Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
രാശി ഇന്ന് സുഖകരമായ ദിവസം നല്കുന്നു, ഇവര്‍ക്ക്
രാശി ഇന്ന് സുഖകരമായ ദിവസം നല്കുന്നു, ഇവര്‍ക്ക്
ദിനരാത്രങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് മാറി വരും. ലോകത്തിന്റെ ഗതി അങ്ങനെയാണ്. നമ്മുടെ ജീവിതത്തിലും ഓരോ ദിവസങ്ങളും ഓരോ മാറ്റങ്ങളായാണ് വരുന്നത്. ചിലതു നല്ല മാറ്റങ്ങളാകും, ചിലത് മോശം മാറ്റങ്ങളും.
നമ്മുടെ ദിവസങ്ങള്‍ നല്ലതും മോശവുമാക്കുന്നതിനു പല ഘടകങ്ങളും പ്രധാനമാണ്. ഇതില്‍ നമ്മുടെ ചിന്തയും മനസും പ്രവൃത്തിയും പെടും. ഇതല്ലാതെ സോഡിയാക് സൈന്‍ അഥവാ രാശി ഫലം പ്രധാനമാണ്. രാശിയും ഗ്രഹങ്ങളുമെല്ലാം നാമറിയാതെ തന്നെ നമ്മില്‍ സ്വാധീനം ചെലുത്തുന്നവയാണ്.
രാശി പ്രകാരം 2019 ഫെബ്രുവരി 18 തിങ്കളാഴ്ചയിലെ നിങ്ങളുടെ ദിവസം, പ്രവൃത്തി എന്നിവയെക്കുറിച്ചറിയൂ, ഭാഗ്യം നിങ്ങള്‍ക്കൊപ്പമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ക്കു മാറ്റമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ദിവസമാണ്. ഒരു റോളിലല്ല, പല റോളിലും. ഇക്കാര്യം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഉപയോഗിയ്ക്കുക. പുതിയ പ്രൊജക്ടുകള്‍ കെട്ടിപ്പടുക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ബന്ധുക്കള്‍ക്കൊപ്പം ദിവസം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വീട്ടമ്മമാര്‍ക്ക് പാചകത്തില്‍ മികവു കാണിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസം. വീട്ടില്‍ ബന്ധുജനങ്ങള്‍ ഒത്തു കൂടാന്‍ സാധ്യതയുമുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പര്ച്ചസിനു സമയം ചെലവാക്കുന്ന ദിവസം. അപരിചതരുമായും പരിചിതമല്ലാത്ത മേഖലകളിലും സമയം ചെലവഴിയ്ക്കുന്ന ദിവസവും. ഇതൊന്നും നിങ്ങള്‍ക്കു യാതൊരു ദോഷവും കൊണ്ടുവരില്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് പൊതുവെ സുഖകരമായ ദിവസമാണ് ഇന്ന്. പ്രശ്നം തോന്നുന്ന ഒരേയൊരു കാര്യം സമയം എങ്ങനെ ചെലവഴിയ്ക്കും എന്നതു മാത്രമാകും. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ദിവസമാണ് ഇന്ന്. പൊതുവേ സമാധാനകരമായ ദിവസമെങ്കിലും പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്നുവെന്ന തോന്നലുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയത്തിനുള്ള കഴിവ് മുന്നിട്ടു നില്ക്കുന്ന ഒരു ദിവസമാണ്. സംശയ നിവര്‍ത്തിയ്ക്കായി ആളുകള്‍ നിങ്ങള്‍ക്കടുത്തു വരുന്ന ദിവസം കൂടിയാണ് ഇന്ന്. ആശയ വിനിമയത്തിനുള്ള കഴിവു നിങ്ങള്‍ക്കു വിജയം നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാധാരണയുള്ള മടുപ്പിയ്ക്കുന്ന ദിനചര്യകളില്‍ നിന്നും ബ്രേക്കെടുത്ത് എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നു വേണം, പറയാന്‍. ഇത് മടുപ്പൊഴിവാക്കാനും ഊര്‍ജം നല്‍കാനും സഹായിക്കും. സോഷ്യല്‍ മീറ്റുകളില്‍ പങ്കെടുക്കണം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വീടിന്റെ പുതുക്കിപ്പണിയല്‍ പോലുള്ളവയ്ക്കു സാധ്യതയുള്ള ദിവസമാണ്. പുതിയ പെയന്റിംഗുകളിലൂടെയും മറ്റും വീട് അലങ്കരിയ്ക്കും. വൈകീട്ട് എത്തുന്ന അതിഥികള്‍ സന്തോഷം പകരും. കുടുംബമോ കൂട്ടുകാരോ ഒപ്പം ഡിന്നറിന് പുറത്തു പോകാനുളള അവസരവുമുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ കാര്യസാധ്യത്തിനു സാധ്യത കുറയുന്ന ദിവസം. എന്നാല്‍ റൊമാന്‍സ്, പുതിയ ബന്ധങ്ങള്‍ എന്നിവയ്ക്കു സാധ്യതയുള്ള ദിവസം കൂടിയാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ വിജയം നേടുന്ന ദിവസമാണ്. എന്നാല്‍ പണം അനാവശ്യമായി ചെലവാകുന്ന ദിവസവും. സാധാരണ സാധനങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ വില നല്കി വാങ്ങും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സെന്റിമെന്റ്സ് നിങ്ങളെ വിഡ്ഢിയാക്കാതിരിയ്ക്കാന് നോക്കുക. അതായത് സെന്റിമെന്റ്സിനേക്കാള് യുക്തിയ്ക്കു സ്ഥാനം നല്‍കുക. അല്ലെങ്കില്‍ സെന്റിമെന്റ്സ് നിങ്ങളുടെ വിജയത്തിനു വിലങ്ങു തടിയാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നല്ല പോലെ പ്ലാന്‍ ചെയ്യുന്ന ദിവസം. നിങ്ങളുടെ കുറേ സമയവും ഊര്‍ജവും പണവും അത്ര ഗുണം തരാത്ത കാര്യങ്ങള്‍ക്കായി പോകാന്‍ സാധ്യതയുണ്ട്. എന്നാലും നിങ്ങളുടെ ജോലിയിലെ മികവ് ഇതില്‍ പരിപൂര്‍ണത നേടിത്തരും. നിങ്ങളുടെ ക്രിയേറ്റീവിറ്റിയാണ് ഇതിനു കാരണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ തന്നെ മറച്ചു വയ്ക്കപ്പെട്ട കഴിവുകള്‍ കണ്ടെത്തുന്ന ദിവസം. സോഷ്യലായി കൂടുതല്‍ ഇടപെടുന്ന ദിവസം. വാക്കുകള്‍ പോലെ തന്നെ പ്രവൃത്തിയും ചെയ്യുന്ന ദിവസം. ഇതു കൊണ്ടു തന്നെ പ്ലാനുകളെല്ലാം നടപ്പാക്കാനും സാധിയ്ക്കും.



Click it and Unblock the Notifications
