ഈ രാശിയ്ക്കിന്നു ഭാഗ്യ ദിനം

ഈ രാശിയ്ക്കിന്നു ഭാഗ്യ ദിനം

ഒരു ദിവസം നന്നാകണമെന്ന ചിന്തയോടെ, പ്രാര്‍ത്ഥനയോടെ, മോഹത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി ശ്രമിയ്ക്കുന്നവര്‍. ഓരോ ദിവസത്തേയും പുതിയ പ്രതീക്ഷകളാല്‍ വരവേല്‍ക്കുന്നവര്‍.

ദിവസത്തിന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പലതിനും പങ്കുണ്ട്. ഇതില്‍ നമ്മുടെ പങ്കുണ്ട്, നമുക്കു നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ക്കും പങ്കുണ്ട്. നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത കാര്യങ്ങളില്‍ പ്രപഞ്ച ശക്തികള്‍ പെടുന്നു.

ജനിച്ച മാസ പ്രകാരം ഓരോരുത്തര്‍ക്കും ഓരോ രാശി അഥവാ സോഡിയാക് സൈനുണ്ട്. ഇതനുസരിച്ചുള്ള ഗ്രഹ സ്വാധീനങ്ങളുമുണ്ട്. ഗ്രഹ സ്വാധീനം നല്ലതെങ്കില്‍, രാശി നല്ലതെങ്കില്‍ നല്ല ദിവസമാകും, അല്ലെങ്കില്‍ മോശം ദിവസവും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ വരുന്നതില്‍ ഇത്തരം രാശി, ഗ്രഹ സ്വാധീനം ഏറെ പ്രധാനവുമാണ്.

ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 19 ബുധനാഴ്ചയിലെ രാശി ഫലം എന്താണെന്നറിയൂ, ഇത് നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നുമറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മനസാക്ഷി അനുസരിച്ചു പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ പ്ലാനുകള്‍ നല്ല രീതിയില്‍ നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും. നിരാശകള്‍ നിങ്ങളെ തളര്‍ത്താന്‍ നിങ്ങള്‍ അനുവദിയ്ക്കില്ല.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു ദിവസവുമുള്ള ജോലികളില്‍ നിന്നും അല്‍പം റിലാക്‌സ് ചെയ്യാനും വ്യത്യാസങ്ങള്‍ വരുത്താനും തോന്നുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ നിങ്ങളിലെ മത്സര ബുദ്ധിയും കുറയും. വീട്ടിലെ ചില കാര്യങ്ങളും ഇത്തരം ചിന്തകള്‍ക്കു കാരണമാകും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് അടുത്ത ബന്ധങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ ഇവ വളരൂ എന്ന കാര്യം തിരിച്ചറിയുന്ന ദിവസമാണ്. പുതിയ ഉത്തരവാദിത്വങ്ങളുണ്ടാകും. ലാഭങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രണയ സംബന്ധമായ കാര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്ന ദിനമാണ്. ഇതിന്റെ സുഖകരമായ വേദന അനുഭവിയ്ക്കുന്ന ദിവസം. തിടുക്കപ്പെടാതെ പ്രണയത്തിന്റെ കാര്യത്തില്‍ പരമ്പരാഗത രീതികള്‍ തുടരുന്നതാകും, കൂടുതല്‍ നല്ലത്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളും പെര്‍ഫെക്ടായി ചെയ്യുവാന്‍ ശ്രമിയ്ക്കും. എന്നാല്‍ പ്ലാനിംഗ് പോലെ നടപ്പാക്കുന്നത് അത്ര എളുപ്പമാകില്ല. കാര്യങ്ങള്‍ സംഘടിപ്പിയ്ക്കാനുള്ള നിങ്ങളുടെ മിടുക്ക് വെളിപ്പെടുത്താന്‍ അവസരം.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ആത്മവിശകലനത്തിനുള്ള ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കായി പണം ചെലവഴിയ്ക്കുന്ന ദിവസം. വര്‍ക് പ്രഷറുണ്ടെങ്കിലും ഇത് കോര്‍പറേറ്റ് തോതില്‍ ഇത് അഭിമുഖീകരിയ്ക്കാനും സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കൂട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കുവാന്‍ നല്ല ദിവസമാണ്. പ്രണയിക്കുന്നയാളെ പ്രൊപ്പോസ് ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് വീട് മാനേജ് ചെയ്യുന്ന ദിവസമാണ്. വീട് അലങ്കരിയ്ക്കുന്നതില്‍ നിങ്ങളുടെ കലാഭിരുചി വെളിപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്ന ദിവസവും. പൊതുവേ നല്ല ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സ്വന്തം രൂപ സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന, ഇതിനു വേണ്ടി ശ്രമിയ്ക്കുന്ന, മററുള്ളവരെ ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. പൊതുവേ ഇന്നു നിങ്ങള്‍ക്കു നല്ല ഭാഗ്യമുളള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ദേഷ്യപ്പെടാതെ ശാന്തമായി, ക്ഷമയോടെ ഇരിയ്‌ക്കേണ്ട ദിവസമാണ്. എടുത്തു ചാടി പ്രവര്‍ത്തിയ്ക്കുന്നതു ദോഷം വരുത്തും. ജോലിയില്‍ ഏറെ ഉയര്‍ച്ചയുണ്ടാകും, വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്നാല്‍ കൂടുതല്‍ എക്‌സൈറ്റഡ് ആകാതെ നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നേടാന്‍ ആഗ്രഹിയ്ക്കുന്ന ലക്ഷ്യത്തിനായി അങ്ങേയറ്റം പരിശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കഴിവും കഠിനാധ്വാനവുമെല്ലാം ഇതിനായി നിങ്ങളെ സഹായിക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഒഴിവു വേളകള്‍ ലഭിയ്ക്കുന്ന ദിവസമാണ്. ഇത് ട്രിപ്പിന്റെ രൂപത്തിലാകാം. ഇതെല്ലാം നിങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കുകയും ചെയ്യും.

X
Desktop Bottom Promotion