്ധിയ്ക്കുന്ന ദിവസം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുവാന്‍ കഴിഞ്ഞതു ഭാഗ്യമെന്നു മറ്റുള്ളവര്‍ പോലും കരുതുന്ന ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന്. ഓഫീസില്‍ നിങ്ങളുടെ കഴിവിനെ എല്ലാവരും അഭിനന്ദിയിക്കുന്ന, അംഗീകരിയ്ക്കുന്ന ദിവസമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും. പൊതുവെ ഉന്നതിയുളള ദിവസമാണെന്നു വേണം, പറയാന്‍.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പുതിയ ആളുകളെയും സ്ഥലങ്ങളെയും അറിയാനുള്ള ആഗ്രഹമുണ്ടാകുന്ന, യാത്രാ താല്പര്യം തോന്നുന്ന ദിവസമാണ്. ഇത് ഭാവിയില്‍ സാധിയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഒരു യാത്രയ്ക്കു വേണ്ടി പ്ലാനുകള്‍ തയ്യാറാക്കുന്ന ദിവസമാണ്. ഇതു ജോലി സംബന്ധമായോ കുടുംബ സംബന്ധമായോ അല്ല, നിങ്ങള്‍ക്കു തന്നെ മടുപ്പില്‍ നിന്നും രക്ഷ നേടാനാണ്. ഇന്ന് എല്ലാറ്റിലും വിജയമുണ്ടാകുന്ന ദിവസവുമാണ്. കുടുംബത്തേക്കാള്‍ ഇന്നു പ്രൊഫഷന് മുന്‍ഗണന നല്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഉളളില്‍ ഏറെക്കാലമായി സൂക്ഷിച്ചിരുന്ന കാര്യങ്ങള്‍ പുറത്തേയ്ക്കു പ്രകടിപ്പിയ്ക്കുന്ന ദിവസം. ഇത്തരം പ്രഷറുകള്‍ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു നല്ലതാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പല കാര്യങ്ങള്‍, അതായത് മള്‍ട്ടി ടാസ്ക്കിംഗിനു ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഉള്‍വിളി നിങ്ങള്‍ക്കു വഴി കാട്ടും. ചില വെല്ലുവിളികളും വഴിയിലുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശി ഇന്ന് അവസരങ്ങള്‍ രണ്ടാമതു വന്നു മുട്ടി വിളിയ്ക്കില്ലെന്നോര്ക്കണം. അവസരങ്ങള്‍ ഉപയോഗിയ്ക്കുവാന്‍ തയ്യാറാകും. പൊസറ്റീവ് ഫലങ്ങളാണ് കാണുന്നതും. സോഷ്യല്‍ ലൈഫിലും ഏറെ സജീവമാകുന്ന ദിവസമാകും. നിങ്ങളുടെ എതിരാളികളെ മറി കടക്കുന്ന ദിവസവും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സമയം തികയാതെ വരുന്ന ദിവസമാണ്. ബാക്കി വന്ന ജോലികള്‍ പൂര്ത്തീകരിയ്ക്കാന് ശ്രമിയ്ക്കുന്ന ദിവസമെങ്കിലും ഈ ഭാരം താഴെയിറക്കി വയ്ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ വഴികള്‍ തേടുന്ന ദിവസമാണ്. നിങ്ങളുടെ സ്കിലും കഴിവും വര്‍ദ്ധിപ്പിയ്ക്കുവാന്‍ വഴികള്‍ തിരയുന്ന ദിവസം.



Click it and Unblock the Notifications
