Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തിരക്കിട്ടു തീരുമാനമരുത് ഈ രാശിയ്ക്ക്...
തിരക്കിട്ടു തീരുമാനമരുത് ഈ രാശിയ്ക്ക്...
ജീവിതത്തിന്റെ ഗതി മാറ്റങ്ങള് നാം പ്രതീക്ഷിയ്ക്കുന്ന പോലെയാകില്ല, ചിലപ്പോള് നല്ലതു വരും, മറ്റു ചിലപ്പോള് മോശവും. പല ഘടകങ്ങളും ഇത്തരം കാര്യങ്ങളെ സ്വാധീനിയിക്കുന്നുമുണ്ട്.
സോഡിയാക് സൈന് അഥവാ സൂര്യ രാശി പല രീതിയിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. നല്ല രീതിയിലും മോശം രീതിയിലുമെല്ലാം ഇതു വരുന്നു. നല്ല രാശി സ്വാധീനമെങ്കില് നല്ല ഫലം, അല്ലെങ്കില് മോശവും.
2019 ജൂലായ് 18 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ, ഇത് ഗുണമോ ദോഷമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് യുക്തിയും കാര്യകാരണങ്ങളും ക്രിയേറ്റീവിറ്റിയേക്കാള് മുന്പന്തിയില് നില്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയില് വെല്ലുവിളികള് ഉണ്ടാകുമെങ്കിലും ഇതെല്ലാം തന്നെ നേരിടുവാന് സാധിയ്ക്കും. എല്ലാ ടെന്ഷനുകള്ക്കു നിങ്ങളുടെ പ്രിയപ്പെട്ടവരിലൂടെ പരിഹാരം കണ്ടെത്തുവാന് സാധിയ്ക്കും. ജീവിതം ഇതാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാധാരണ ദിവസമാണ്. എന്നാല് അത്രയ്ക്കു നല്ലതുമാകില്ല. പ്രതീക്ഷിയ്ക്കാത്ത ചെലവുകള്ക്കു സാധ്യതയുണ്ട്. ഇതു ബജറ്റിനെ താളം തെറ്റിയ്ക്കും. വയറിന് അസ്വസ്ഥതയുണ്ടാകാന് സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളെ മുന്നിര്ത്തി മുന്കരുതലുകളെടുക്കുക. ഇത് ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലെങ്കിലും. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് തിരക്കുള്ള, അതേ സമയം ഇമോഷണലായ ദിവസമാണ്. നിങ്ങളുടെ ഇമോഷനുകള് നിങ്ങളുടെ ഉയര്ച്ചയെ ബാധിയ്ക്കുമെങ്കിലും ഭാഗ്യം കൊണ്ട് ഇതു മറി കടക്കുവാന് സാധിയ്ക്കും. അറിവുകള് നേടാന് വിശ്രമ സമയം ഉപയോഗിയ്ക്കും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് സാധാരണ പോലെ തന്നെ മുഷിപ്പിയ്ക്കുന്ന ദിവസമെന്നു പറയാം. സാധാരണ ദിനചര്യകള് കാത്തിരിയ്ക്കുന്നു. ജോലിയില് ഏറെ തിരക്കുള്ള ദിവസമാണ്. എന്നാല് ഇത് ബോറടിപ്പിയ്ക്കുകയും ചെയ്യും. വൈകീട്ടോടെ നാളെ കൂടുതല് നല്ലതാകും എന്നതിന് സൂചന ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്ക്കു പ്രിയപ്പെട്ടവരില് നിന്നും ലഭിയ്ക്കുന്ന വാഗ്ദാനങ്ങള് നിറവേറാതിരിയ്ക്കാന് സാധ്യത. നേടിയാലും നഷ്ടപ്പെട്ടാലും നിങ്ങളുടെ മഹത്വം കാണിയ്ക്കുക. എല്ലാ തവണയും നേട്ടങ്ങള് മാത്രമാകില്ലെന്നു തിരിച്ചറിയുക. നിരാശ ഒഴിവാക്കാന് അമിത