Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
ശുഭ വാര്‍ത്ത കേള്‍ക്കാന്‍ ഭാഗ്യമുള്ള രാശി
ശുഭ വാര്‍ത്ത കേള്‍ക്കാന്‍ ഭാഗ്യമുള്ള രാശി
ദിവസങ്ങള്‍ നല്ലതും മോശവുമായതുണ്ടാകാം. ചില ദിനങ്ങള്‍ ഭാഗ്യം കാത്തു വച്ചിട്ടുണ്ടാകാം, ചില ദിവസങ്ങള്‍ നിര്‍ഭാഗ്യവും. പല ഘടകങ്ങളും ഇത്തരം ദിവസങ്ങളുടെ ഗതി മാറ്റത്തില്‍ പ്രധാന പങ്കു വഹിയ്ക്കുകയും ചെയ്യുന്നുണ്ട്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല തരത്തിലും ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നു. നല്ല രാശിയെങ്കില്‍ നല്ല ഭാഗ്യമുള്ള ദിവസമാകും, അല്ലെങ്കില്‍ നേരെ മറിച്ചും.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 19 വെള്ളി നിങ്ങള്‍ക്കായി കാത്തു വച്ചിരിയ്ക്കുന്നത് എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ സ്ട്രെസ് ഉള്ള ദിവസമാണ്. എന്നാല്‍ ഇത് നിങ്ങളെ തളര്‍ത്തില്ല. വെല്ലുവിളികള്‍ നിങ്ങള്‍ ഏറ്റെടുക്കും. ചിന്തിച്ചു പ്രവര്‍ത്തിയ്ക്കും. തന്ത്രത്തോടെയും പ്രവര്‍ത്തിയ്ക്കും. ഇത് ആളുകള്‍ തിരിച്ചറിയുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സ്ട്രെസ് നിറഞ്ഞ ദിവസം. പൊതുവേ ഏറെ ബുദ്ധിമുട്ടുള്ള ദിവസവുമാകും. അല്പ നേരം ഏകാന്തതയില്‍ സമയം ചെലവഴിയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ജീവിയ്ക്കുക, ജീവിയ്ക്കാന്‍ അനുവദിയ്ക്കുക എന്ന തത്വമാകും, പാലിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്താതെ ശ്രദ്ധിയ്ക്കുക. മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ക്ക് വില കൊടുക്കേണ്ട, അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കേണ്ട ദിവസമാണ്. വൈകീട്ട് മതപരമായ കാര്യങ്ങളില്‍ തിരക്കുള്ള ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് നിങ്ങള്‍ക്കു ചില തടസങ്ങള്‍ നേരിടേണ്ടി വരുന്ന ദിവസമാണ്. എന്നാല്‍ നിങ്ങളുടെ നയം നിങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷിയ്ക്കും. വൈകീട്ടോടെ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഏറെ പ്രതീക്ഷകളും ആശകളും നിറയുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ എല്ലാ കാര്യങ്ങളും കണക്കു കൂട്ടി തന്നെ മുന്നോട്ടു കൊണ്ടു പോകും. ജോലിയില്‍ പ്രത്യേകിച്ചും വരും വരായ്കകള്‍ ആലോചിച്ചു പ്രവര്‍ത്തിയ്ക്കും. ഇതിനാല്‍ സാമ്പത്തികമായ മെച്ചവുമുണ്ടാകും. ഇത് മറ്റുള്ളവര്‍ക്കു നിങ്ങളോട് അടുപ്പം തോന്നാനും കാരണമാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാൡയോട് മനസു തുറന്നു സംസാരിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഊര്‍ജം ഏറെ ഉയര്‍ന്നു നില്ക്കുന്ന ദിവസവുമാണ്. പഠനത്തിനും സൊസൈററിയ്ക്കുമെല്ലാം സ്ഥാനം നല്‍കുക. നിങ്ങളുടെ കഴിവുകളില്‍ മറ്റുള്ളവരുടെ ശ്രദ്ധ പതിയും.

ലിബ്ര അഥാ തുലാം രാശി
ലിബ്ര അഥാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ അസാധാരണ കഴിവിനാല് മറ്റുള്ളവരെ ആകര്ഷിയ്ക്കും. ഉന്നത പഠനത്തിനു പോകാനുള്ള ആഗ്രഹം പ്രകടിപ്പിയ്ക്കും. നിങ്ങള്‍ക്കു ചേര്‍ന്ന കരിയര്‍ ഏതെന്നു തീരുമാനിയ്ക്കുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. ഭാവിയെക്കുറിച്ചു ചിന്തിച്ചു മാത്രം എന്തു തീരുമാനവും എടുക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഉച്ച തിരിഞ്ഞ് മീറ്റിംഗുകളും ബിസിനസ് ഡീലുകളും പ്രൊഫഷണല്‍ സംബന്ധമായ കാര്യങ്ങളുമെല്ലാം തന്നെ മേല്‍ക്കൈ നേടുന്ന ദിവസമാണ്. ഇതിലെല്ലാം നിങ്ങള്‍ നിങ്ങളുടെ മിടുക്കു തെളിയ്ക്കുകയും ചെയ്യും. ഇന്നത്തെ ദിവസം നിങ്ങള്‍ക്കായി അദ്ഭുതങ്ങള്‍ കൊണ്ടു വരും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. അവര്ക്കൊപ്പമാകാം, അവരെക്കുറിച്ചു ചിന്തിച്ചാകാം. ഷോപ്പിംഗിനും സാധ്യതയുള്ള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങള്‍ കഴിഞ്ഞ കാലത്തു ചെയ്ത തെറ്റുകളെക്കുറിച്ച് ഓര്‍ക്കാനുള്ള ദിവസമാണ്. ജോലിയില്‍ ടീം പ്ലെയര്‍ എന്ന രീതിയില്‍ നീങ്ങും. ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിയ്ക്കും. എന്നാല്‍ നിങ്ങളുടെ പങ്ക് വിചാരിച്ച രീതിയില്‍ ശ്രദ്ധിയ്ക്കപ്പെടുകയോ അംഗീകരിയ്ക്കപ്പെടുകയോ ഇല്ല. ഇത് നിരാശയുണ്ടാക്കുമെങ്കിലും ഇതില്‍ നിങ്ങള്‍ പരാതിപ്പെടില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കൂട്ടുകാരുമായി ചെലവഴിയ്ക്കാനുളള സമയമാണ്. കൂട്ടുകാരുമായി പല ടോപ്പിക്കുകളെ കുറിച്ചും സംസാരിയ്ക്കും. ഇതില്‍ കരിയറും രാഷ്ട്രീയവും എല്ലാം പെടും. വൈകീട്ടോടെ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും അടുപ്പവുമെല്ലാം നിങ്ങള്‍ക്കു തുണയായി നില്ക്കുന്ന ദിവസമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് അവരുടെ സഹായം തേടാനാകും. സൗഹൃദങ്ങളുടെ ആഴവും ഗുണവും അറിയുന്ന ദിവസമാണ്.



Click it and Unblock the Notifications