Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്നു സാമ്പത്തികം ഫലമായി വരും രാശി
ഇന്നു സാമ്പത്തികം ഫലമായി വരും രാശി
മാറി വരുന്ന ദിവസങ്ങള്‍ക്കൊപ്പം ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി വരും. ഇന്നത്തെ ദിവസം പോലെയാകണമെന്നില്ല, നാളത്തേത്. നാം പ്രതീക്ഷിയ്ക്കുന്നതും അപ്രതീക്ഷിതമായതുമെല്ലാം ജീവിതത്തില്‍ മാറി വരും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം മാറ്റങ്ങളെ ഏറെ സ്വാധീനിയ്ക്കുന്നുണ്ട്. രാശി ഫലം അനുകൂലമെങ്കില്‍ ഇത്തരം ദിവസങ്ങളും നല്ലതാകും. അല്ലെങ്കില്‍ മോശവും.
രാശി പ്രകാരം 2019 മാര്‍ച്ച് 18 തിങ്കള്‍ എന്താണു നിങ്ങളുടെ ദിവസ ഫലം എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാര്‍ ഇന്ന് ആശയ വിനിമയം കൊണ്ട് കാര്യങ്ങള്‍ നേടുന്ന ദിവസമാണ്. നിങ്ങളുടെ വാഗ്ചാതുര്യം ആളുകളെ ആശ്രയിക്കും. സാമ്പത്തിക നേട്ടം ഫലമായി കണ്ടു വരുന്നു. മുറിവുകളും അപകടങ്ങളും ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ബന്ധങ്ങളില്‍ വഴിത്തിരിവുണ്ടാകുന്ന ദിവസമാണ് ഇന്ന്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലഴിയ്ക്കേണ്ടതിന്റെ ആവശ്യം വരും. നിങ്ങളുടെ മൂഡോഫ് മാറ്റാന്‍ നിങ്ങളുടെ പങ്കാളി സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ വൃത്തിക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. വീട്ടില്‍ ജോലിക്കാരിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ തനിയേ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നല്ല സ്പിരിറ്റുള്ള ദിവസമാണ്. അതായത് ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യും. വീട്ടു ജോലികളില്‍ ഏറെ താല്പര്യം കാണിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭാവിയിലേയ്ക്കു വേണ്ട പ്ലാനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഇത് നടപ്പാക്കാനുള്ള ദിവസമാണ്. കണ്ണടച്ചു തീരുമാനങ്ങളെടുക്കുന്നത് പ്രശ്നത്തിനു പരിഹാരമല്ല. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന രീതിയാണ് ഗുണമുണ്ടാക്കുകയെന്ന് അറിയുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ആഗ്രഹങ്ങളുള്ള, ഇതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ദിവസം. ജോലിയിലെ മിടുക്ക് മേലധികാരികളില്‍ നിന്നും അഭിനന്ദനം നേടിത്തരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. ഇത് നിങ്ങളുടേതാകാം, അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിലെ ആരുടേയെങ്കിലുമാകാം. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആരോഗ്യകരമായ, അതേ സമയം ഹെക്ടിക് ദിവസമാകും. ഏറെ തിരക്കുള്ള ദിവസം. ബാക്കിയുള്ള ജോലികള്‍ ചെയ്തു തീര്‍ക്കും. വൈകീട്ടോടെ റൊമാന്റിക് നിമിഷങ്ങളുണ്ടാകുന്നതിനാല് ആശ്വാസവുമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ക്രിയേറ്റീവായ കാര്യങ്ങളില്‍ ഇടപെടുന്നത് ഏറെ ഗുണം നല്‍കും. കൂട്ടുകാരുമായും പഴയ ഓര്‍മകളുമായും സമയം ചെലവിടു.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതിയ പ്രോജക്ടുകളുമായി തിരക്കുണ്ടാകുന്ന ദിവസമാണ്. മീറ്റിംഗുകളില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ പ്രശംസ നേടുന്ന ദിവസം. മുന്‍പു ചെയ്തിട്ടുള്ള ശ്രമങ്ങളുടെ പേരില്‍ അംഗീകാരവും നേടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ മൂഡു മാറ്റങ്ങളുടെ ദിവസമാണ്. എന്നാലും ബാക്കി വന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ നോക്കുക. ആവശ്യമില്ലാത്ത റിസ്കുകള്‍ എടുക്കാതിരിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. മീറ്റിംഗുകളും ബാക്കി വന്ന ജോലികളും എല്ലാമായി തിരക്കുള്ള ദിവസം.



Click it and Unblock the Notifications