പ്രതീക്ഷ ഒഴിവാക്കുക. മാറ്റങ്ങള്ക്കായി ക്ഷമാപൂര്വം കാത്തിരിയ്ക്കുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലിയിലെ നിങ്ങളുടെ മിടുക്ക് ഏറെ സപ്പോര്ട്ടര്മാരെ കൊണ്ടു വരും. ജോലിയോടുള്ള നിങ്ങളുടെ ആത്മാര്ത്ഥത ബോസിന്റെ അഭിനന്ദനം നേടും. വൈകീട്ട് തമാശയും ആഹ്ലാദകരമായ മുഹൂര്ത്തങ്ങളുമുണ്ടാകും. പാട്ടു കേള്ക്കുന്നത് റിലാക്സ് നല്കും. പരീക്ഷിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സര്ക്കാര് സംബന്ധമായ കാര്യങ്ങളില് നേട്ടമുണ്ടാകുന്ന ദിവസമാണ്. പബ്ലിക് സര്വെന്റുമാര്ക്ക് തങ്ങളുടെ ശ്രമത്തിന് അനുസരിച്ചു നേട്ടമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ എക്സ്പീരിയന്സ് പല സന്ദര്ഭങ്ങളിലും നേട്ടം നല്കും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ രൂപത്തില് ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ വസ്ത്രത്തിലും നടപ്പിലുമെല്ലാം നിങ്ങള് ഏറെ ശ്രദ്ധിയ്ക്കും. നിങ്ങള് തന്നെയാണ് ഏറ്റവും മികച്ചതെന്നു കരുതും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സങ്കീര്ണമായ പല പ്രശ്നങ്ങള്ക്കും പരിഹാരം കണ്ടെത്തുവാന് സാധിയ്ക്കും. പ്രശ്നങ്ങളില് അസ്വസ്ഥരാകാതെ ഇതിനു പരിഹാരം കണ്ടെത്തുവാന് ശ്രമിയ്ക്കുക. വിദേശത്തുള്ള സുഹൃത്തു വഴി നല്ല വാര്ത്തകള് കേള്ക്കാന് അവസരമുണ്ടാകും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള് നിങ്ങള്ക്കു മാത്രമല്ല, മറ്റുള്ളവര്ക്ക് അവരുടെ തൊഴില് മേഖലയില് തിളങ്ങാനുള്ള സാധ്യതയും നല്കുന്നു. പല പ്രശ്നങ്ങളും വരുമെങ്കിലും ഇതോര്ത്തു വിഷമിയ്ക്കാനില്ല. ഇവയെല്ലാം എളുപ്പത്തില് കൈകാര്യം ചെയ്യാന് സാധിയ്ക്കും. നിങ്ങളുടെ ഒരു പ്രൊജക്ട് വിജയകരമായി പൂര്ത്തീകരിയ്ക്കപ്പെടും. ഇതിന്റെ പൂര്ണത നിങ്ങള്ക്ക് അഭിനന്ദനം നേടിത്തരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വാക്ചാതുരി നിങ്ങളെ പല സാഹചര്യങ്ങളില് നിന്നും സംരക്ഷിയ്ക്കുന്നു. പല പ്രശ്നങ്ങള്ക്കും പരിഹാരം കണ്ടെത്തുവാനും ഇതിലൂടെ മറ്റുള്ളവര് നിങ്ങളുടെ വഴിയേ സഞ്ചരിയ്ക്കാനും ഇടയുണ്ട്. നിങ്ങളുടെ കാഴ്ചപ്പാടുകളെ മറ്റുള്ളവര് പിന്തുടരാന് സാധ്യതയെന്നര്ത്ഥം. മറ്റുള്ളവരുടെ അഭിപ്രായത്തിനും വില കല്പ്പിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ബിസിനസ് സംബന്ധമായ പല തീരുമാനങ്ങളും എടുക്കുവാന് വൈകും. എല്ലാ വശങ്ങളും ചിന്തിച്ച് സമയമെടുത്തു മാത്രം ഒരു തീരുമാനത്തില് എത്തിച്ചേരും. സ്വകാര്യ ജീവിതത്തിലും തിരക്കു പിടിച്ചു തീരുമാനങ്ങളെടുക്കരുത്.



Click it and Unblock the Notifications
